/indian-express-malayalam/media/media_files/uploads/2018/11/tiger-cats-001.jpg)
ലക്നൗ: ഗ്രാമീണനെ ആക്രമിച്ച് കൊലപ്പെടുത്തിയ പെൺകടുവയെ നാട്ടുകാർ ട്രാക്ടര്‍ കയറ്റി കൊന്നു. ലക്നൗവിൽ നിന്ന് 210 കിലോമീറ്റർ അകലെ ദുധ്വ കടുവ സംരക്ഷണകേന്ദ്രത്തിന് സമീപത്ത് വെച്ചാണ് പത്ത് വയസ്സുള്ള കടുവ ഒരാളെ ആക്രമിച്ചത്. ഇയാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചതോടെയാണ് ഗ്രാമീണര്‍ കടുവയെ ആക്രമിച്ചത്. മഹാരാഷ്ട്രയില്‍ ആവ്നി എന്ന കടുവയെ കൊന്ന സംഭവം വിവാദമായതിനിടെയാണ് മറ്റൊരു കടുവയെ കൂടി കൊലപ്പെടുത്തിയിരിക്കുന്നത്.
50കാരനായ കര്‍ഷകനെയാണ് കടുവ ആക്രമിച്ചിരുന്നത്. പ്രകോപിതരായ ഗ്രാമീണർ വനപാലകരെ ആക്രമിച്ച് പാർക്കിനകത്തേക്ക് കയറുകയായിരുന്നു. ഇവിടെ നിന്നും ലഭിച്ച ട്രാക്ടറിൽ കയറി പുറപ്പെട്ട സംഘം കടുവയെ കണ്ടതോടെ അതിൻറെ ശരീരത്തിലൂടെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി. കൂടാതെ വടികളുപയോഗിച്ച് അതിനെ അടിക്കുകയും ചെയ്തു.
കടുവാ സങ്കേതത്തിന്റെ പ്രദേശത്തുള്ളവരാണ് ഗ്രാമവാസികൾ. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഈ കടുവ ഒരാളെയും ആക്രമിച്ചിട്ടില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കടുവയിൽ നിന്നും തങ്ങൾ ഭീഷണി നേരിട്ടിരുന്നതായി ഗ്രമാവാസികൾ ആരോപിച്ചു. നിരവധി തവണ വനപാലകരോട് ഇക്കാര്യം പറഞ്ഞിരുന്നു. സംഭവത്തിൽ ഗ്രാമീണർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.