Latest News

വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതി പുനരാരംഭിക്കണം: അനിൽ അക്കര ഹൈക്കോടതിയിൽ

പാവപ്പെട്ടവരുടെ കിടപ്പാടം മുടക്കിയെന്ന ആരോപണം ഉയർന്നതിനു പിറകേയാണ് അനിൽ അക്കര ഹർജിയുമായി രംഗത്തു വന്നിട്ടുള്ളത്

Anil Akkara MLA

കൊച്ചി: വടക്കാഞ്ചേരി ഭവന നിർമാണ പദ്ധതിയുടെ നിർമാണം പുനരാരംഭിക്കാൻ ലൈഫ് മിഷന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് അനിൽ അക്കര എംഎൽഎ ഹൈക്കോടതിയിൽ. പദ്ധതിയുടെ ധനസഹായം യുഎഇ റെഡ്ക്രസന്റ് നിർമാണ കമ്പനിക്ക് കൈമാറിയിട്ടുണ്ടന്നും പണി പൂർത്തിയാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. അന്വേഷണ ഏജൻസികളോ കോടതിയോ നിർമാണം വിലക്കിയിട്ടില്ലന്നും ഹർജിയിൽ പറയുന്നു.

സ്വപ്നയടക്കമുള്ള സ്വർണക്കടത്ത് കേസ് പ്രതികൾ കമ്മിഷൻ കൈപ്പറ്റിയെന്ന പരാതിയെത്തുടർന്ന് തുടർന്ന് ഇടപാടിൽ സി ബി ഐ അന്വേഷണം തുടങ്ങിയതോടെ നിർമാണം നിർത്തിവെച്ച് യുണിടാക്ക് എംഡി സർക്കാറിന് കത്ത് നൽകിയിരിക്കുകയാണ്. അനിൽ അക്കര നൽകിയ പരാതിയിലാണ് സിബിഐ കേസെടുത്തത്.

Read More:  ലൈഫ് മിഷൻ അഴിമതി കേസ്: ശിവശങ്കറിനെ പ്രതിചേർത്ത് വിജിലൻസ്

ഇതോടെ പാവപ്പെട്ടവരുടെ കിടപ്പാടം മുടക്കിയെന്ന ആരോപണം എംഎൽഎക്കെതിരെ ഉയർന്നതിനു പിറകേയാണ് അദ്ദേഹം ഹർജിയുമായി രംഗത്തു വന്നിട്ടുള്ളത്.

ലൈഫ് മിഷൻ വടക്കാഞ്ചേരി ഭവനനിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ വിജിലൻസ് അടുത്തിടെ പ്രതി ചേർത്തിരുന്നു.സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും പിഎസ് സരിത്തും സന്ദീപ് നായരും പ്രതിപ്പട്ടികയിൽ ഉണ്ട്. കേസിൽ ആറാം പ്രതിയാണ് സ്വപ്‌നാ സുരേഷ്. സരിത്ത് സന്ദീപ് എന്നിവർ യഥാക്രമം ഏഴ്, എട്ട് പ്രതികളാണ്. പ്രതികളുടെ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. കമ്മീഷനായി സർക്കാർ ഉദ്യോഗസ്ഥർ ഫോൺ വാങ്ങുന്നത് കോഴയായി കണക്കാക്കാമെന്നാണ് വിജിലൻസിന്റെ നിലപാട്. ഇതനുസരിച്ചാണ് ശിവശങ്കറിനെ വിജിലൻസ് പ്രതിചേർത്തത്.

Read More: ലൈഫ് മിഷനിലെ സിബിഐ അന്വേഷണം: സർക്കാരിനെതിരായ ഹർജി തള്ളി

വടക്കാഞ്ചേരി ലൈഫ്‌മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണം ഹൈക്കോടതി ഒക്ടോബർ 13ന് തൽക്കാലത്തേക്ക് സ്റ്റേ ചെയ്തിരുന്നു. അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷൻ സിഇഒ യു.വി ജോസ് സമർപ്പിച്ച ഹർജിയിലായിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ലൈഫ്‌മിഷൻ ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലെ എല്ലാ തുടർ നടപടികളുമാണ് കോടതി തടഞ്ഞത്. രണ്ട് മാസത്തേക്കായിരുന്നു സ്റ്റേ.

ലൈഫ് മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത് അധികാര ദുർവിനിയോഗമാണെന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. കേസുകൾ അന്വേഷിക്കാനും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടു വരാനും ഉത്തരവാദപ്പെട്ട പ്രോസിക്യൂഷൻ തന്നെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശി മൈക്കിൾ വർഗീസ് സമർപ്പിച്ച ഹർജിയാണ് ഒക്ടോബർ 23ന് കോടതി തള്ളിയത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Anil akkara mla on highcourt to seek direction restart wadakkanchery life mission housing project

Next Story
അനുമതിയില്ലാതെ വെട്രിവേല്‍ യാത്രയുമായി തമിഴ്‌നാട് ബിജെപി; പ്രസിഡന്റ് ഉള്‍പ്പെടെ നിരവധി പേര്‍ കസ്റ്റഡിയില്‍vetri vel yatra, വെട്രിവേല്‍ യാത്ര, bjp vetri vel yatra, ബിജെപി വെട്രിവേല്‍ യാത്ര, vetri vel yatra tamil nadu, വെട്രിവേല്‍ യാത്ര തമിഴ്നാട്, vetri vel yatra dates, വെട്രിവേല്‍ യാത്ര തിയതി,  Tamil Nadu elections, തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്, tn govt on vetri vel yatra, വെട്രിവേല്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ച് തമിഴ്നാട് സർക്കാർ, aiadmk, എഐഎഡിഎംകെ, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com