ന്യൂഡല്‍ഹി: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് അനൂപ് ചന്ദ്ര പാണ്ഡെ പുതിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍. മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ ഏപ്രിലില്‍ വിരമിച്ചതിനനെത്തുടർന്നാണ് അനൂപ് ചന്ദ്ര പാണ്ഡെയുടെ നിയമനം. ഇതോടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ മൂന്നംഗ പാനല്‍ പൂര്‍ണമായി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുശീല്‍ ചന്ദ്ര, തിരഞ്ഞെടുപ്പ് കമ്മിണര്‍ രാജീവ് കുമാര്‍ എന്നിവരാണ് പാനലിലെ മറ്റ് അംഗങ്ങൾ. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപൂര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെയാണ് അനൂപ് ചന്ദ്ര പാണ്ഡെയുടെ നിയമനം.
Also Read: സംസ്ഥാനങ്ങൾ റജിസ്ട്രേഷൻ ഉറപ്പാക്കണം; 44 കോടി വാക്സിൻ ഡോസിന് ഓർഡർ നൽകി കേന്ദ്രം
2019ല്‍ സിവില്‍ സര്‍വീസില്‍നിന്ന് വിരമിക്കുന്നതിന് മുന്‍പ് പാണ്ഡെ ഉത്തര്‍ പ്രദേശ് ചീഫ് സെക്രട്ടറിയായും ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കമ്മിഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കീഴിലായിരുന്നു പ്രവര്‍ത്തനം. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും എംബിഎയും പുരാതന ചരിത്രത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.