ന്യൂഡൽഹി: ചൈനയുമായി ഒരു യുദ്ധമുണ്ടായാൽ അതിൽ പാക്കിസ്ഥാനും ഉൾപ്പെടുമെന്നും അതിനാൽ സൈന്യത്തെ കൂടുതൽ ശക്തിപ്പെടുത്തണമെന്നും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. ഇന്ത്യൻ എക്സപ്രസിന്റെ ഓൺലൈൻ ‘ഐഡിയ എക്സ്ചേഞ്ചിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഡാക്കിലെ ചൈനീസ് ആക്രമണത്തെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു, അവർ പേശികൾ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
“ഗുൽവാനിലേക്കുള്ള ഈ കടന്നു കയറ്റം ഇത് ആദ്യമായല്ല. 1962ലും അവർ ഗുൽവാനിൽ എത്തിയിരുന്നു. എന്നാൽ അന്ന് നമ്മൾ മികച്ച നിലയിലായിരുന്നു. പത്ത് ബ്രിഗേഡുകളിലെ മുഴുവൻ സൈനികരും പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. അന്ന് ഞങ്ങളുടെ നേരെ വരാമെന്ന് അവർ കരുതിയിരുന്നെങ്കിൽ അവർ വിഡ്ഢികളായിരുന്നിരിക്കണം. 1967ലും അവർ കടന്നു കയറാൻ തീരുമാനിച്ചിരുന്നു,” അമരീന്ദർ സിങ് പറഞ്ഞു.
Also Read: കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടായിരത്തിന്റെ നോട്ട് അച്ചടിച്ചില്ല; 500 രൂപയുടെ പ്രചാരം വര്‍ധിച്ചു
ടിബറ്റൻ പീഠഭൂമി മുതൽ ഇന്ത്യൻ മഹാസമുദ്രം വരെയുള്ള മേഖലയിൽ ചൈന സാന്നിധ്യം വർധിപ്പിക്കുകയാണെന്നും ഇന്ത്യൻ സൈന്യം ശക്തിപ്പെടുത്തേണ്ട ആവശ്യമുണ്ടെന്നും അമരീന്ദർ പറഞ്ഞു. ആദ്യം ചൈന ഹിമാചൽ പ്രദേശ് ആവശ്യപ്പെട്ടുവെന്നും ഇപ്പോൾ സിക്കിമും അരുണാചൽ പ്രദേശും ആവശ്യപ്പെടുന്ന ചൈന എന്നാണ് ഇത്തരം പ്രവൃത്തികൾ അവസാനിപ്പിക്കുകയെന്ന് അമരീന്ദർ ചോദിച്ചു. സൈനിക നടപടിയിലേക്ക് നീങ്ങിയാൽ മാത്രമേ ഇത് അവസാനിപ്പിക്കൂ എന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: കോവിഡ് സ്ഥിരീകരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ആത്മഹത്യ ചെയ്തു
കോൺഗ്രസിലെ ആഭ്യന്തര വിഷയങ്ങളേടും അദ്ദേഹം പ്രതികരിച്ചു. നേതൃമാറ്റം ആവശ്യപ്പെട്ട് 23 മുതിർന്ന നേതാക്കൾ സോണിയ ഗാന്ധിക്ക് കത്ത് നൽകിയതിനെ വിമർശിച്ച അദ്ദേഹം പാർട്ടി പ്രവർത്തനത്തിൽ അച്ചടക്കം അനിവാര്യമാണെന്നും വ്യക്തമാക്കി.
ചില ആളുകള്‍ക്ക് മാത്രം സ്വീകാര്യമായ നേതൃത്വത്തെ അല്ല കോണ്‍ഗ്രസിന് വേണ്ടത്, മുഴുവന്‍ പാര്‍ട്ടിക്കും രാജ്യത്തിനും തന്നെ സ്വീകാര്യമായ നേതൃത്വത്തെയാണ്. സോണിയ ഗാന്ധി ആഗ്രഹിക്കുന്ന കാലത്തോളം അവര്‍ പാര്‍ട്ടി തലപ്പത്ത് തുടരണം. തുടര്‍ന്ന് പൂര്‍ണമായും കഴിവുള്ളതിനാല്‍ രാഹുല്‍ ഗാന്ധി നേതൃസ്ഥാനം ഏറ്റെടുക്കണമെന്നും അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു.