Pandora Papers: പാന്‍ഡോര രേഖകളില്‍ അനില്‍ അംബാനിയും; വിദേശ സ്വത്തുക്കളില്‍ വെളിപ്പെടുത്താത്തത് എന്ത്?

റിലയന്‍സ് എഡിഎ ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയും അദ്ദേഹത്തിന്റെ പ്രതിനിധികളും ജെഴ്‌സി, ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍ (ബിവിഐ), സൈപ്രസ് എന്നിവിടങ്ങളില്‍ 18 ഓഫ്ഷോര്‍ കമ്പനികളുടെ ഉടമകളാണെന്നു പാന്‍ഡോര രേഖകള്‍

pandora papers, Anil Ambani, pandora papers indian names, what are pandora papers, anil ambani pandora papers, indian express, pandora papers indian express, pandora papers news, latest news, indian express malayalam, ie malayalam

ന്യൂഡല്‍ഹി: റിലയന്‍സ് എഡിഎ ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയും അദ്ദേഹത്തിന്റെ പ്രതിനിധികളും ജെഴ്‌സി, ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍ (ബിവിഐ), സൈപ്രസ് എന്നിവിടങ്ങളില്‍ 18 ഓഫ്ഷോര്‍ കമ്പനികളുടെ ഉടമകളാണെന്നു പാന്‍ഡോര രേഖകള്‍. ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ്‌സി(ഐസിഐജെ)ന്റെ ഭാഗമായി ദി ഇന്ത്യന്‍ എക്‌സ്പ്രസാണ് ഈ രേഖകള്‍ പരിശോധിച്ചത്.

ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മൂന്ന് ബാങ്കുകളുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് തന്റെ സമ്പത്ത് പൂജ്യമാണെന്നാണ് അനില്‍ അംബാനി 2020 ഫെബ്രുവരിയില്‍ ലണ്ടന്‍ കോടതിയില്‍ പറഞ്ഞത്. അംബാനിക്ക് എത്രത്തോളം ഓഫ്ഷോര്‍ താല്‍പ്പര്യങ്ങളുണ്ടെന്നതിനെക്കുറിച്ച് ചോദ്യമുണ്ടെന്നും അങ്ങനെയാണെങ്കില്‍ അവ പ്രഖ്യാപിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Also Read: Pandora Papers: പനാമയ്ക്കുശേഷം പാൻഡോര; സമ്പത്ത് മറച്ചുവയ്ക്കാൻ നൂതന മാർഗങ്ങളുമായി ഇന്ത്യൻ അതിസമ്പന്നർ

മൂന്ന് മാസത്തിനുശേഷം ബാങ്കുകള്‍ക്ക് 716 മില്യണ്‍ ഡോളര്‍ നല്‍കാന്‍ കോടതി ഉത്തരവിട്ടെങ്കിലും അനില്‍ അംബാനി ചെയ്തില്ല. ലോകമെമ്പാടുമുള്ള ഒരു സ്ഥാപനത്തിലും എന്തെങ്കിലും ആസ്തിയോ പ്രയോജനപ്രദമായ താല്‍പ്പര്യമോ ഇല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനു വിപരീതമായ കാര്യങ്ങളാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസാണ് പരിശോധിച്ച രേഖകള്‍ വ്യക്തമാക്കുന്നത്.

2007 നും 2010 നും ഇടയില്‍ സ്ഥാപിതമായ ഈ കമ്പനികളില്‍ ഏഴെണ്ണം കടംവാങ്ങി കുറഞ്ഞത് 1.3 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്.

pandora papers, Anil Ambani, pandora papers indian names, what are pandora papers, anil ambani pandora papers, indian express, pandora papers indian express, pandora papers news, latest news, indian express malayalam, ie malayalam

ജേഴ്‌സിയില്‍ അനില്‍ അംബാനിക്ക് മൂന്ന് കമ്പനികളാണുണ്ടായിരുന്നത്. ബാറ്റിസ്റ്റെ അണ്‍ലിമിറ്റഡ്, റേഡിയം അണ്‍ലിമിറ്റഡ്, ഹുയി ഇന്‍വെസ്റ്റ്മെന്റ് അണ്‍ലിമിറ്റഡ്.ഇവ 2007 ഡിസംബറിനും 2008 ജനുവരിക്കുമിടയില്‍ സംയോജിപ്പിച്ചതാണ്.

ബാറ്റിസ്റ്റെ അണ്‍ലിമിറ്റഡ്, റേഡിയം അണ്‍ലിമിറ്റഡ് എന്നിവ എഡിഎ ഗ്രൂപ്പിന്റെ അന്തിമ ഹോള്‍ഡിങ് കമ്പനിയായ റിലയന്‍സ് ഇന്നൊവെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ്. റിലയന്‍സ് ക്യാപിറ്റലിന്റെ പ്രൊമോട്ടര്‍ കമ്പനിയായ എഎഎ എന്റര്‍പ്രൈസസ് ലിമിറ്റഡി(2014 മുതല്‍ റിലയന്‍സ് ഇന്‍സെപ്റ്റം പ്രൈവറ്റ് ലിമിറ്റഡ്) ന്റെ ഉടമസ്ഥതയിലുള്ളതാണ് ഹുയി ഇന്‍വെസ്റ്റ്‌മെന്റ് അണ്‍ലിമിറ്റഡ്.

Also Read: Pandora Papers: പാന്‍ഡോര രേഖകളില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഭാര്യ, ഭാര്യാപിതാവ്

2008 ജനുവരിയില്‍ ജേഴ്സിയില്‍ വച്ച് സംയോജിപ്പിച്ച മറ്റു രണ്ടു കമ്പനികളായ സമ്മര്‍ഹില്‍ ലിമിറ്റഡും ഡല്‍വിച്ച് ലിമിറ്റഡും ‘അനില്‍ അംബാനിയുടെ പ്രതിനിധി’ അനൂപ് ദലാലിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും രേഖകള്‍ കാണിക്കുന്നു. റെയ്ന്‍ഡീര്‍ ഹോള്‍ഡിങ്‌സ് ലിമിറ്റഡ് എന്ന പേരില്‍ നിക്ഷേപ മാനേജ്മെന്റിനായി ഉപയോഗിച്ചിരുന്ന ബിവിഐ കമ്പനിയും ദലാലിന്റെ ഉടമസ്ഥതയിലുണ്ട്.

pandora papers, Anil Ambani, pandora papers indian names, what are pandora papers, anil ambani pandora papers, indian express, pandora papers indian express, pandora papers news, latest news, indian express malayalam, ie malayalam

അനില്‍ അംബാനിയുമായി ബന്ധമുള്ള മറ്റ് മൂന്ന് ജേഴ്‌സി കമ്പനികളായ ലോറന്‍സ് മ്യൂച്വല്‍, റിച്ചാര്‍ഡ് ഇക്വിറ്റി ലിമിറ്റഡ്, ജര്‍മന്‍ ഇക്വിറ്റി ലിമിറ്റഡ് ജനീവയിലെ ഒരു അഭിഭാഷകന്റെ ഗുണകരമായ ഉടമസ്ഥതയിലുള്ളതാണ്. 2008 ജനുവരിയിലാണ് ഇവ സംയോജിപ്പിച്ചത്.

ഈ ഏഴ് കമ്പനികളെ നിയന്ത്രിച്ചിരുന്ന സേവനദാതാക്കള്‍ ബാങ്കുകളില്‍നിന്ന് വായ്പകള്‍ സ്വീകരിച്ചതായി രേഖകള്‍ കാണിക്കുന്നു. റിലയന്‍സ്/അനില്‍ അംബാനി ഉറപ്പുനല്‍കിയെന്നും നിക്ഷേപങ്ങള്‍ നടത്തുന്നതിനായെന്നുമാണ് ഇതുസംബന്ധിച്ച് രേഖകളില്‍ കാണുന്നത്. സാക്ഷാത്കരിക്കപ്പെട്ട നിക്ഷേപങ്ങള്‍ക്കായി, ഈ പണം പിന്നീട് കമ്പനികള്‍ മറ്റ് കമ്പനികള്‍ക്ക് വായ്പ നല്‍കിയെന്നും രേഖകളില്‍ പറയുന്നു.

ഇന്ത്യന്‍ എക്‌സ്പ്രസ് അന്വേഷിച്ച ചില പ്രധാന ഇടപാടുകള്‍:

  • മുംബൈയിലെ അംബാനിയുമായി ബന്ധമുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനിയായ എഎഎ കോര്‍പ്പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിര്‍ബന്ധിത പരിവര്‍ത്തന മുന്‍ഗണനാ ഓഹരികള്‍ (സിസിപിഎസ്) സ്വന്തമാക്കാന്‍ ബാറ്റിസ്‌റ്റെ അണ്‍ലിമിറ്റഡ് 500 മില്യണ്‍ ഡോളറും റേഡിയം അണ്‍ലിമിറ്റഡ് 220 മില്യണ്‍ ഡോളറും ഐസിഐസിഐയില്‍നിന്ന് കടം വാങ്ങിയെന്നാണു രേഖകള്‍ കാണിക്കുന്നത്.
  • ഡല്‍വിച്ച് ലിമിറ്റഡ്, യുകെയിലെ റോക്ക് ക്ലിഫ് ഗ്രൂപ്പ് ലിമിറ്റഡില്‍ നിന്ന് 33 മില്യണ്‍ ഡോളര്‍ കടമെടുത്തു. ഇത് മൗറീഷ്യസ് ആസ്ഥാനമായുള്ള സ്വകാര്യ ഫണ്ടുമായുള്ള സബ്‌സ്‌ക്രിപ്ഷന്‍ കരാര്‍ വഴി നിക്ഷേപിച്ചു. ഈ ഫണ്ട് 2009-10 ല്‍ ഈ ഫണ്ട് പിപ്പാവവ് ഷിപ്പ് യാര്‍ഡിലെ മൂന്ന് ശതമാനം ഓഹരികള്‍ വിറ്റു. ഇതിപ്പോള്‍ അനില്‍ അംബാനി പ്രൊമോട്ട് ചെയ്യുന്ന റിലയന്‍സ് നേവലാണ്.
  • സമ്മർഹിൽ ലിമിറ്റഡ് ‘ജിഎന്‍പിടിഎല്‍’ എന്ന് തിരിച്ചറിഞ്ഞ കമ്പനിയുടെ 90 ശതമാനം വാങ്ങി (ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല). തുടര്‍ന്ന് നെതര്‍ലാന്‍ഡിലെ റിലയന്‍സ് ഗ്ലോബല്‍കോം ബിവി എന്ന കമ്പനിക്ക് കൈമാറി.
  • ലോറന്‍സ് മ്യൂച്വല്‍, റിച്ചാര്‍ഡ് ഇക്വിറ്റി ലിമിറ്റഡ്, ജര്‍മന്‍ ഇക്വിറ്റി ലിമിറ്റഡ് എന്നിവ ചേര്‍ന്ന് ബാര്‍ക്ലേസില്‍ നിന്ന് കടമെടുത്ത 47.5 മില്യണ്‍ ഡോളര്‍ അഡ്വെന്റിസ് ഫണ്ട് എന്ന സ്ഥാപനത്തില്‍ നിക്ഷേപിച്ചു. ഈ നിക്ഷേപങ്ങള്‍ 2009 മാര്‍ച്ചില്‍ നടന്നതാണെന്നു രേഖകള്‍ പറയുന്നു.
  • അനില്‍ അംബാനിക്ക് ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളില്‍ നോര്‍ത്തേണ്‍ അറ്റ്‌ലാന്റിക് കണ്‍സള്‍ട്ടന്‍സി സര്‍വീസ് ഗ്രൂപ്പ് അണ്‍ലിമിറ്റഡും നോര്‍ത്തേണ്‍ അറ്റ്‌ലാന്റിക് ട്രേഡിംഗ് അണ്‍ലിമിറ്റഡ്, നോര്‍ത്തേണ്‍ അറ്റ്‌ലാന്റിക് ഇന്‍വെസ്റ്റ്മെന്റ്‌സ് അണ്‍ലിമിറ്റഡ് എന്നീ ഉപസ്ഥാപനങ്ങളുമുണ്ടായിരുന്നു. 2010 ലാണ് ഇവ മൂന്നും സ്ഥാപിച്ചത്. ആദ്യത്തെ രണ്ട് കമ്പനികളും 2018 മാര്‍ച്ചോടെ ലിക്വിഡേറ്റ് ചെയ്തു.

ട്രാന്‍സ്-പസഫിക് ഹോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ മറ്റൊരു കമ്പനിയും അനില്‍ അംബാനിയുടെ ഉടമസ്ഥതയില്‍ ബിവിഐയിലുണ്ടയിരുന്നു. 2009 മാര്‍ച്ചിലാണ് ഇത് രൂപീകരിച്ചത്. ഇതിന്റെ അനുബന്ധ സ്ഥാപനങ്ങളായ ട്രാന്‍സ്-അറ്റ്‌ലാന്റിക് ഹോള്‍ഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡും ട്രാന്‍സ്-അമേരിക്കാസ് ഹോള്‍ഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡും 2009-ല്‍ സംയോജിപ്പിക്കപ്പെട്ടു. ട്രാന്‍സ്-അമേരിക്കാസ് ഹോള്‍ഡിങ്‌സ് 2017 വരെ സജീവമായിരുന്നുവെന്നാണ് രേഖകള്‍ പറയുന്നത്.

ബിവിഐ കമ്പനിയായ ട്രാന്‍സ്-അമേരിക്കാസ് ഹോള്‍ഡിങ്ങും മൂന്ന് സൈപ്രസ് കമ്പനികളും തമ്മില്‍ 500 ദശലക്ഷം ഡോളര്‍ വായ്പയ്ക്കായി 2009 ജൂണില്‍ കരാര്‍ ഒപ്പിട്ടതായി രേഖകള്‍ കാണിക്കുന്നു. ലണ്ടനിലെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കായിരുന്നു ഈ ക്രമീകരണത്തിന്റെ സുരക്ഷാ ട്രസ്റ്റി. ഇതുമായി ബന്ധപ്പെട്ട്, ട്രാന്‍സ്-അറ്റ്‌ലാന്റിക് ഹോള്‍ഡിങ്ങും ട്രാന്‍സ്-അമേരിക്കാസ് ഹോള്‍ഡിങ്ങും അനില്‍ അംബാനി ഗ്രൂപ്പിന്റെ ആത്യന്തിക ഹോള്‍ഡിംഗ് കമ്പനിയായ റിലയന്‍സ് ഇന്നൊവെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡും തമ്മില്‍ മറ്റൊരു കരാര്‍ ഒപ്പിട്ടു.

ഇതുപ്രകാരം, ട്രാന്‍സ്-അമേരിക്കാസ് ഹോള്‍ഡിങ്ങിനു ‘സാധാരണ ഓഹരികളുടെ വരിക്കാരാവാന്‍’ റിലയന്‍സ് ഇന്നൊവേഞ്ചേഴ്‌സിനെ സമീപിക്കാനുള്ള അവകാശമുണ്ടാായിരുന്നു. മൂന്ന് സൈപ്രസ് കമ്പനികളും ഈ വര്‍ഷം സ്വമേധയാ ലിക്വിഡേഷനിലേക്കു പോയി.

Also Read: Pandora Papers: എന്തുകൊണ്ടാണ് പാൻഡോര പേപ്പറുകൾ പ്രാധാന്യമർഹിക്കുന്നത്?

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Anil ambani pandora papers

Next Story
വൈദ്യശാസ്ത്ര നൊബേൽ ഡേവിഡ് ജൂലിയസിനും ആർഡേം പടാപുടെയ്നുംNobel Prize, Nobel Prize medicine, Nobel Prize 2021 winners, Nobel Prize David Julius, Ardem Patapoutian, nobel prize latest news, നോബൽ, നൊബേൽ, വൈദ്യശാസ്ത്ര നൊബേൽ, വൈദ്യശാസ്ത്ര നോബൽ, ഡേവിഡ് ജൂലിയസ്, ആർഡേം പടാപുടെയ്ൻ, Malayalam News, Malayalam Latest News, Latest News in Malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X