scorecardresearch

നെഹ്‌റു ക്രിമിനലെന്ന് പ്രഗ്യാ സിങ്; ആരാണ് യഥാര്‍ത്ഥ ക്രിമിനലെന്ന് ഓര്‍മ്മപ്പെടുത്തി കോണ്‍ഗ്രസ്

സ്‌ഫോടന കേസില്‍ ജയിലിലായവര്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ജയിലില്‍ കിടന്ന നെഹ്‌റുവിനെ ക്രിമിനിലെന്ന് വിളിക്കുന്നു

സ്‌ഫോടന കേസില്‍ ജയിലിലായവര്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ജയിലില്‍ കിടന്ന നെഹ്‌റുവിനെ ക്രിമിനിലെന്ന് വിളിക്കുന്നു

author-image
WebDesk
New Update
Pragya Thakur, പ്രഗ്യാ സിങ് ഠാക്കൂർ, bhopal mp, ബിജെപി എംപി, pragya thakur mp, Pragya Thakur toilet comment, malegaon blast accused, pragya thakur sehore, indian express, iemalayalam, ഐഇ മലയാളം

ഭോപ്പാല്‍: ജവഹര്‍ലാല്‍ നെഹ്‌റു ക്രിമിനലാണെന്ന മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ വിവാദ പ്രസ്താവനയെ പിന്തുണച്ച് ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂര്‍. ഇന്ത്യ പാക്കിസ്ഥാനു മേല്‍ ആധിപത്യം നേടിയപ്പോള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച നെഹ്‌റു ക്രിമിനലാണെന്നായിരുന്നു ചൗഹാന്റെ പ്രസ്താവന.

Advertisment

നെഹ്‌റു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചില്ലായിരുന്നുവെങ്കില്‍ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നേയെന്നും പാക് സൈന്യത്തെ കശ്മീരില്‍ നിന്നും പൂര്‍ണമായും ഇന്ത്യന്‍ സൈന്യം പിന്തിരിപ്പിച്ചിരുന്നുവെന്നും ചൗഹാന്‍ പറഞ്ഞു. ഇതിന് പിന്തുണയുമായാണ് ബിജെപി എംപി രംഗത്തെത്തിയത്.

''ഞങ്ങളുടെ മാതൃനാടിനെ വേദനിപ്പിക്കുന്നവരെല്ലാം, ഞങ്ങളുടെ ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെല്ലാം തീര്‍ച്ചയായും ക്രിമിനലാണ്'' എന്നായിരുന്നു പ്രഗ്യാ സിങ്ങിന്റെ പ്രതികരണം. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ നടപടിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരേയും അവര്‍ കടന്നാക്രമിച്ചു. നടപടിയെ എതിര്‍ക്കുന്നവര്‍ രാജ്യ സ്‌നേഹികളെല്ലായിരുന്നു പ്രഗ്യയുടെ പ്രതികരണം.

പിന്നാലെ തന്നെ കോണ്‍ഗ്രസ് മറുപടിയുമായെത്തി. ട്വിറ്ററിലൂടെയായിരുന്നു കോണ്‍ഗ്രസ് ബിജെപി എംപിയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കിയത്.

Advertisment

''മലേഗാവ് സ്‌ഫോടനത്തിനും സുനില്‍ ജോഷിയുടെ വധത്തിനും ജയിലിലായവര്‍, ജാമ്യത്തിന് പുറത്തിറങ്ങിയവര്‍, നാഥൂറാം ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിളിച്ച, ഹേമന്ത് കര്‍ക്കറയെ അപമാനിച്ചവര്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ജയിലില്‍ കിടന്ന നെഹ്‌റുവിനെ ക്രിമിനിലെന്ന് വിളിക്കുന്നു. ആരാണ് ക്രിമിനല്‍?'' എന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി.

Jawaharlal Nehru Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: