Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

മോദി രാജ്യത്തോട് മാപ്പ് പറയണം, പ്രഗ്യയ്‌ക്കെതിരെ നടപടിയെടുക്കണം: കോണ്‍ഗ്രസ്

ബിജെപി നേതാക്കള്‍ക്ക് മാത്രമേ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കറെയെ രാജ്യദ്രോഹിയെന്ന് വിളിക്കാനാവുകയുള്ളൂവെന്നും സുര്‍ജേവാല പറഞ്ഞു.

sadhvi pragya thakur, സാധ്വി പ്രഗ്യാ സിങ് ഠാക്കൂർ,sadhvi pragya thakur bjp, Babri Masjid, ബാബറി മസ്ജിദ്, Ram Temple, രാമ ക്ഷേത്രം, സാധ്വി പ്രഗ്യാ സിങ് ഠാക്കൂർ ബിജെപി, sadhvi pragya hemant karkare,സാധ്വി പ്രഗ്യാ സിങ് ഠാക്കൂർ ഹേമന്ത് കർക്കറെ, bjp bhopal candidate, bjp bhopal candidate sadhvi pragya thakur, hemant karkare, hemant karkare sadhvi pragya, sadhvi pragya latest news, sadhvi pragya news, bjp news, sadhvi pragya singh thakur, sadhvi pragya singh thakur bjp

ന്യൂഡല്‍ഹി: രാജ്യത്തിനായി ജീവന്‍ നല്‍കിയ ഹേമന്ത് കര്‍ക്കറെയെ അപമാനിച്ച ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിങ് ഠാക്കൂറും പ്രധാനമന്ത്രി നരേന്ദ്രമോദിയും മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്. പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്നും പ്രഗ്യയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തന്റെ ശാപം മൂലമാണ് ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ടത് എന്നായിരുന്നു പ്രഗ്യാ സിങിന്റെ പ്രസ്താവന.

രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച എല്ലാ ധീര ജവാന്മാരേയും അപമാനിക്കുന്നതാണ് പ്രഗ്യയുടെ പ്രസ്താവനയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ബിജെപി നേതാക്കള്‍ക്ക് മാത്രമേ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കറെയെ രാജ്യദ്രോഹിയെന്ന് വിളിക്കാനാവുകയുള്ളൂവെന്നും സുര്‍ജേവാല പറഞ്ഞു.

2011 ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എടിഎസ് തലവന്‍ ഹേമന്ത് കര്‍ക്കറെ മരിച്ചത് തന്റെ ശാപം മൂലമെന്ന ഭോപ്പാലില്‍ നിന്നുമുള്ള ബിജെപി സ്ഥാനാര്‍ഥിയായ പ്രഗ്യാ സിങ് ഠാക്കൂറിന്റെ പ്രസ്താവന വന്‍ വിവാദമായി മാറിയിരിക്കുകയാണ്. മാലെഗാവ് സ്ഫോടന കേസിലെ മുഖ്യപ്രതിയാണ് പ്രഗ്യാ സിങ്. കേസ് അന്വേഷിച്ചിരുന്നത് കര്‍ക്കറെയായിരുന്നു.

”ഞാന്‍ ഹേമന്ത് കര്‍ക്കറെയെ വിളിച്ചു. എനിക്കെതിരെ തെളിവൊന്നുമില്ലെങ്കില്‍ എന്നെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തെളിവു കൊണ്ടു വരുമെന്നും എന്നെ വിടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നിങ്ങള്‍ നശിച്ചു പോകുമെന്ന് ഞാന്‍ ശപിച്ചു” പ്രഗ്യാ സിങ് പറഞ്ഞു.

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിലായിരുന്നു കര്‍ക്കറെ കൊല്ലപ്പെടുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥരായ അശോക് കാമ്തെ, വിജയ് സലസ്‌കര്‍ എന്നിവരും കര്‍ക്കറെയും മുംബൈ പൊലീസ് വാനിനു നേരെയുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെടുന്നത്.

മാലെഗാവ് സ്ഫോടനക്കേസില്‍ വിചാരണ നേരിടുന്ന പ്രഗ്യാ ജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ആറു പേര്‍ കൊല്ലപ്പെടുകയും 101 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതിയാണ് പ്രഗ്യാ. യുഎപിഎ പ്രകാരമാണ് പ്രഗ്യയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Apologise to the nation congress to pm modi over pragya thakurs remark on hemant karkare

Next Story
തമിഴ്‌നാട് നിയമസഭയിലേക്ക് മത്സരിക്കാന്‍ തയ്യാറെന്ന് രജനികാന്ത്Rajinikanth, Rajinikanth elections, Rajinikanth tamil nadu elections, Rajinikanth tamil nadu assembly elections, Rajinikanth party, Rajinikanth politics, Rajinikanth elections tamil nadu
The moderation of comments is automated and not cleared manually by malayalam.indianexpress.com