/indian-express-malayalam/media/media_files/uploads/2020/01/anti-caa-protests-good-singer-and-budding-photographer-student-shot-at-is-operated-on-at-aiims-339892.jpg)
വെടിയേറ്റ ജാമിയ മില്ലിയ ഇസ്ലാമിയയിലെ മാസ് കമ്യൂണിക്കേഷൻ വിദ്യാർഥി ഷാദാബ് വിദ്യാർഥി ഷാദാബ് ഫാറൂഖ് (21) കലയില്‍ അഭിരുചിയുള്ള വിദ്യാര്‍ഥി. ബിരുദപഠനകാലത്ത് ഷാദാബ് ജാമിയയുടെ നാടക ക്ലബ്ബിൽ അംഗമായിരുന്നുവെന്ന് ജാമിയ വക്താവ് അഹ്മദ് അസീം പറഞ്ഞു.
കൈത്തണ്ടയിൽ വെടിയേറ്റ ഷാദാബ് ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണ്. ഗോകുൽപുരി സ്വദേശിയായ ഷാദാബ് ജാമിയ സർവകലാശാലയിൽനിന്നാണു ബിരുദം നേടിയത്. വർഷങ്ങളായി ഷാദാബിനു ഫോട്ടോഗ്രാഫിയിൽ താൽപ്പര്യമുണ്ടായിരുന്നതായി ജാമിയയിലെ സൈക്കോളജി അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആബിദ് ഹുസൈൻ പറഞ്ഞു.
“അദ്ദേഹം നല്ല ഗായകനും മികച്ച വോയ്‌സ്‌ഓവർ ആർട്ടിസ്റ്റും വളർന്നുവരുന്ന ഫോട്ടോഗ്രാഫറുമാണ്,” ജാമിയ വക്താവ് പറഞ്ഞു, സുഹൃത്തുക്കളെയും അധ്യാപകരെയും സഹായിക്കാനുള്ള മനസ്ഥിതി ഷാദാബിന് എപ്പോഴുമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഷാദാബിന്റെ നില തൃപ്തികരമാണെന്നും അദ്ദേഹത്തെ ഉടൻ ഡിസ്ചാർജ് ചെയ്യുമെന്നും ഡോക്ടർമാർ പറഞ്ഞു. “അദ്ദേഹത്തിന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നു,” എയിംസ് ട്രോമ സെന്റർ മെഡിക്കൽ സൂപ്രണ്ട് ഡോ. അമിത് ലത്വാൽ പറഞ്ഞു.
വ്യാഴാഴ്ച ജാമിയയില്‍ നടന്ന പ്രതിഷേധങ്ങളുടെ വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെയാണു ഷാദാബിനു കൈത്തണ്ടയിൽ വെടിയേറ്റത്. “തോക്കുമേന്തി ഒരാള്‍ വരുന്നത് കണ്ടു ഒരു കൂട്ടം മാസ് കമ്യൂണിക്കേഷൻ വിദ്യാർഥികൾ പോലീസിനെ അറിയിച്ചു. എന്നാൽ പോലീസ് പ്രതികരിച്ചില്ല,” ഹുസൈന്‍ പറയുന്നു.
"വെടിയുതിർത്തതിനു ശേഷവും പോലീസ് ബാരിക്കേഡുകൾ നീക്കം ചെയ്തില്ല. മറുവശത്തേക്ക് പോകാൻ അദ്ദേഹത്തിന് ബാരിക്കേഡുകൾ കയറേണ്ടി വന്നു,”ഹുസൈൻ കൂട്ടിച്ചേര്‍ത്തു. ബാരിക്കേഡുകൾ നീക്കം ചെയ്യാൻ അരമണിക്കൂറെടുക്കുമെന്നാണു പോലീസ് പറഞ്ഞത്. ചികിത്സയിൽ കഴിയുന്ന ഷാദാബിനെ ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ് ഉള്‍പ്പടെയുള്ള നിരവധി പേർ സന്ദര്‍ശിച്ചിരുന്നു.
Read Here: Good singer and budding photographer: Student shot at is operated on at AIIMS
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.