ന്യൂഡല്‍ഹി: രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു ശാസ്ത്രത്തെ ഉപയോഗപ്പെടുത്തുന്നത് മുന്ഗണനയിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2022 ഓടെ ശാസ്ത്രമേഖലയില്‍ കൈവരിക്കാവുന്ന നേട്ടങ്ങള്‍ ലക്ഷ്യമാക്കി മുന്നോട്ടുവരാനും മോദി ശാസ്ത്രജ്ഞാരോട് ആവശ്യപ്പെട്ടു. രാജ്യത്തെ മുന്‍നിര ശാസ്ത്രജ്ഞരുമായി നടന്ന ചര്‍ച്ചയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ അഭിപ്രായപ്രകടനം.
വിജയകരമായൊരു പുരോഗതി രൂപപ്പെടുത്തുവാനായി അടിത്തട്ട് വികസിപ്പിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നീതി അയോഗ് അംഗം വികെ സരസ്വത്, സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്രോപദേശകന്‍ ആര് ചിദംബരം, കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വിവിധ ശാസ്ത്ര വകുപ്പുകളിലെ സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ചടങ്ങില്‍ വിവിധ മേഖലകളില്‍ കൈവരിച്ച ശാസ്ത്ര പുരോഗതിയെ കുറിച്ച് ശാസ്ത്രജ്ഞര്‍ മോദിയ്ക്ക് വിശദമാക്കി കൊടുത്തു.
കായിക രംഗത്തെ മികവുകളെ കണ്ടെത്തുന്ന സ്കൂള്‍ തല മാതൃക ചൂണ്ടിക്കാണിച്ച നരേന്ദ്ര മോഡി. അതേ തരത്തില്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ചുകൊണ്ട് മികച്ച ശാസ്ത്ര പ്രതിഭകളെ കണ്ടെത്തണം എന്നും പറഞ്ഞു. ശാസ്ത്രീയ അടിത്തറ വികസിപ്പിക്കുന്നതിനെ കുറിച്ച് ഊന്നിയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍.