ദുബായ്: ഒമ്പതു മക്കളും ഭാര്യയ്ക്ക് മറ്റൊരാളുമായുള്ള ബന്ധത്തില്‍ പിറന്നതാണെന്നറിഞ്ഞ മൊറോക്ക സ്വദേശി, ഭാര്യയില്‍ നിന്നും വിവാഹമോചനം ആവശ്യമാണെന്നും കുട്ടികളുടെ പിതൃത്വം തന്നില്‍ നിന്നും ഒഴിവാക്കി തരണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. 35 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇയാള്‍ വിവാഹ മോചനം ആവശ്യപ്പെടുന്നത്.
അധ്യാപകനായ ഇയാള്‍, വൈദ്യ പരിശോധന വഴിയാണ് കുട്ടികള്‍ തന്റേതല്ലെന്നു കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിശോധനയിലൂടെ തനിക്ക് കുട്ടികള്‍ ഉണ്ടാകില്ലെന്നും ഇയാള്‍ കോടതിയില്‍ തെളിവു നല്കി.
ഭാര്യയ്ക്ക് വര്‍ഷങ്ങളായി മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നും കുട്ടികള്‍ അയാളുടേതാണെന്നും അല്‍ മസ്സയെ ഉദ്ധരിച്ചുകൊണ്ട് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭര്‍ത്താവ് ഇവര്‍ക്കെതിരെ കോടതിയില്‍ അന്യായത്തിന് കേസ് ഫയല്‍ ചെയ്തു.
തന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാനും കുട്ടികളുടെ പിതൃത്വം തന്റേതല്ലെന്നു തെളിയിക്കാനും ഇയാള്‍ ആദ്യം കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. പിന്നീട് പിതൃത്വം തന്നില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. നിലവില്‍ ഇയാള്‍ക്ക് 50 വയസാണ് പ്രായം. പരിശോധനാ ഫലത്തില്‍ ഇയാള്‍ക്ക് വന്ധ്യതയുണ്ടെന്ന് തെളിയുകയായിരുന്നു.