ചെ​ന്നൈ: തൂ​ത്തു​ക്കു​ടി​യി​ൽ സ്റ്റെ​ർ​ലൈ​റ്റ് വി​രു​ദ്ധ സ​മ​ര​ക്കാ​ർ​ക്ക് നേ​രെ വീ​ണ്ടും പൊലീ​സ് വെ​ടി​വ​യ്പിൽ ഇന്ന് ഒരാൾ കൂടെ  കൊല്ലപ്പെട്ടതോടെ സംഭവത്തിൽ​ പൊലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പന്ത്രണ്ടായി.

ഇതിനിടെ സംഘർഷം വ്യാപിക്കുന്നത് തടയാനെന്ന പേരിൽ മൂന്ന് ജില്ലകളിൽ ഇന്റർനെറ്റ് നിരോധിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. അഞ്ച് ദിവസത്തേയ്ക്ക് നിയന്ത്രിക്കാനാണ് സർക്കാർ തീരുമാനം. തൂത്തുക്കുടി, കന്യാകുമാരി, തിരുനൽവേലി എന്നീ ജില്ലകളിലാണ് നിരോധനം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്.​ ഇന്റർനെറ്റ് സേവനം നിർത്തിവെയ്ക്കാൻ ചീഫ് സെക്രട്ടറി സേവന ദാതാക്കളോട് ആവശ്യപ്പെട്ടതായും റിപ്പോർട്ട്.

തൂത്തുക്കുടി  അ​ണ്ണാ ന​ഗ​റി​ലു​ണ്ടാ​യ പോ​ലീ​സ് വെ​ടി​വ​യ്പി​ൽ ഒ​രാ​ൾ മ​രി​ച്ചു. കാ​ളി​യ​പ്പ​നാ​ണ്(24) മ​രി​ച്ച​ത്. മൂ​ന്നു പോ​ലീ​സു​കാ​ർ അ​ട​ക്കം അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ക്ര​മാ​സ​ക്ത​രാ​യ ജ​ന​ങ്ങ​ൾ ബ​സി​ന് തീ​വെ​ച്ചു. കഴിഞ്ഞ ദിവസം നടന്ന പൊലീസ് വെടിവെയ്പിൽ പതിനൊന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഇന്നത്തെ പൊലീസ് വെടിവെയ്പോടെ മരണം പന്ത്രണ്ടായി ഉയർന്നു.

കഴിഞ്ഞ ദിവസം നടന്ന വെടിവെയ്പിൽ പൊലീസ് പ്രതിഷേധക്കാരെ തിരഞ്ഞു പിടിച്ചു വെടിവെയ്ക്കുകയായിരുന്നുവെന്ന് പുറത്തുവന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. വെടിവെയ്പിൽ​കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ തയ്യാറല്ലെന്ന് ബന്ധുക്കളും നാട്ടുകാരും വ്യക്തമാക്കി. വെടിവെയ്പ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസ് എടുക്കണമെന്ന് ആവശ്യം ഉയർന്നു കഴിഞ്ഞു.  മലിനീകരണം നടത്തുന്ന വേദാന്തയുടെ കമ്പനി അടച്ചുപൂട്ടണമെന്നും നാട്ടുകാർ ആവശ്യം ഉന്നയിച്ചുകഴിഞ്ഞു.

പ്രതിഷേധത്തില്‍ പൊലീസ് അക്രമണത്തില്‍ പരുക്കേറ്റവരെ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍ സന്ദര്‍ശിച്ചു. തൂത്തുക്കുടി ജനറല്‍ ആശുപത്രിയിലെത്തിയ കമൽഹാസനോട്   ‘നിങ്ങളുടെ സന്ദര്‍ശനം കാരണം ഞങ്ങളാണ് അനുഭവിക്കുന്നത്, ദയവ് ചെയ്ത് ഇവിടെ നിന്ന് പോവണം’, എന്ന് കൊല്ലപ്പെട്ടവരുടേയും പരുക്കേറ്റവരുടേയും കുടുംബം ആവശ്യപ്പെട്ടു. തുടര്‍ന്ന് നിരോധനാജ്ഞ ലംഘിച്ചെന്ന് ആരോപിച്ച് കമല്‍ഹാസനെതിരെ പൊലീസ് കേസെടുത്തു.

ആരാണ് വെടിവെപ്പിന് ഉത്തരവിട്ടതെന്ന് അറിയണമെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ‘എനിക്ക് വേണ്ടിയല്ല, ഇരകളാണ് ആരാണ് വെടിവെപ്പിന് ഉത്തരവിട്ടതെന്ന് ചോദിക്കുന്നത്. കേവലം നഷ്ടപരിഹാരം മാത്രം പ്രഖ്യാപിച്ചത് കൊണ്ട് കാര്യമില്ല. ഈ വ്യവസായം നിര്‍ത്തണം, അതാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്’, കമല്‍ഹാസന്‍ പറഞ്ഞു.

പ്ലാന്റിന്റെ വി​പു​ലീ​ക​ര​ണം സ്റ്റേ ചെയ്ത് കൊണ്ട് കോടതി ഉത്തരവിട്ടിട്ടുണ്ട്. ​പ്ലാ​ന്‍റി​ന്‍റെ ര​ണ്ടാം യൂ​ണി​റ്റി​ന്‍റെ വി​പു​ലീ​ക​ര​ണ​മാ​ണ് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞ​ത്. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ മ​ധു​ര ബെ​ഞ്ചി​ന്‍റേ​താ​ണ് വി​ധി. സ്റ്റെ​ർ​ലൈ​റ്റി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ നൂ​റാം ദി​വ​സ​മു​ണ്ടാ​യ പോ​ലീ​സ് വെ​ടി​വ​യ്പി​ൽ 11 പേ​ർ കൊ​ല്ല​പ്പെ​ട്ട​തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് ഉ​ത്ത​ര​വ്. പ്ലാ​ന്‍റു​ക​ളി​ൽ നി​ന്ന് ക​ന​ത്ത മ​ലീ​ക​ര​ണ​വും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​ക്കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണു പ്ലാ​ന്‍റു​ക​ളെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചി​രു​ന്നു.

ബി​ഹാ​ർ സ്വ​ദേ​ശി അ​നി​ൽ അ​ഗ​ർ​വാ​ളി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ൽ ല​ണ്ട​ൻ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വേ​ദാ​ന്ത റി​സോ​ഴ്സ​സ് എ​ന്ന ലോ​ഹ ഖ​ന​ന ക​മ്പ​നി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണു സ്റ്റെ​ർ​ലൈ​റ്റ് കോ​പ്പ​ർ ഇ​ൻ​ഡ​സ്ട്രീ​സ് (ഇ​ന്ത്യ).

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ