Latest News
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍
മുഖ്യമന്ത്രിയുടേത് പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷ, മറുപടിയുമായി കെ.സുധാകരൻ
കെ.സുധാകരനെതിരായ പ്രതികരണം നിലവാരമില്ലാത്തത്, മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല
ട്രാക്കിലെ ഇതിഹാസത്തിന് വിട; മില്‍ഖ സിങ് അന്തരിച്ചു

മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി ട്രാന്‍സ്‌വ്യക്തി: ചരിത്രം വഴിമാറി

സംഘടനയുടെ 134 വര്‍ഷത്തില്‍ ആദ്യമായാണ് ഒരു ട്രാന്‍സ്വ്യക്തി ജനറല്‍ സെക്രട്ടറിയാവുന്നത്

Congress, Mahila Congress, Transgender, Apsara, ie malayalam, കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, ട്രാന്‍സ്ജെന്‍ഡർ, ഐഇ മലയാളം

ന്യൂഡല്‍ഹി: ചരിത്രം കുറിച്ച് കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ വനിതാ വിഭാഗമായ മഹിളാ കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായി ട്രാന്‍സ്‌വ്യക്തിയും മപ്രവര്‍ത്തകയുമായ അപ്‌സര റെഡ്ഡിയെ നിയമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ചരിത്രപരമായ തീരുമാനം നടപ്പിലാക്കിയത്.

മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയും എംപിയുമായ സുഷ്മിതാ ദേവിന്റെ സാന്നിധ്യത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. സംഘടനയുടെ 134 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സെക്രട്ടറിയാണ് അപ്സര.

ബിജെപിയിലും എഐഎഡിഎംകെയിലും പ്രവര്‍ത്തിച്ചിട്ടുണ്ട് അപ്‌സര. 2016 ലാണ് അപ്‌സര എഐഎഡിഎംകെയിലെത്തുന്നത്. പിന്നീട് ജയലളിതയുടെ മരണത്തിന് ശേഷം പാര്‍ട്ടി വിടുകയായിരുന്നു. ശശികലയെ മുഖ്യമന്ത്രിയാക്കിയതിനെ തുടര്‍ന്നാണ് അപ്‌സര പ്രതിഷേധിച്ച് ഇറങ്ങി പോകുന്നത്.

ബിജെപിയിലും അപ്‌സര പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇറങ്ങി പോരുകയായിരുന്നു. സ്വതന്ത്ര ചിന്തയ്ക്ക് ഒരു സ്ഥാനവും ഇല്ലാത്ത പാര്‍ട്ടിയാണ് ബിജെപിയെന്നും അവര്‍ പറഞ്ഞിരുന്നു. മാധ്യമ പ്രവര്‍ത്തനത്തില്‍ ബിരുദമുള്ള ഇവര്‍ അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനത്തിലാണ് കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചത്.

”അടുത്ത തിരഞ്ഞെടുപ്പില്‍ ജനങ്ങളോട് എന്ത് കഴിക്കണം, എങ്ങനെ പ്രാര്‍ത്ഥിക്കണം, എങ്ങനെ സ്‌നേഹിക്കണമെന്നടക്കം പറയുന്ന ബിജെപിയുടെ ഫാസിസത്തിനെതിരെ ശക്തമായ ക്യാമ്പയിന്‍ നടത്തും” അപ്‌സര പറയുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Apsara reddy has been appointed the first transgender national general secretary of mahila congress

Next Story
അയോധ്യ കേസ് ഭരണഘടന ബെഞ്ചിന്; ജനുവരി 10ന് വാദം കേൾക്കുംRebel MLA Congress MLA Karnataka
The moderation of comments is automated and not cleared manually by malayalam.indianexpress.com