/indian-express-malayalam/media/media_files/uploads/2022/07/AR-Rahman.jpg)
ചെന്നൈ: ഡോക്ടര്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യയോട് പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍. 2018 ല്‍ നടക്കേണ്ടിയിരുന്ന പരിപാടിയുമായി ബന്ധപ്പെട്ട് തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് പരസ്യമായി മാപ്പ് പറയണമെന്നും റഹ്മാന്‍ ആവശ്യപ്പെട്ടു.
2018-ല്‍ ചെന്നൈയില്‍ നടന്ന അസോസിയേഷന്‍സ് ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യയുടെ വാര്‍ഷിക ദേശീയ സമ്മേളനത്തില്‍ സംഗീത പരിപാടി അവതരിപ്പിക്കുന്നതിനായി എ.ആര്‍ റഹ്മാന്‍ 29.50 ലക്ഷം രൂപ മുന്‍കൂര്‍ വാങ്ങിയിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ പരിപാടി നടത്താന്‍ സാധിച്ചില്ല. തുക തിരികെ നല്‍കാത്തതിന് റഹ്മാനെതിരെ സംഘടന ചെന്നൈ പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് റഹ്മാന്‍ വക്കീല്‍ നോട്ടിസയച്ചത്.
സംഘടനയുമായി എന്തെങ്കിലും ഇടപാടുകളോ കരാറിലോ ഏര്‍പ്പെട്ടിട്ടില്ലെന്നും ഷോയുടെ ബുക്കിങ്ങിനായി അഡ്വാന്‍സ് നല്‍കിയെന്ന ആരോപണം നിഷേധിക്കുന്നുവെന്നും റഹ്മാന്റെ അഭിഭാഷകന്‍ നര്‍മദ സമ്പത്ത് പറഞ്ഞു. വേദിയുടെ അഭാവവും സര്‍ക്കാരില്‍ നിന്നുള്ള അനുമതിയും ഇല്ലാത്തതിനാല്‍ സംഗീത പരിപാടി നടക്കില്ലെന്ന് അസോസിയേഷന്‍ റഹ്മാനെ അറിയിക്കുകയും പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി സംഘടന പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
പരിപാടി മുടങ്ങിയതോടെ തുക തിരികെ നല്‍കാമെന്ന് റഹ്മാന്‍ സമ്മതിച്ചു, എന്നാല്‍ റഹ്മാന്‍ നല്‍കിയ 29 ലക്ഷം രൂപയുടെ ചെക്ക് മടങ്ങി. അദ്ദേഹത്തിന്റെ ടീം തുക തിരിച്ച് നല്‍കാമെന്ന് പറഞ്ഞെങ്കിലും അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും അവര്‍ റീഫണ്ട് നല്‍കിയിട്ടില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടന പറയുന്നു. ഈ തുക തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് രണ്ടാഴ്ച മുന്‍പ് അസോസിയേഷന്‍ പരാതി നല്‍കിയത്.
എ.ആര്‍ റഹ്മാന്റെ അഭിഭാഷകനായ സമ്പത്ത് നാല് പേജുള്ള പ്രസ്താവനയില്‍ ഡോക്ടര്‍മാരുടെ സംഘടനയുടെ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. ''സംഗീതജ്ഞന്‍ പ്രശസ്തി നേടിയിട്ടുണ്ട്, പൊതുജനങ്ങളില്‍ ബഹുമാനം നേടുന്നു, പൊതുജനശ്രദ്ധയില്‍ തുടരേണ്ട തന്റെ ജോലിയുടെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍, വ്യാജവും നിസ്സാരവുമായ ആരോപണങ്ങള്‍ക്ക് വിധേയനായാല്‍ അത് അദ്ദേഹത്തിന്റെ കരിയറിന് ദോഷമാണ് അഭിഭാഷകന്‍ പറഞ്ഞു. തങ്ങള്‍ക്കെതിരായ നോട്ടിസ് ദുരുദ്ദേശ്യപരമാണ്, പൊലീസ് പരാതിയും തല്‍ക്ഷണ നോട്ടിസും എല്ലാം അജണ്ട ലക്ഷ്യമിട്ടാണ് തന്റെ കക്ഷി ഒരു നിശ്ചിത കാലയളവില്‍ ഉണ്ടാക്കിയ പ്രശസ്തിയെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി മാത്രമാണിതെന്നും നോട്ടീസില്‍ പറയുന്നു. മൂന്ന് ദിവസത്തിനകം കേസ് പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും അല്ലെങ്കില്‍ പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യയ്ക്ക് അയച്ച നോട്ടിസില്‍ എ ആര്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us