scorecardresearch

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് പുതിയങ്ങാടി സ്വദേശിയാണ് മരണപ്പെട്ടത്

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് പുതിയങ്ങാടി സ്വദേശിയാണ് മരണപ്പെട്ടത്

author-image
WebDesk
New Update
amoebic meningoencephalitis1

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ (72) ആണ് മരണപ്പെട്ടത്. രോഗലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സച്ചിദാനന്ദൻ കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഇന്ന് മരണം സംഭവിക്കുകയായിരുന്നു.

Advertisment

മസ്തിഷ്‌ക ജ്വരം ബാധിച്ച് തിരുവനന്തപുരം സ്വദേശിയായ 58 കാരനും ഇന്നലെ മരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എലിപ്പനിക്ക് ചികിത്സയിലിരിക്കെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കുകയായിരുന്നു എന്നാണ് വിവരം. രണ്ട് ദിവങ്ങള്‍ക്ക് മുന്‍പാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കപ്പെട്ടത്.

Also Read: സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴ; മഞ്ഞ അലർട്ട്

കാലാവസ്ഥാ വ്യതിയാനവും പരിശോധനകൾ വർധിച്ചതും അമീബിക് മസ്തിഷ്‌കജ്വരം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടാൻ കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. ചൂട് കൂടിയത് രോഗകാരിയായ അമീബയുടെ സാന്നിധ്യം വർധിപ്പിച്ചു. സമാനമായ ലക്ഷണങ്ങളുള്ള എല്ലാ കേസുകളിലും അമീബിക് മസ്തിഷ്‌കജ്വരത്തിനുള്ള പരിശോധന നടത്തുന്നത് കൂടുതൽ കേസുകൾ കണ്ടെത്താൻ സഹായകമാകുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

Also Read: മന്നം സമാധിയിൽ പുഷ്‌പാർച്ചന അനുവദിച്ചില്ലെന്ന് ഗവർണർ ആനന്ദബോസ്; ആരോപണം തള്ളി സുകുമാരൻ നായർ

നേഗ്ലെറിയ ഫൗലേറി, അക്കാന്തമീബ എന്നീ അമീബകളാണ് പ്രധാനമായും രോഗത്തിനിടയാക്കുന്നത്. വെള്ളത്തിലൂടെ മാത്രം ശരീരത്തിലെത്തുന്ന നേഗ്ലെറിയ ഫൗലേറിയാണ് ഏറ്റവും അപകടകരം. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധപ്പെടുന്നതിലൂടെയാണ് ഈ രോഗം പകരുന്നത്. ഇതൊരു പകർച്ചവ്യാധിയല്ല.

Also Read: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, എംപിമാർ മത്സരിക്കരുതെന്ന് ബെന്നി ബെഹനാൻ

അമീബ ശരീരത്തിൽ പ്രവേശിച്ച് ഒന്നുമുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. കടുത്ത തലവേദന, പനി, ഛർദി, ഓക്കാനം, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കുമ്പോൾ അസഹ്യമായ വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങളോടെ മെനിഞ്ചൈറ്റിസ് ബാധിച്ചാണ് രോഗികളെല്ലാം ആശുപത്രിയിൽ എത്തുന്നത്. മെനിഞ്ചൈറ്റിസിനുള്ള ചികിത്സ നൽകിയിട്ടും രോഗം ഭേദമാകാത്ത സാഹചര്യത്തിലാണ് അമീബിക് മസ്തിഷ്‌കജ്വരമാണോയെന്ന് തിരിച്ചറിയാൻ സ്രവ പരിശോധന നടത്തുന്നത്.

Read More: ഫോട്ടോഗ്രാഫർമാരുടെ അതിക്രമം; കേരളത്തിലെ അപൂർവ ഇനത്തിൽപ്പെട്ട ഏഴ് തവളകൾ അപ്രത്യക്ഷമായി

Kozhikode Death Kerala Health Department

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: