ന്യൂഡൽഹി: സ്വീഡിഷ് ടെലികോം കമ്പനി എറിക്സണ് നൽകേണ്ട 550 കോടി രൂപ നല്‍കിയതായി തിങ്കളാഴ്ചയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ അനില്‍ അംബാനി വ്യക്തമാക്കിയത്. തക്ക സമയത്ത് തന്റെ സഹോദരന്‍ മുകേഷ് അംബാനിയും അദ്ദേഹത്തിന്റെ ഭാര്യ നിത അംബാനിയും സഹായിച്ചതായി അനില്‍ അംബാനി പ്രസ്താവനയില്‍ വ്യക്തമാക്കി.
Read: തടവ് ശിക്ഷ ഒഴിവായി: അനിൽ അംബാനി 458 കോടി രൂപ എറിക്‌സണ് നൽകി
ഈ സമയത്ത് തന്നെ പിന്തുണച്ച് കുടുംബ ബന്ധത്തിന്റെ മൂല്യം ഇരുവരും കാണിച്ചതായും അനില്‍ പറഞ്ഞു. ചൊവ്വാഴ്ചയ്ക്ക് മുൻപ് എറിക്സണ് നൽകാനുളള മുഴുവൻ തുകയും നൽകണമെന്ന് സുപ്രീം കോടതി നിർദേശമുണ്ടായിരുന്നു. പണം അടച്ചില്ലെങ്കിൽ മൂന്ന് മാസം തടവ് ശിക്ഷ അനുഭവിക്കാനായിരുന്നു നിർദേശം. ഇതേ തുടർന്നാണ് പണം അടച്ചത്.
Read: ഒരു മാസത്തിനകം 453 കോടി നൽകിയില്ലെങ്കിൽ അനിൽ അംബാനിക്ക് ജയിൽ: സുപ്രീംകോടതി
എറിക്സൺ കമ്പനിക്ക് നല്‍കാനുള്ള 550 കോടി രൂപ നല്‍കാനുള്ള ഉത്തരവ് അനുസരിക്കാത്തതിനായിരുന്നു നടപടി. സുപ്രീം കോടതി അനുവദിച്ച നാലാഴ്ചത്തെ സാവകാശം തീരാൻ രണ്ടു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് അനിൽ അംബാനി പണമടച്ച് ശിക്ഷ ഒഴിവാക്കിയത്. മൊത്തം നല്‍കാനുള്ള 571 കോടി രൂപയില്‍ 118 കോടി രൂപ റിലയൻസ് കമ്യൂണിക്കേഷൻ ഇതിനോടകം നല്‍കിയിരുന്നു. ശേഷിച്ച 453 കോടി രൂപ കുടിശിക സഹിതം തിരിച്ച് അടയ്ക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ സുപ്രീം കോടതി വിധിച്ചിരുന്നു.