ചെന്നൈ: ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തിൽ തന്റെ നിലപാട് തുറന്നുപറഞ്ഞ എ.ആർ.റഹ്മാനും പാക്കിസ്ഥാനിൽ പോകണമെന്ന് നിർദ്ദേശം. സോഷ്യൽ മീഡിയയിലാണ് എ.ആർ.റഹ്മാനും വിദ്വേഷ പ്രസ്താവനകൾ നേരിടേണ്ടി വന്നത്.

ഗൗരി ലങ്കേഷിന്റെ വധവുമായി ബന്ധപ്പെട്ടാണ്, “ഇത്തരം കൊലപാതകങ്ങൾ നടക്കുന്ന ഇന്ത്യ എന്റെ ഇന്ത്യയല്ല. എന്റെ രാജ്യം പുരോഗമനപരവും ദയാവായ്പുമുള്ളതാണ്”, എന്ന് പറഞ്ഞത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിച്ച റഹ്മാനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ ആക്രമണം ആണ് നടക്കുന്നത്.

ട്വിറ്ററിൽ റഹ്മാനെതിരായ ആക്രമണം കനക്കുകയാണ്. റഹ്മാന്റെ അഭിപ്രായം കുറിച്ച മാധ്യമപ്രവർത്തക ധന്യ രാജേന്ദ്രന്റെ ട്വീറ്റിന് താഴെയാണ് എന്നാൽ നിങ്ങളുടെ രാജ്യത്തേക്ക് പോകൂ, പാക്കിസ്ഥാനിലേക്ക് പോകൂ തുടങ്ങിയ കമന്റുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ