/indian-express-malayalam/media/media_files/2025/12/29/aravalli-2025-12-29-15-28-33.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: ആരവല്ലി കുന്നുകളുടെ നിർവചനവുമായി ബന്ധപ്പെട്ട് നവംബർ 20 ന് പുറപ്പെടുവിച്ച വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ആരവല്ലി മലനിരകളുടെ അതിർത്തി നിശ്ചയിക്കുന്നതിനായി കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച '100 മീറ്റർ ചട്ടം' അംഗീകരിച്ച ഉത്തരവാണ് കോടതി ഇപ്പോൾ മരവിപ്പിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ സുപ്രീം കോടതി ബെഞ്ചാണ് എല്ലാ അവ്യക്തതകളും പരിഹരിക്കുന്നതിനായി ഉത്തരവ് സ്റ്റേ ചെയ്തത്.
തിങ്കളാഴ്ച കേസ് പരിഗണിച്ച കോടതി, വിഷയത്തിൽ പുതിയൊരു വിദഗ്ധ സമിതി രൂപീകരിക്കുന്നത് സംബന്ധിച്ച നിർദ്ദേശം മുന്നോട്ടുവെച്ചു. സമിത രൂപീകരിക്കുന്നതുവരെ സ്റ്റേ പ്രാബല്യത്തിൽ തുടരുമെന്ന് കോടതി വ്യക്തമാക്കി. നേരത്തെ 100 മീറ്റർ ചട്ടം ശുപാർശ ചെയ്ത പാനലിന്റെ റിപ്പോർട്ട് പുനഃപരിശോധിക്കുകയാകും പുതിയ സമിതിയുടെ ചുമതല.
Also Read: ജന്മദിനാഘോഷത്തിനിടെ അതിക്രമം: ‘ലൗ ജിഹാദ്’ ആരോപിച്ച് കഫേയിൽ കയറി യുവാക്കളെ മർദിച്ചു
കേന്ദ്ര സർക്കാർ നൽകിയ 100 മീറ്റർ പരിധി എന്ന നിർവചനം നേരത്തെ സുപ്രീം കോടതി അംഗീകരിച്ചിരുന്നു. എന്നാൽ, പുതിയ നിർവചനം ആരവല്ലി മേഖലയിൽ വൻതോതിലുള്ള ഖനന പ്രവർത്തനങ്ങൾക്ക് വഴിതുറക്കുമെന്നും പ്രദേശത്തെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തകിടം മറിക്കുമെന്നും പരിസ്ഥിതി പ്രവർത്തകർക്കിടയിൽ ആശങ്ക ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി വിധി പുനഃപരിശോധിക്കാൻ തീരുമാനിച്ചത്.
Also Read: ഉന്നാവ് പീഡനക്കേസ്: സെൻഗാറിന് തിരിച്ചടി, ശിക്ഷ മരവിപ്പിച്ച ഉത്തരവിന് സുപ്രീം കോടതി സ്റ്റേ
ആരവല്ലി മലനിരകളുടെ സംരക്ഷണവും ഖനന നിയന്ത്രണവും സംബന്ധിച്ച ദീർഘകാലമായുള്ള നിയമപോരാട്ടത്തിൽ നിർണ്ണായകമായ ഒരു വഴിത്തിരിവായാണ് സ്റ്റേ ഉത്തരവ് വിലയിരുത്തപ്പെടുന്നത്. പഴയ പാനൽ നൽകിയ ശുപാർശകൾ എത്രത്തോളം ശാസ്ത്രീയമാണെന്നും അത് പരിസ്ഥിതിയെ എങ്ങനെയെല്ലാം ബാധിക്കുമെന്നും പുതിയ സമിതി പരിശോധിക്കും.
Read More: ഇൻഡിഗോ വിമാന സർവീസുകളിൽ നിയന്ത്രണം: 130 വിമാനങ്ങൾ റദ്ദാക്കി; കൂടുതലും ബെംഗളൂരുവിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us