മുംബൈ: മുംബൈ നഗരത്തിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ടായി. അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മുംബൈ നഗരപരിധിയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ട്രെയിൻ ഗതാഗതം വൈകുകയാണ്.

വിമാന സർവീസുകളും താത്ക്കാലികമായി നിര്‍ത്തി വച്ചിരുന്നു. ഇന്നു പുലര്‍ച്ചെ 5മണി വരെയാണ് വിമാന സർവീസുകള്‍ താത്ക്കാലികമായി റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചത്. ഒരു റണ്‍വേ തുറന്നതായി ഇപ്പോള്‍ റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ ലാൻഡിങ്ങിനിടെ വിമാനം റൺവേയിൽനിന്ന്​ തെന്നിമാറിയിരുന്നു. ചൊവ്വാഴ്​ച രാത്രി പത്തിനാണ്​ സംഭവം. സ്​പൈസ്​ ജെറ്റിന്റെ ബോയിങ്​ 737 വിമാനമാണ്​ തെന്നിമാറിയത്​. യാത്രക്കാർക്ക്​ ആർക്കും പരുക്കില്ല.

സൗത്ത് മുംബൈ, കണ്ണ്ഡിലി, ബൊറിവാലി, അന്ധേരി, ഭണ്ഡുപ് എന്നിവിടങ്ങളിൽ കനത്ത മഴയാണ് ലഭിച്ചത്. മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വിനോദ് തവ്ഡെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസമുണ്ടായ വെള്ളപ്പൊക്കം ആവർത്തിക്കുമെന്ന ആശങ്ക മുംബൈക്കാർക്കുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook