മാസങ്ങളായുള്ള ശമ്പളം വൈകുന്നു; കർണാടകയിലെ ഐഫോൺ നിർമാണ ഫാക്റ്ററി അടിച്ചു തകർത്തു

അടിച്ചു തകർത്തത് ആപ്പിൾ ഐഫോൺ അടക്കമുള്ള ഉപകരണങ്ങൾ നിർമിക്കുന്ന ഫാക്ടറി, ശമ്പളം കിട്ടാത്തതിൽ ജീവനക്കാർ അസ്വസ്ഥരായിരുന്നെന്ന് കർണാടക പൊലീസ്

Narsapura plant, Narsapura plant violence, Narsapura plant protest, bengaluru Narsapura plant protest, bangalore news, karnataka news, ഐഫോൺ ഫാക്ടറി, തല്ലിത്തകർത്തു, ie malayalam

ആപ്പിൾ ഉൾപ്പെടെയുള്ള നിരവധി കമ്പനികൾക്കായി സ്മാർട്ട്ഫോണുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും നിർമ്മിക്കുന്ന നിർമ്മിക്കുന്ന തായ്‌വാൻ ആസ്ഥാനമായുള്ള വിസ്‌ട്രോൺ കോർപ്പറേഷന്റെ നർസാപുര പ്ലാന്റ് ജീവനക്കാർ അടിച്ചു തകർത്തു. മാസങ്ങളായി ശമ്പളം ലഭിക്കാത്തതിൽ തൊഴിലാളികൾ അസംതൃപ്തരായിരുന്നുവെന്ന് കോലാർ ജില്ലാ പൊലീസ് പറഞ്ഞു. പ്ലാന്റിലെ വാഹനങ്ങൾ നശിപ്പിക്കപ്പെട്ട നിലയിലും തീവച്ച നിലയിലുമുള്ളതായി സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

“ഏതാനും മാസങ്ങളായുള്ള ശമ്പളം കുടിശ്ശിക തീർത്തുതരണമെന്ന് ജീവനക്കാർ ആവശ്യപ്പെടുകയും ഈ ആവശ്യമുന്നയിച്ച് ശനിയാഴ്ച എച്ച്ആർ ഉദ്യോഗസ്ഥരെ കാണുകയും ചെയ്തു. ഇതിനുശേഷം കുറച്ച് ജീവനക്കാർ ഓഫീസ് ആക്രമിക്കുകയും ഓഫീസ് പരിസരവും ഫർണിച്ചറുകളും നശിപ്പിക്കുകയും ചെയ്തു,” കോലാർ എസ്പി കാർത്തിക് റെഡ്ഡി ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് സംസാരിക്കവേ പറഞ്ഞു.

സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചതായും സംശയിക്കുന്ന ചിലരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും എസ്പി പറഞ്ഞു. ബെംഗളൂരുവിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് പ്ലാന്റ്.

ഫർണിച്ചർ, കമ്പ്യൂട്ടർ, ഫാക്ടറി ഉപകരണങ്ങൾ എന്നിവ ജീവനക്കാർ നശിപ്പിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. കമ്പനിയുടെ രണ്ട് വാഹനങ്ങൾക്ക് തീയിടാൻ ശ്രമിച്ച ജീവനക്കാർ സ്ഥലത്ത് നിർത്തിയിട്ടിരുന്ന മറ്റ് നാല് വാഹനങ്ങൾക്കും കേടുപാടുകൾ വരുത്തിയെന്നും പൊലീസ് പറഞ്ഞു. കേടുപാടുകളിൽ ഭൂരിഭാഗവും സംഭവിച്ച് ഫ്രണ്ട് ഓഫീസ് ഏരിയകളിലാണെന്നും ഫാക്ടറി നിലകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നുമാണ് അറിയുന്നത്.

പതിനായിരത്തോളം ജോലിക്കാർ പ്ലാന്റിൽ ജോലി ചെയ്യുന്നുണ്ട്. കോലാർ, ചിക്കബാലാപൂർ, ബെംഗളൂരു ഗ്രാമ, നഗര ജില്ലകളിൽ നിന്നുള്ളവരാണ് പ്ലാന്റിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും.

അക്രമങ്ങളിൽ ഏർപ്പെടാതെ പരിഹാരത്തിന് മറ്റുവഴികളുണ്ടെന്ന് ഐടി, ബയോടെക്നോളജി വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കർണാടക ഉപമുഖ്യമന്ത്രി ഡോ. സി അശ്വത്നാരായണൻ പറഞ്ഞു. സ്ഥിതിഗതികൾ അടിയന്തിര നിയന്ത്രണത്തിലേക്ക് കൊണ്ടുവരുന്നതിനും കുറ്റവാളികളെ തിരിച്ചറിയുന്നതിനും എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എസ്പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെറ്റായ കാര്യങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും എല്ലാ തൊഴിലാളികളുടെയും അവകാശങ്ങൾ “ഉചിതമായ രീതിയിൽ സംരക്ഷിക്കപ്പെടുമെന്നും” അവരുടെ കുടിശ്ശിക തീർക്കുമെന്നും അശ്വത്നാരായണൻ കൂട്ടിച്ചേർത്തു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Angry at delayed payments employees ransack narsapura plant where iphones are made

Next Story
കർഷകർ രാജ്യത്തിന്റെ ജീവരക്തം; ജന്മദിനാഘോഷം ഒഴിവാക്കി യുവരാജ് സിങ്
The moderation of comments is automated and not cleared manually by malayalam.indianexpress.com