മുംബൈ : യാത്രകളിലെ ആഡംബരത്തിനും, സുഖ സൗകര്യങ്ങൾക്കുമായി ഇനി വിമാന യാത്ര തിരഞ്ഞെടുക്കേണ്ടതില്ല. പ്ലെയിനുകളിലെതിനു സമാനമായ ആർഭാടവും, അലങ്കാരങ്ങളുമായി ട്രെയിനിൽ കംപാർട്മെന്റുകൾ വരുന്നു.

മുബൈ ശതാബ്‌ദി എക്സ്പ്രസ്സ്ലാണ് ‘അനുഭൂതി’ എന്ന് പേരിട്ടിട്ടുള്ള കോച്ചുകൾ ഘടിപ്പിക്കുന്നത് പതുപതുത്ത ഇരിപ്പിടങ്ങൾ ,ഓരോ ഇരിപ്പിടത്തിനും എൽ സി ഡി സ്‌ക്രീനുകൾ ,ഇരിപ്പിടങ്ങൾക്കിടയിലായി കാലുകൾ നീട്ടി വക്കാനും,ആയാസത്തോടെ ഇരിക്കാനുമായി വിസ്തൃതമായ ഇടങ്ങൾ എന്നിവയാണ് ‘അനുഭൂതി’ കോച്ചുകളുടെ പ്രത്യേകതകൾ .56 പേർക്കിരിക്കാവുന്ന ‘അനുഭൂതി’ കോച്ഛ് യാത്രക്ക് തയ്യാറായി വെസ്റ്റേൺ റയിൽവെയുടെ മുംബൈ യാര്ഡിലാണുള്ളത് 2 .84 കോടി രൂപയാണ് അനുഭൂതി കോച്ചിന്റെ നിർമാണ ചെലവ്.

ഉയർന്ന ക്ലാസ്സിനെ ലക്ഷ്യമാക്കിയാണ് ‘അനുഭൂതി’ കോച്ചുകൾ പാളത്തിൽ ഇറക്കാൻ ഉദ്ദേശിക്കുന്നത് . ടിക്കറ്റ് നിരക്ക് തീരുമാനിക്കുന്ന മുറയ്ക്ക് കോച് വണ്ടിയിൽ ഘടിപ്പിക്കുമെന്നും മിക്കവാറും പുതു വർഷത്തിൽ ഇത് ഓടി തുടങ്ങുമെന്നും പശ്ചിമ റെയിൽവേ ചീഫ് പി ആർ ഒ രവീന്ദർ ഭഗർ പറഞ്ഞു. ‘അനുഭൂതി’ കോച്ചുകൾ തുടർന്നും റയിൽവെയുടെ ഭാഗത്തു നിന്നും യാത്രക്കാർക്ക് പ്രതീക്ഷിക്കാമെന്നും അദ്ദേഹം അറിയിച്ചു

യാത്രക്കാരുടെ സുഖ സൗകര്യങ്ങൾക്കാണ് ‘അനുഭൂതി’ കോച്ചുകൾ ഏറ്റവും പ്രാധാന്യം നൽകുന്നത്. ഇരു ഭാഗത്തുമായി മൂന്നിന് പകരം രണ്ടു ഇരിപ്പിടം മാത്രമാണ് കോച്ചിൽ ഉള്ളത്.ഇവക്കു മുന്നിൽ ഘടിപ്പിച്ചിട്ടുള്ള എൽ സി ഡി സ്‌ക്രീനിൽ യാത്രക്കാർക്ക് സിനിമകൾ കാണാനും സംഗീതം ആസ്വദിക്കാനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസൈനർ ബയോ ടോയ്‌ലറ്റ് , സുഖകരമായ പ്രകാശ സംവിധാനം , കോച്ചിന്റെ മധ്യ ഭാഗത്തായി യാത്ര വിവരങ്ങൾ അറിയാനുള്ള സംവിധാനങ്ങൾ എന്നിവയും കൊച്ചിന്റെ പ്രത്യേകതകളാണ് .

യാത്രികരുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ചു ഈയിടെ സെൻട്രൽ റെയിൽവേ തേജസ് എക്സ്പ്രസ്സ്ൽ ഇത്തരം കോച്ചുകൾ ഏർപ്പെടുത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ