ലഖ്നൗ: ഹോട്ടിലില്‍ റൂമില്ലെന്ന് പറഞ്ഞതിന് ഹോട്ടല്‍ ജീവനക്കാര്‍ക്ക് പൊലീസുകാരുടെ ക്രൂര മര്‍ദ്ദനം. ഉത്തര്‍പ്രദേശില്‍ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിലെ ഡ്യൂട്ടി കഴിഞ്ഞെത്തിയ പൊലീസുകാരാണ് ജീവനക്കാരെ മർദ്ദിച്ചത്. ഹോട്ടല്‍ ജീവനക്കാരെ പൊലീസുകാര്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ എഎൻഐ അടക്കമുള്ള വാർത്താ ഏജൻസികൾ പുറത്തു വിട്ടു.

തങ്ങളോട് മാത്രമല്ല ഹോട്ടലില്‍ റൂമെടുത്ത വ്യക്തികളോടും പൊലീസുകാര്‍ മോശമായി പെരുമാറിയെന്ന് ഹോട്ടല്‍ മാനേജര്‍ ആരോപിച്ചു. കെ‍ട്ടിടത്തിന്‍റെ താഴത്തെ നില മുതല്‍ രണ്ടാമത്തെ നിലവരെയുള്ള റൂമുകളില്‍ തട്ടി ബഹളം വയ്ക്കുകയും തുറന്നു കിടന്ന റൂമുകളിലെ ആളുകളെ ഇവര്‍ അടിക്കുകയും ചെയ്തതായി മാനേജര്‍ പറഞ്ഞു.

കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചതായി ഡെക്കാൺ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ