Annular Solar Eclipse 2019 Highlights: തിരുവനന്തപുരം: ഈ നൂറ്റാണ്ടിലെ അവസാനത്തെ വലയ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് കേരളം. വടക്കൻ ജില്ലകളിലാണ് സൂര്യഗ്രഹണം പൂർണമായിരിക്കുന്നത്. കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിലാണ് ഗ്രഹണം ആദ്യം ദൃശ്യമായത്. രാവിലെ എട്ട് മണിയോടെയാണ് കേരളത്തിൽ ഗ്രഹണം കണ്ട് തുടങ്ങിയത്.
ഒമ്പതു വര്‍ഷത്തിനു ശേഷമാണ് കേരളത്തില്‍ വലയ സൂര്യഗ്രഹണം ദൃശ്യമാവുന്നത്. 9.26 മുതല്‍ 9.30 വരെയാണ് ഗ്രഹണം പാരമ്യത്തിലെത്തിയത്. 11.30ഓടെ കേരളത്തിൽ ഗ്രഹണം പൂർത്തിയായി. വടക്കന്‍ ജില്ലകളില്‍ വലയ സൂര്യഗ്രഹണവും മറ്റ് ജില്ലകളില്‍ ഭാഗിക സൂര്യഗ്രഹണവുമാണ് ഉണ്ടായത്.
ഒരു നൂറ്റാണ്ടിനിടെ കേരളത്തിൽ ഉണ്ടാകുന്ന രണ്ടാമത്തെ വലയ ഗ്രഹണമാണിത്. ഇന്ത്യ, സൗദി അറേബ്യ, ഖത്തർ, മലേഷ്യ, ഒമാൻ, സിംഗപ്പൂർ, ശ്രീലങ്ക, മറീന ദ്വീപുകൾ, ബോർണിയോ എന്നിവിടങ്ങളിൽ ഇത് കാണാനനാവും. സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന്‍ വരുമ്പോഴാണ് സൂര്യഗ്രഹണം ഉണ്ടാവുന്നത്. അതോടെ സൂര്യന്‍ പൂര്‍ണമായോ ഭാഗികമായോ മറയുന്നു.
സംസ്ഥാനത്ത് കാസര്‍കോട്, വയനാട് കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും മലപ്പുറത്തിന്റെയും പാലക്കാടിന്റെയും ഭൂരിഭാഗം പ്രദേശങ്ങളിലും ഗ്രഹണം കണ്ടും. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഭാഗികമായേ കാണാന്‍ സാധിച്ചുള്ളൂ. ആകാശഗോളങ്ങൾ ചന്ദ്രൻ സൂര്യന്റെ അരികിൽ സ്പർശിക്കുമ്പോൾ ഭാഗിക ഗ്രഹണത്തോടെയാണ് ആരംഭം.
എല്ലാ ഇന്ത്യക്കാരെയും പോലെ താനും വലയ സൂര്യഗ്രഹണം കാണാനുള്ള ആകാംക്ഷയിലായിരുന്നു എന്നും, എന്നാൽ ആകാശം മേഘാവൃതമായതിനാൽ ഗ്രഹണം കാണാൻ സാധിച്ചില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.
വലയ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് കേരളം
വയനാട് ജില്ലയിൽ ആകാശം മേഘാവൃതമായതിനെ തുടർന്ന് ഗ്രഹണം ദൃശ്യമല്ല. അതിനാൽ ജില്ലയിലുള്ളവർക്ക് വലയ സൂര്യഗ്രഹണം കാണാൻ സാധിക്കില്ല.
മുംബൈയിലെ ഗോരേഗാവിലെ സ്‌കൂൾ മൈതാനത്ത് എ ബി ഗോരേഗാവ്കർ ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാർത്ഥികൾ സൂര്യഗ്രഹണം കാണുന്നു
പടിഞ്ഞാറൻ ഇന്ത്യയുടെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് മുംബൈ, പൂനെ എന്നിവിടങ്ങളിൽ ആകാശം മേഘാവൃതമായതു കാരണം ആളുകൾക്ക് ഗ്രഹണം കാണാൻ കഴിയില്ല.
നൂറ്റാണ്ടിലെ ആകാശ വിസ്മയമായ വലയ സൂര്യഗ്രഹണം ആദ്യം ദൃശ്യമായത് കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിൽ. വടക്കൻ ജില്ലകളിൽ 2 മിനിറ്റ് 15 സെക്കൻഡ് വലയഗ്രഹണം ദൃശ്യമാകും.
വലയ സൂര്യഗ്രഹണം ദൃശ്യമായി തുടങ്ങി. പൂർണമായി കാണാനാകുക വടക്കൻ കേരളത്തിൽ. ഒമ്പതരയോടെ വലയ ഗ്രഹണം പൂർണമായി ദൃശ്യമായി തുടങ്ങു. 11.30ഓടെ കേരളത്തിൽ വലയ സൂര്യഗ്രഹണം പൂർത്തിയാകും.
പൂർണ ഗ്രഹണം ഉച്ചയ്ക്ക് 12:30 ഓടെ അവസാനിക്കും. ഉച്ചക്ക് 1:35ന് ചന്ദ്രൻ സൂര്യന്റെ അരികുകളിൽ നിന്ന് മാറിത്തുടങ്ങുകയും ഭാഗിക ഗ്രഹണം അവസാനിക്കുകയും ചെയ്യും. ഓരോ പ്രദേശത്തെയും സമയം അല്പം വ്യത്യാസപ്പെട്ടിരിക്കാം എന്നത് ശ്രദ്ധേയമാണ്. Read More
നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം കാണുവാൻ ശ്രമിക്കരുത്. ബൈനോക്കലറുകളിലൂടെയോ, ടെലിസ്കോപ്പിലൂടെയോ നേരിട്ട് സൂര്യനെ നോക്കരുത്. കൂളിംഗ് ഗ്ലാസ് വച്ചോ, എക്സ്റേ ഷീറ്റുകളിലൂടെയോ ഗ്രഹണം കാണുന്നതും സുരക്ഷിതമല്ല. എക്സ്റേ ഷീറ്റുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ തന്നെ ഷീറ്റിലെ ഇരുണ്ട ഭാഗത്തിന്റെ ( ചിത്രം പതിയാത്ത ഭാഗം ) പല ഷീറ്റുകൾ അടുക്കി വച്ച് വേണം നോക്കാൻ. അധികം നേരം ഈ രീതിയുപയോഗിച്ച് സൂര്യനെ നോക്കരുത്, മൊബൈൽ ക്യാമറയിലൂടെ ഗ്രഹണത്തിന്റെ ചിത്രം പകർത്താൻ ശ്രമിക്കുന്നതും അഭിലക്ഷിണീയമല്ല. ഇങ്ങനെ പകർത്താൻ ശ്രമിക്കുമ്പോൾ സൂര്യനെ നേരിട്ട് നോക്കാൻ സാധ്യത കൂടുതലാണെന്നതിനാലാണ് മുന്നറിയിപ്പ്.
വലയഗ്രഹണം കാണാനുള്ള വിപുലമായ തയ്യാറെടുപ്പുകളാണ് സംസ്ഥാനത്ത് നടത്തിയിട്ടുള്ളത്. സ്കൂളുകളും കോളേജുകളും, ശാസ്ത്രസാങ്കേതിക മ്യൂസിയവും, കേരള ശാസ്ത്രസാഹിത്യ പരിഷത്തും ജില്ലാ ഭരണകൂടങ്ങളുമെല്ലാം ഗ്രഹണം കാണുവാൻ പ്രത്യേക ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം, കുറവിലങ്ങാട് ദേവമാതാ കോളേജ് മൈതാനം, ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ കോളേജ് മൈതാനം, പുറമേരി നാദാപുരം രാജാസ് ഹയർസെക്കണ്ടറി സ്കൂൾ മൈതാനം എന്നിവിടങ്ങളിൽ കേരള ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്‍റെ ആഭിമുഖ്യത്തിൽ ഗ്രഹണം വീക്ഷിക്കാനുള്ള പ്രത്യേക സൗകര്യം ഒരുക്കിയിട്ടുള്ളത്.