/indian-express-malayalam/media/media_files/uploads/2017/02/snapdealsolar-eclipse-ring-of-fire-759-002.jpg)
2017 ലെ ആദ്യ സൂര്യഗ്രഹണം ഇന്ന് നടക്കും. ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണമാണ് ഇന്നത്തേത്. ഓരോ വർഷവും രണ്ടു മുതൽ അഞ്ചു വരെ സൂര്യഗ്രഹണങ്ങൾ ഭൂമിയിൽ നടക്കാറുണ്ട്.
സൂര്യൻ ഭാഗികമായോ പൂർണ്ണമായോ മറയുന്ന അവസ്ഥയാണ് സൂര്യഗ്രഹണത്തിൽ നടക്കുന്നത്. ഇതുമൂലം സൂര്യൻ അകം പൊളളയായ ഒരു വൃത്തത്തിന്റെ ആകൃതിയിലായിരിക്കും കാണപ്പെടുക. സൂര്യന്റെ ഉൾവശം ചന്ദ്രൻ മറയ്‌ക്കുന്നതിനാൽ പ്രകാശഭരിതമായ ഒരു ചെറിയ വളയം മാത്രമാണ് പുറമേ ദർശിക്കാനാവുക. നഗ്‌ന നേത്രങ്ങൾകൊണ്ട് സൂര്യഗ്രഹണം നോക്കരുതെന്നാണ് വിദഗ്‌ദർ നിർദേശിക്കുന്നത്.
സുരക്ഷിതമായി ഏങ്ങനെ സൂര്യഗ്രഹണം കാണാം?
ടെലിസ്കോപ്പ് വഴിയോ ബൈനോകുലർ വഴിയോ സൂര്യഗ്രഹണം ദർശിക്കുന്നത് അപകടകരമാണ്. കാമറകൾ വഴി നോക്കരുതെന്നും വിദഗ്ധ പറയുന്നു. സൺ ഗ്ലാസ് വഴിയോ UV റേ ഫിൽറ്റേഴ്സ് വഴിയോ സൂര്യഗ്രഹണം കാണാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സുരക്ഷയ്ക്കായി സോളാർ ഗ്ലാസ്സുകൾ ഉപയോഗിക്കണം. സൂര്യഗ്രഹണം കണ്ടുകൊണ്ടിരിക്കെ ഗ്ലാസ് മാറ്റരുത്. സൂര്യനെ പൂർണ്ണമായി ചന്ദ്രൻ കവർ ചെയ്തതിന് ശേഷം നഗ്ന നേത്രങ്ങൾ കൊണ്ട് നോക്കാവുന്നതാണ്. എന്നാൽ വെളിച്ചം വീണ്ടും എത്തുമ്പോൾ സൾ ഗ്ലാസ്സുകൾ ധരിക്കണം. സൂര്യഗ്രഹണം നടന്ന് അൽപ്പസമയത്തിന് ശേഷമേ കണ്ണടകൾ മാറ്റാവൂ.
ഇന്ത്യൻ സമയം വൈകിട്ട് 5.30ന് ശേഷമായിരിക്കും സൂര്യഗ്രഹണം നടക്കുക എന്നാണ് സൂചന. ചന്ദ്രനും സൂര്യനും തമ്മിലുളള ദൂരം വിദൂരത്താകുന്നതു വരെ ഏകദേശം 60 ദശലക്ഷം വർഷങ്ങളോളം ഈ പ്രതിഭാസം നടക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.