‘ഹിന്ദു ആയിരുന്നിട്ട് കൂടി ആപ്പിള്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു’; ബിജെപിക്കെതിരെ കേജ്രിവാള്‍

ബിജെപി നേതാക്കള്‍ രാജ്യത്തുടനീളം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നില്ലേയും കേജ്രിവാള്‍

arvind kejriwal, അരവിന്ദ് കേജ്‌രിവാൾ, aap, എഎപി, ie malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ട ആപ്പിള്‍ ഉദ്യോഗസ്ഥന്‍ വിവേക് തിവാരിയുടെ കൊലപാതകത്തില്‍ ബിജെപിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ‘ഒരു ഹിന്ദു ആയിരുന്നിട്ട് കൂടിയാണ് വിവേക് കൊല്ലപ്പെട്ടത്’ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അധികാരത്തിന് വേണ്ടി മുഴുവന്‍ ഹിന്ദുക്കളേയും കൊല്ലാനും ബിജെപി മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകത്തില്‍ ശരിയായ അന്വേഷണം നടക്കുമോ എന്ന ചോദ്യത്തിന് മറുപടി ആയിട്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ‘വിവേക് തിവാരി ഒരു ഹിന്ദു ആയിരുന്നിട്ട് അന്വേഷണം ശരിയായ രീതിയില്‍ നടക്കില്ല. ഹിന്ദുക്കളുടെ താത്പര്യം ബിജെപി സംരക്ഷിക്കുന്നില്ല’, ഈ അഭിപ്രായത്തിന് പിന്നാലെ മറ്റൊരു ട്വീറ്റിലും അദ്ദേഹം വിശദീകരണം നടത്തുന്നു. ‘വിവേക് തിവാരി ഒരു ഹിന്ദു ആയിരുന്നെന്ന് അറിയാമല്ലോ? പിന്നെ എന്തിനാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്? ബിജെപി നേതാക്കള്‍ രാജ്യത്തുടനീളം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നില്ലെ? കണ്ണടച്ച് ഇരുട്ടാക്കരുത്. ഹിന്ദുക്കളോട് ബിജെപി ആഭിമുഖ്യം കാണിക്കുന്നില്ല. അധികാരത്തിന് വേണ്ടി മുഴുവന്‍ ഹിന്ദുക്കളേയും കൊല്ലണമെന്ന് വന്നാല്‍ അവര്‍ രണ്ടാമതൊന്ന് ചിന്തിക്കുക പോലുമില്ല’, കേജ്രിവാള്‍ പറഞ്ഞു.

ശനിയാഴ്ച്ച ലക്നൗവില്‍ വെച്ചാണ് പൊലീസുകാരന്റെ വെടിയേറ്റ് തിവാരി മരിച്ചത്. പരിശോധനയ്ക്ക് കൈ കാണിച്ചപ്പോള്‍ നിര്‍ത്തിയില്ലെന്ന് ആരോപിച്ചായിരുന്നു കൊലപ്പെടുത്തിയത്. തിവാരിക്കൊപ്പം കാറിലുണ്ടായിരുന്ന സഹപ്രവര്‍ത്തകയുടെ പരാതിയില്‍ രണ്ട് കോണ്‍സ്റ്റബിളുമാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തങ്ങളുടെ മേല്‍ കാറോടിച്ച് കയറ്റാന്‍ ശ്രമിച്ചപ്പോള്‍ സ്വയരക്ഷയ്ക്ക് വേണ്ടിയാണ് വെടിവെച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ സംഭവത്തില്‍ പൊലീസുകാരുടെ ഭാഗത്ത് നിന്നും വീഴ്ച്ച കണ്ടെത്തിയതായി ഡിജിപി ഒപി സിംഗ് പറഞ്ഞു. സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തേയും നിയമിച്ചു. അതേസമയം തന്റെ ഭര്‍ത്താവിന്റെ കൊലപാതകത്തിന് മതത്തിന്റേയും വിശ്വാസത്തിന്റേും നിറം നല്‍കരുതെന്ന് കല്‍പന പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Apple executive killed despite being hindu says arvind kejriwal

Next Story
Uppum Mulakum: അയാം ദി സോറി അളിയാ; കിടിലൻ ടീ ഷർട്ടുമായി ലെച്ചുuppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com