scorecardresearch

സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം; മണിപ്പൂരിൽ പത്തൊൻപതുകാരൻ പിടിയിൽ

സംഭവം കഴിഞ്ഞ് രണ്ടു മാസത്തിലേറെയായെന്നും അന്വേഷണത്തിൽ എന്തെങ്കിലും പുരോഗതി ഉണ്ടായിട്ടുണ്ടോ എന്ന് തങ്ങൾക്ക് അറിയില്ലെന്നും കുടുംബം

സംഭവം കഴിഞ്ഞ് രണ്ടു മാസത്തിലേറെയായെന്നും അന്വേഷണത്തിൽ എന്തെങ്കിലും പുരോഗതി ഉണ്ടായിട്ടുണ്ടോ എന്ന് തങ്ങൾക്ക് അറിയില്ലെന്നും കുടുംബം

author-image
Sukrita Baruah
New Update
Manipur Woman Paraded Video| Rape | manipur

മണിപ്പൂരിലെ ലൈംഗീകാതിക്രമം: വീഡിയോ പ്രചരിക്കാതിരിക്കാന്‍ ഡിലീറ്റ് ചെയ്യാന്‍ ശ്രമം നടന്നു

മണിപ്പൂർ: മണിപ്പൂരിൽ ആൾക്കൂട്ടം രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ ദൃശ്യങ്ങളിലെ അഞ്ചാമത്തെയാളെ ശനിയാഴ്ച അറസ്റ്റ് ചെയ്തു. പത്തൊൻപതുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച അറസ്റ്റിലായ മറ്റ് നാല് പ്രതികളെ വെള്ളിയാഴ്ച 11 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Advertisment

വ്യാപക അക്രമ സംഭവങ്ങൾ അരങ്ങേറിയ മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ആൾക്കൂട്ടം കൂട്ടബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്. രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകുന്നതിനു രണ്ടു ദിവസം മുൻപ്, രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ മറ്റൊരു കേസും അതേ പോലീസ് സ്റ്റേഷനിൽ സീറോ എഫ്ഐആറായി രജിസ്റ്റർ ചെയ്തു. രണ്ട് കുക്കി-സോമി വിഭാഗങ്ങളിൽപെടുന്ന സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടായിരുന്നു ഇത്.

എന്നാൽ ഈ കേസിലും എഫ്ഐആർ ഇംഫാൽ ഈസ്റ്റിലെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് മാറ്റാൻ ഒരു മാസത്തിലധികം സമയമെടുത്തു. ഇപ്പോൾ, സംഭവം കഴിഞ്ഞ് രണ്ടു മാസത്തിലേറെയായെന്നും അന്വേഷണത്തിൽ എന്തെങ്കിലും പുരോഗതി ഉണ്ടായിട്ടുണ്ടോ എന്ന് തങ്ങൾക്ക് അറിയില്ലെന്നും പരാതി നൽകിയ കുടുംബം ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ഈ കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഡയറക്ടർ ജനറൽ ഓഫ് പോലീസ് രാജീവ് സിങ് അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ച് പ്രതികരിച്ചില്ല. ഇംഫാൽ ഈസ്റ്റിലെ പോലീസ് സൂപ്രണ്ട് ശിവകാന്ത കോളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കാൻ തയാറായില്ല.

Advertisment

അക്രമം നടന്ന സ്ഥലത്തിന്റെ അധികാര പരിധി പരിഗണിക്കാതെ ഏത് പോലീസ് സ്റ്റേഷനിലും എഫ്ഐആർ ഫയൽ ചെയ്യുന്നതിനെയാണ് സീറോ എഫ്ഐആർ എന്ന് പറയുന്നത്. മണിപ്പൂരിൽ, അക്രമത്തിനിടെ ഇത്തരം നിരവധി എഫ്ഐആറുകൾ ഫയൽ ചെയ്യപ്പെട്ടു. കാരണം കുടുംബങ്ങൾ പലായനം ചെയ്യപ്പെടുകയോ അല്ലെങ്കിൽ അവരുടെ കുടുംബാംഗങ്ങൾ വീട്ടിൽ നിന്ന് ദൂരെയുള്ള പ്രദേശങ്ങളിൽ പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തു.

മെയ് 16 ന്, 21, 24, വയസ്സുള്ള രണ്ട് കുക്കി-സോമി വിഭാഗം യുവതികൾ മരിച്ച സംഭവത്തിൽ അവരുടെ ജില്ലയായ കാങ്പോക്പിയിലെ സൈകുൽ പോലീസ് സ്റ്റേഷനിൽ സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രായംകുറഞ്ഞ യുവതിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇംഫാൽ ഈസ്റ്റിലെ ഒരു കാർ വാഷിൽ ജോലി ചെയ്തിരുന്ന യുവതികളെ മെയ് 5ന്
ചില അജ്ഞാതർ ബലാത്സംഗം ചെയ്ത ശേഷം അവർ താമസിച്ചിരുന്ന വാടക വീട്ടിൽ വെച്ച് ക്രൂരമായി കൊലപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. അവർ ഏകദേശം "ഏകദേശം 100-200" പേർ ഉണ്ടായിരുന്നതായും പരാതിയിൽ പെൺകുട്ടിയുടെ അമ്മ പറയുന്നു.

ജൂൺ 13ന് മാത്രമാണ് ഈ എഫ്ഐആർ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ പോറോമ്പാട്ട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. ഇംഫാൽ ഈസ്റ്റിലെ പൊലീസിൽനിന്നു അവസാനം ലഭിച്ച വിവരം, മേയ് അഞ്ചിന് ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷമാണ്. രണ്ട് മൃതദേഹങ്ങളുടെ ഫോട്ടോകൾ അയയ്ക്കുകയും കുടുംബങ്ങൾ അത് തിരിച്ചറിയുകയും ചെയ്തു, ഇരുപത്തിയെന്നുകാരിയുടെ ബന്ധു വെള്ളിയാഴ്ച ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. “ഞങ്ങൾക്ക് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും ലഭിച്ചിട്ടില്ല,” ബന്ധു പറഞ്ഞു.

വൈറൽ വീഡിയോയിലെ സംഭവത്തോടൊപ്പം ജൂൺ 12ന് രണ്ട് പ്രവർത്തകരും നോർത്ത് അമേരിക്കൻ മണിപ്പൂർ ട്രൈബൽ അസോസിയേഷനും നൽകിയ പരാതിയിൽ ദേശീയ വനിതാ കമ്മീഷനിൽ ഫ്ലാഗ് ചെയ്ത സംഭവങ്ങളിൽ ഈ കേസും ഉൾപ്പെടുന്നു.

ഒരേ ഗ്രാമത്തിൽ നിന്നുള്ള ഈ രണ്ടു യുവതികളും ഇംഫാലിലെ ഒരു കാർ കഴുകുന്ന കടയിൽ ജോലി ചെയ്യുകയും നഗരത്തിൽ വാടകയ്ക്ക് താമസിക്കുകയുമായിരുന്നു. നിരവധി മൃതദേഹങ്ങൾ ആശുപത്രി മോർച്ചറികളിൽ അവകാശപ്പെടാതെ കിടക്കുന്നത് എന്തുകൊണ്ടാണെന്ന് റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇന്ത്യൻ എക്സ്പ്രസും കഴിഞ്ഞ മാസം ഇവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു.

മേയ് അഞ്ചിന് വൈകുന്നേരം മകളെ വിളിച്ചപ്പോൾ മണിപ്പൂരി ഭാഷയിൽ സംസാരിച്ച ഒരു സ്ത്രീയാണ് ഫോണെടുത്തതെന്നും അവർ ഭീഷണിപ്പെടുത്തിയതെന്നും ഇരുപത്തിയെന്നുകാരിയുടെ അമ്മ അന്ന് പറഞ്ഞിരുന്നു. അവൾ വീണ്ടും വിളിക്കാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

അന്ന് വൈകുന്നേരം എന്താണ് സംഭവിച്ചതെന്ന് കുടുംബത്തിനു വിവരം ലഭിച്ചത് അവരുടെ കൂടെയുണ്ടായിരുന്ന ഒരു നാഗാ സഹപ്രവർത്തക വഴിയാണെന്ന്, ബന്ധു വെള്ളിയാഴ്ച പറഞ്ഞു.

"ഒരു ആൾക്കൂട്ടം അവിടെ എത്തിയെന്നും അവിടെ രണ്ട് കുക്കി പെൺകുട്ടികളുണ്ടെന്ന് അറിയാമെന്നും അവർ എവിടെയാണെന്നും ചോദിച്ചതായി സഹപ്രവർത്തകൻ പറഞ്ഞു. അവരെ ഭയന്ന് കൂടെ താമസിച്ചിരുന്ന മറ്റൊരാൾ
അവരുടെ മുറി കാണിച്ചുകൊടുത്തു. അവർ പെൺകുട്ടികളെ മുറിയിൽനിന്നു പുറത്തിറക്കി ക്രൂരമായി മർദിക്കുകയും വായിൽ തുണി തിരുകുകയും ഹാളിലേക്ക് വലിച്ചിഴച്ച് വാതിൽ പൂട്ടുകയും ചെയ്തു. രാത്രി 7.10 വരെ അവർ അകത്തുണ്ടായിരുന്നു. അവർ പോയിക്കഴിഞ്ഞ് മറ്റുള്ളവർ മുറിയിൽ ചെന്നപ്പോൾ രണ്ടു പെൺകുട്ടികളും മരിച്ചിരുന്നു. ഇല്ലായിരുന്നു. ഇരുപത്തിയെന്നുകാരിയുടെ നീളമുള്ള മുടിയും വെട്ടിമാറ്റിയെന്നും," ബന്ധു ആരോപിച്ചു.

വൈറൽ വീഡിയോയിൽ ഉള്ള കേസും ഈ കേസിനെക്കുറിച്ചും വയർലെസ് സന്ദേശം വഴി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളെ അതേ ദിവസം അറിയിച്ചിരുന്നുവെങ്കിലും സംസ്ഥാനത്തെ സംഘർഷങ്ങൾ കാരണം കേസുകൾ വളരെ വൈകിയാണ് സ്റ്റേഷനിലേക്ക് മാറ്റിയത്. “സാഹചര്യം കാരണം, മറ്റ് സമുദായങ്ങളുടെ പ്രദേശങ്ങളിലേക്ക് പോകുന്നത് പൊലീസിന് പോലും സുരക്ഷിതമായിരുന്നില്ല. അതുകൊണ്ടാണ് ഞങ്ങളുടെ സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് താഴ്വരയിലേക്ക് പോകാൻ കഴിയാത്തത്. അവിടുത്തെ ഉദ്യോഗസ്ഥർക്ക് ഇവിടെ വരാനും കഴിഞ്ഞില്ല,”സൈകുൽ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

Manipur News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: