ശ്രീനഗര്‍: റമദാന് നോമ്പിന്റെ കാലത്ത് കശ്മീരില്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. റമദാന് കാലത്ത് കശ്മിരിലെ തിരച്ചില്‍ നിര്‍ത്തണമെന്നും മെഹബൂബ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് സമാധാനപരമായി നോമ്പ് അനുഷ്ഠിക്കാനുളള സാഹചര്യം സര്‍ക്കാര്‍ ഒരുക്കണമെന്ന് ട്വിറ്ററിലൂടെയാണ് മുഫ്തി ആവശ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം നോമ്പ് കാലത്ത് കശ്മീരില്‍ സൈനിക നടപടിയില്‍ അയവ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
നോമ്പ് കാലത്ത് സമാധാനം പുനസൃഷ്ടിക്കാനായിരുന്നു നടപടി. ഇതേ രീതിയില്‍ ഇത്തവണയും ഉത്തരവ് ഇറക്കണമെന്നാണ് മുഫ്തിയുടെ ആവശ്യം. എന്നാല്‍ അന്ന് മുഫ്തിയുടെ പാര്‍ട്ടിയായ പിഡിപി, ബിജെപിയുമായി സഖ്യത്തിലായിരുന്നു, പിഡിപി അന്ന് ആവശ്യപ്പെട്ടിതിനെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
പിന്നീട് ബിജെപി സഖ്യം വിട്ടതിനെ തുടര്‍ന്നാണ് മുഫ്തിക്ക് മുഖ്യമന്ത്രി കസേര നഷ്ടമായത്.
നോമ്പ് തുടങ്ങാന്‍ ദിവസങ്ങള്‍! മാത്രമെ ഉളളുവെന്നും മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീരില്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും മുഫ്തി പറഞ്ഞു. തിങ്കളാഴ്ച്ചയോ ചൊവ്വാഴ്ച്ചയോ ആണ് നോമ്പ് തുടങ്ങുന്നത്. ഒരു മാസക്കാലം വിശുദ്ധമാസമായി കണക്കാക്കിയാണ് മുസ്ലിംങ്ങള്‍ നോമ്പ് അനുഷ്ഠിക്കുന്നത്.