സംഗീതജ്ഞൻ എ ആർ റഹ്മാന്റെ മാതാവായ കരീമ ബീഗം അന്തരിച്ചു. വാർധക്യകാല അസുഖങ്ങളെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. റഹ്മാൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.
— A.R.Rahman (@arrahman) December 28, 2020
അമ്മയുമായി ഏറെ ഹൃദയബന്ധം പുലർത്തിയ വ്യക്തിയായിരുന്നു റഹ്മാൻ. പിതാവും സംഗീതസംവിധായകനായ ആർ കെ ശേഖർ മരിക്കുമ്പോൾ റഹ്മാന് ഒമ്പതുവയസ്സാണ് പ്രായം. പിന്നീടുള്ള തന്റെ ജീവിതത്തിൽ ഉടനീളം പ്രചോദനനമായത് കരീമ ബീഗം (കസ്തൂരി ശേഖർ) ആണെന്ന് പല അഭിമുഖങ്ങളിലും എ ആർ റഹ്മാൻ പറഞ്ഞിട്ടുണ്ട്. പാട്ടിലുള്ള റഹ്മാന്റെ ഇഷ്ടം തിരിച്ചറിഞ്ഞ് അതിനെ പരിപോഷിപ്പിച്ചത് കരീമ ബീഗമായിരുന്നു.
Read more: ‘അത് അവളുടെ സ്വാതന്ത്ര്യം’; മകള്‍ നിഖാബ് ധരിക്കുന്നതിനെ കുറിച്ച് എ.ആര്‍ റഹ്മാന്‍