/indian-express-malayalam/media/media_files/uploads/2017/12/PalastienOut.jpg)
കെയ്‌റോ: ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം റദ്ദാക്കണണമെന്ന് അറബ് വിദേശകാര്യമന്ത്രിമാര്‍. യുഎസിന്റെ നീക്കം ഉത്കണ്ഠാജനകമാണെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍പറത്തിയുള്ള പ്രഖ്യാപനം അധിനിവേശത്തിനു തുല്യമാണെന്നും കെയ്‌റോയില്‍ ചേര്‍ന്ന അറബ് വിദേശകാര്യമന്ത്രിമാരുടെ യോഗം അഭിപ്രായപ്പെട്ടു.
ട്രംപിന്റെ നടപടിയെ അപലപിക്കുന്ന പ്രമേയം ഐക്യരാഷ്ട്ര സഭ രക്ഷാകൗണ്‍സിലില്‍ കൊണ്ടുവന്നെങ്കിലും യുഎസ് അത് വീറ്റോ ചെയ്യുകയായിരുന്നു. ഈ സാഹചര്യത്തില്‍ പൊതുസഭയില്‍ കൊണ്ടുവരാനാണ് അറബ് രാഷ്ട്രങ്ങളുടെ നീക്കമെന്ന് പലസ്തീന്‍ വിദേശകാര്യമന്ത്രി റിയാദ് അല്‍ മാലിക് കെയ്‌റോയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശനിയാഴ്ച രാത്രി ചേര്‍ന്ന അടിയന്തരയോഗത്തില്‍ രണ്ട് പേജ് പ്രമേയത്തിന് രൂപം നല്‍കി.
/indian-express-malayalam/media/media_files/uploads/2017/12/Arab-League.jpg)
ട്രം​പി​ന്‍റെ ജ​റു​സ​ലം പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ ത​ള്ളി ഇ​സ്രയേൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു രം​ഗ​ത്തെ​ത്തി. പ​ല​സ്തീ​ൻ ജ​ന​ത യ​ഥാ​ർ​ഥ്യം ഉ​ൾ​ക്കൊ​ള്ള​ണം. അ​ധി​കം വൈ​കാ​തെ അ​വ​ർ​ക്ക് തീ​രു​മാ​നം അം​ഗീ​ക​രി​ക്കേ​ണ്ടി വ​രും. മേ​ഖ​ല​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ടുമെന്നും നെ​ത​ന്യാ​ഹു പാ​രീ​സി​ൽ പ്ര​തി​ക​രി​ച്ചു. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് എ​മ്മാ​നു​വേ​ൽ മാ​ക്രോ​ണു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജ​റു​സലേമി​നെ ഇസ്രയേൽ ത​ല​സ്ഥാ​ന​മാ​യി അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള അ​മേ​രി​ക്ക​ൻ ന​ട​പ​ടി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം ലോ​ക​ത്തി​ന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ക്കു​ക​യാ​ണ്. ബെ​യ്റൂ​ട്ടി​ലെ യു​എ​സ് എം​ബ​സി​യു​ടെ സ​മീ​പ​ത്തേ​ക്കു പ​ല​സ്തീ​ൻ പ​താ​ക​ക​ൾ വീ​ശി നീ​ങ്ങി​യ വ​ൻ​ജ​ന​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടാ​ൻ പൊ​ലീ​സ് ക​ണ്ണീ​ർ​വാ​ത​ക​വും ജ​ല​പീ​ര​ങ്കി​യും പ്ര​യോ​ഗി​ച്ചു. ഇ​ന്തോ​നേ​ഷ്യ​യി​ലെ ജ​ക്കാ​ർ​ത്ത​യി​ലും മൊ​റോ​ക്കോ​യു​ടെ ത​ല​സ്ഥാ​ന​മാ​യ റ​ബാ​ത്തി​ലും യു​എ​സ് വി​രു​ദ്ധ പ്ര​ക​ട​ന​ങ്ങ​ൾ അ​ര​ങ്ങേ​റി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us