ന്യൂ​ഡ​ൽ​ഹി: മൂന്ന് മാസത്തെ തടവുശിക്ഷയിൽ നിന്ന് റിലയൻസ് കമ്യൂണിക്കേഷൻസ് ചെയർമാൻ അനിൽ അംബാനി രക്ഷപ്പെട്ടു. സ്വീ​ഡി​ഷ് ടെ​ലി​കോം ക​മ്പ​നി എ​റി​ക്സ​ണ് നൽകേണ്ട 458 കോ​ടി രൂ​പ നൽകിയാണ് തടവുശിക്ഷയിൽ നിന്ന് അംബാനി തടിയൂരിയത്.

ചൊവ്വാഴ്ചയ്ക്ക് മുൻപ് എറിക്സണ് നൽകാനുളള മുഴുവൻ തുകയും നൽകണമെന്ന് സു​പ്രീം​കോ​ട​തി നിർദ്ദേശമുണ്ടായിരുന്നു. പണം അടച്ചില്ലെങ്കിൽ മൂന്ന് മാസം തടവ് ശിക്ഷ അനുഭവിക്കാനായിരുന്നു നിർദ്ദേശം. ഇതേ തുടർന്നാണ് പണം അടച്ചത്.

എ​റി​ക്‌​സ​ന്‍ ക​മ്പ​നി​ക്ക് ന​ല്‍​കാ​നു​ള്ള 550 കോ​ടി രൂ​പ ന​ല്‍​കാ​നു​ള്ള ഉ​ത്ത​ര​വ് അ​നു​സ​രി​ക്കാ​ത്ത​തി​നാ​യി​രു​ന്നു ന​ട​പ​ടി. സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ച നാ​ലാ​ഴ്ച്ച​ത്തെ സാ​വ​കാ​ശം തീ​രാ​ൻ രണ്ടു ദി​വ​സം മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ഴാ​ണ് അ​നി​ൽ അം​ബാ​നി പ​ണ​മ​ട​ച്ച് ശി​ക്ഷ ഒ​ഴി​വാ​ക്കി​യ​ത്.

മൊ​ത്തം ന​ല്‍​കാ​നു​ള്ള 571 കോ​ടി രൂ​പ​യി​ല്‍ 118 കോ​ടി രൂ​പ റിലയൻസ് കമ്യൂണിക്കേഷൻ ഇ​തി​നോടകം ന​ല്‍​കി​യി​രു​ന്നു. ശേഷിച്ച 453 കോ​ടി രൂ​പ കു​ടി​ശി​ക സ​ഹി​തം തി​രി​ച്ച് അ​ട​യ്ക്കാ​ൻ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ സു​പ്രീം​കോ​ട​തി വി​ധി​ച്ചി​രു​ന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ