വോട്ടെണ്ണാൻ ഒരു ദിവസം ശേഷിക്കെ കോൺഗ്രസിനെതിരായ പരാതി പിൻവലിച്ച് അനിൽ അംബാനി

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഒരു ദിവസം മാത്രം ശേഷിക്കെയാണ് അനില്‍ അംബാനി കോണ്‍ഗ്രസിന് അനുകൂലമായ തീരുമാനമെടുത്തിരിക്കുന്നത്

Mumbai: Chairman Reliance infrastructure Anil Ambani and his son Jai Anmol Ambani during the Reliance capital AGM in Mumbai on Tuesday. PTI Photo by Shashank Parade(PTI9_27_2016_000047A)

അഹമ്മദാബാദ്: കോണ്‍ഗ്രസിനും നാഷണല്‍ ഹെറാള്‍ഡിനുമെതിരെ അനില്‍ അംബാനി നല്‍കിയ മാനനഷ്ട കേസ് പിന്‍വലിക്കുന്നു. കോണ്‍ഗ്രസിനും നാഷണല്‍ ഹെറാള്‍ഡ് പത്രത്തിനുമെതിരെ നല്‍കിയ 5,000 കോടിയുടെ മാനനഷ്ട കേസുകളാണ് അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് പിന്‍വലിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഒരു ദിവസം മാത്രം ശേഷിക്കെയാണ് അനില്‍ അംബാനി കോണ്‍ഗ്രസിന് അനുകൂലമായ തീരുമാനമെടുത്തിരിക്കുന്നത്. പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Read More: നരേന്ദ്ര മോദി അനിൽ അംബാനിയുടെ ഇടനിലക്കാരൻ, ഔദ്യോഗിക രഹസ്യം ചോർത്തി നൽകി: രാഹുൽ ഗാന്ധി

കേസുകള്‍ പിന്‍വലിക്കാന്‍ പോകുകയാണെന്ന് റിലയന്‍സ് ഗ്രൂപ്പ് അഭിഭാഷകന്‍ പറഞ്ഞതായും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മാനനഷ്ട കേസ് പിന്‍വലിക്കുകയാണെന്ന് റിലയന്‍സ് ഗ്രൂപ്പ് കൗണ്‍സിലില്‍ അറിയിച്ചതായി നാഷണല്‍ ഹെറാള്‍ഡ് അഭിഭാഷകനും സ്ഥിരീകരിച്ചിട്ടുണ്ട്. വേനല്‍ അവധിക്ക് ശേഷമാകും കേസ് പിന്‍വലിക്കാനുള്ള നടപടി ക്രമങ്ങള്‍ കോടതി തുടങ്ങുക എന്നും നാഷണല്‍ ഹെറാള്‍ഡ് അഭിഭാഷകന്‍ പറയുന്നു. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഡിഫന്‍സ്, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് എയറോസ്ട്രക്ചര്‍ എന്നിവര്‍ ചേര്‍ന്നാണ് റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനും നാഷണല്‍ ഹെറാള്‍ഡിനുമെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്തത്.

Read More: റഫാൽ അഴിമതിയുടെ തുടക്കവും ഒടുക്കവും മോദി തന്നെ: രാഹുൽ ഗാന്ധി

കോണ്‍ഗ്രസ് നേതാക്കളായ അഭിഷേക് മനു സിങ്‌വി, രണ്‍ദീപ് സിങ് സുര്‍ജേവാല, ഉമ്മന്‍ചാണ്ടി, അശോക് ചവാന്‍, സഞ്ജയ് നിരുപം, സുനില്‍ ഝാക്കര്‍ തുടങ്ങിയവര്‍ക്ക് എതിരെയായിരുന്നു കേസ്. നാഷണല്‍ ഹെറാള്‍ഡ് എഡിറ്റര്‍, റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത വിശ്വദീപക് എന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്നിവര്‍ക്കെതിരെയും കേസുണ്ടായിരുന്നു.

അനില്‍ അംബാനി റിലയന്‍സ് ഡിഫന്‍സ് കമ്പനിക്ക് രൂപം നല്‍കിയത് മോദി റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കരാര്‍ പ്രഖ്യാപിക്കുന്നതിന് പത്ത് ദിവസം മുന്‍പാണ് എന്ന നാഷണല്‍ ഹെറാള്‍ഡില്‍ വന്ന വാര്‍ത്തക്കെതിരെയാണ് റിലയന്‍സ് ഗ്രൂപ്പ് മാനനഷ്ട കേസ് നല്‍കിയത്. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും റിലയന്‍സ് ഗ്രൂപ്പിനെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്ന് വാദിഭാഗം ആരോപിച്ചു. റിലയന്‍സ് ഗ്രൂപ്പിനും ചെയര്‍മാന്‍ അനില്‍ അംബാനിക്കുമെതിരെ മോശമായ പ്രതിച്ഛായ സൃഷിക്കാന്‍ ഇത്തരം വാര്‍ത്തകള്‍ ഇടയാക്കുമെന്നും അവര്‍ ആരോപിച്ചിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Anil ambani to withdraw defamation suits against congress just before election result

Next Story
‘കഠിനമായി പ്രവര്‍ത്തിച്ചു’; രാഹുലിനും പ്രിയങ്കയ്ക്കും ശിവസേനയുടെ പ്രശംസPriyanka Gandhi and Rahul Gandhi Congress
The moderation of comments is automated and not cleared manually by malayalam.indianexpress.com