ബംഗളൂരു: കര്‍ണാകടയിലെ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ നേതാക്കള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്നും ശക്തമായ രീതിയില്‍ കൈകാര്യം ചെയ്യുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കിയതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ണാടകയില്‍ നിന്ന് പാര്‍ട്ടിക്ക് വേണ്ടി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചവരുടെ പേരും രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കാട്ടിയതായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെ ഉദ്ദരിച്ച് റിപ്പോര്‍ട്ടുണ്ട്.

മുന്‍സിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ മന്ത്രിയായ രമേശ് ജര്‍കിഹോളി അടക്കമുളള മന്ത്രിമാര്‍ക്ക് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ വിപുലീകരണത്തില്‍ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ഇദ്ദേഹം ബിജെപി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു നടപടി. സഹോദരന്‍ സതീഷ് ജാര്‍ക്കിഹോളിയടക്കമുള്ള എട്ടുപേരേ പുതുതായി ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസ് മന്ത്രിസഭ വിപുലീകരിച്ചത്.

‘പാര്‍ട്ടിയെ മോശപ്പെടുത്താനും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ക്കും എതിരെ ശക്തമായ നടപടികള്‍ എടുക്കുമെന്നാണ് രാഹുല്‍ ജി പറഞ്ഞത്. അത് കൌണ്ടാണ് രാജസ്ഥാനിലെ മന്ത്രിസഭയിലും 17 പുതിയ മന്ത്രിമാരെ കാണുന്നത്,’ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

ഞായരാഴ്ച്ച രാജ്സഥാനില്‍ നടന്ന യോഗത്തിന് ശേഷം മന്ത്രിമാരുടെ പട്ടികയ്ക്ക് രാഹുല്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. രാജസ്ഥാനില്‍ പുതിയ മുഖ്യമന്ത്രിക്കെതിരെ ചില വിഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നെങ്കിലും അത് ചര്‍ച്ചയായില്ല. നാളെ ജയ്പൂരില്‍ വെച്ച് 23 എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസഭാംഗങ്ങളാകും. ഇതില്‍ 17 പേര്‍ ആദ്യമായിട്ടാണ് മന്ത്രിമാരാവുന്നത്. അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ ഒഴിച്ചിടുമെന്നും റിപ്പോര്‍ട്ടുണ്ട്. നാളെ തന്നെ ചത്തീസ്ഗഡിലേയും മധ്യപ്രദേശിലേയും മന്ത്രിസഭാ പട്ടികയ്ക്ക് രാഹുല്‍ ഗാന്ധി അംഗീകാരം നല്‍കിയേക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ