scorecardresearch

750 കിലോ ഉളളിക്ക് കിട്ടിയത് 1064 രൂപ; പണം മോദിക്ക് അയച്ച് കർഷക പ്രതിഷേധം

നാല് മാസത്തെ അധ്വാനത്തിന് കർഷകന് കിട്ടിയത് വെറും 1064 രൂപ

നാല് മാസത്തെ അധ്വാനത്തിന് കർഷകന് കിട്ടിയത് വെറും 1064 രൂപ

author-image
WebDesk
New Update
കാർഷിക നിയമം: സംയുക്ത പ്രതിഷേധത്തിന് പ്രതിപക്ഷ പാർട്ടികൾ

മുംബൈ: പാടത്ത് കൃഷി ചെയ്തുണ്ടാക്കിയ ഉളളി മുഴുവനും വിറ്റ് തീർന്നപ്പോൾ കർഷകന്റെ കൈയ്യിൽ കിട്ടിയത് വെറും 1064 രൂപ മാത്രം. 750 കിലോ ഉളളിയാണ് അയാൾ കൃഷി ചെയ്തുണ്ടാക്കിയത്. ദുരിത കഥ അധികൃതർ കേട്ട ഭാവം നടിക്കാതിരിക്കെ, കിട്ടിയ പണം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ച് കർഷകൻ പ്രതിഷേധിച്ചു.

Advertisment

മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുമായി കൂടിക്കാഴ്ച നടത്താൻ കേന്ദ്രസർക്കാർ തിരഞ്ഞെടുത്ത ചുരുക്കം കർഷകരിൽ ഒരാളായ സഞ്ജയ് സേത് ആണ് ഉളളി വില ഇടിയുന്നതിലെ പ്രതിഷേധം അറിയിച്ചത്.

1064 രൂപ ദുരിതാശ്വാസ നിധിയിലേക്ക് അയയ്ക്കാൻ 56 രൂപ സഞ്ജയ് സേത് തന്റെ കീശയിൽ നിന്ന് അധികമായി ചിലവഴിച്ചു. മഹാരാഷ്ട്ര നാസിക് ജില്ലയിലെ നിപാദ് പ്രദേശത്താണ് സഞ്ജയ് സേത് താമസിക്കുന്നത്. ഇവിടെ തന്നെയാണ് ഇദ്ദേഹത്തിന്റെ കൃഷിയും.

"ഞാൻ ഇക്കുറി 750 കിലോ ഉളളിയാണ് കൃഷി ചെയ്ത് ഉണ്ടാക്കിയത്. നിപാദ് മൊത്തക്കച്ചവട മാർക്കറ്റിൽ കിലോയ്ക്ക് ഒരു രൂപയാണ് അവർ വില പറഞ്ഞത്. വില പേശി അത് ഞാൻ 1.40 വരെ എത്തിച്ചു. എന്നിട്ടും 750 കിലോ വിറ്റപ്പോൾ എനിക്ക് കിട്ടിയത് 1064 രൂപ മാത്രമാണ്. ഇതുകൊണ്ട് ഞാനും എന്റെ കുടുംബവും എങ്ങിനെ കഴിയും?" കൊടും ദുരിതത്തിന്റെ കഥ വിവരിച്ച് സഞ്ജയ് സേത് പറഞ്ഞു.

Advertisment

നവംബർ 29 ന് നിപാദിലെ പോസ്റ്റ് ഓഫീസ് വഴിയാണ് അദ്ദേഹം പണമയച്ചത്. ഇന്ത്യയിലെ ഉളളി ഉൽപ്പാദനത്തിന്റെ 50 ശതമാനവും നാസികിൽ നിന്നാണ്. നാല് മാസത്തോളം അധ്വാനിച്ചാണ് 750 കിലോ ഉളളി ഉൽപ്പാദിപ്പിച്ചതെന്ന് സഞ്ജയ് പറഞ്ഞു.

Farmer Modi Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: