ബെർലിൻ: അമേരിക്കയെയോ ഇംഗ്ലണ്ടിനെയോ ആശ്രയിച്ചുകൊണ്ട് യൂറോപ്യന്‍ യൂണിയന് എന്നും മുന്നോട്ട് പോകാനാവില്ലെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍. നിലനില്‍പ്പിനായി പോരാടേണ്ട സാഹചര്യമാണ് യൂണിയനുള്ളതെന്നും അംഗല മെര്‍ക്കല്‍ വ്യക്തമാക്കി. ഫ്രാന്‍സുമായുള്ള സഹകരണത്തിനാണ് ജര്‍മ്മനി കൂടുതൽ പരിഗണന നല്‍കുന്നതെന്നും മെർക്കൽ അറിയിച്ചു. രണ്ട് ദിവസത്തെ ജി7 ഉച്ചകോടിയില്‍ പങ്കെടുത്ത് ജര്‍മ്മനിയില്‍ മടങ്ങിയെത്തിയ ശേഷമായിരുന്നു മെര്‍ക്കലിന്റെ പ്രതികരണം.
‘അമേരിക്കയെയും ബ്രിട്ടനെയുമെല്ലാം ആശ്രയിച്ച് യൂറോപ്യന്‍ യൂണിയന് ഇനി നിലനില്‍ക്കാനില്ല. ബ്രക്സിറ്റ് കൂടി അന്തിമഘട്ടത്തിലേക്കെത്തുന്പോള്‍ യൂണിയന്‍ നിലനില്‍പ്പിനായി പോരാടേണ്ട സാഹചര്യമാണ് നിലവിലുള്ളത്. യൂണിയനിലെ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിലകൊള്ളണം’ മെര്‍ക്കല്‍ വ്യക്തമാക്കി. പാരിസ് ഉടമ്പടിക്ക് ജി 7 ഉച്ചകോടിയില്‍ ട്രംപില്‍ നിന്നും അനുകൂല പ്രതികരണം കൂടി ഉണ്ടാകാത്ത സാഹചര്യത്തിലായിരുന്നു മെര്‍ക്കലിന്റെ പ്രതികരണം.
ഫ്രാന്‍സുമായുള്ള ബന്ധം ദൃഢമാക്കുന്നതിന് ജര്‍മ്മനി കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായും മെര്‍ക്കല്‍ പറഞ്ഞു. പാരിസ് ഉടമ്പടി സംബന്ധിച്ച് അമേരിക്കന്‍ നിലപാട് അടുത്തയാഴ്ച വ്യക്തമാക്കാമെന്ന് പറഞ്ഞ ട്രംപിനോടുള്ള വിയോജിപ്പ് ആംഗല മെര്‍ക്കല്‍ ജി 7 ഉച്ചകോടിക്കിടെ തന്നെ പ്രകടിപ്പിച്ചിരുന്നു. മാത്രവുമല്ല നാറ്റോ യോഗത്തില്‍ പ്രതിരോധത്തിനും കൂടുതല്‍ തുക വിനിയോഗിക്കണമെന്ന് പറഞ്ഞ ട്രംപ് സുരക്ഷക്കായ് അംഗരാജ്യങ്ങളുടെ പരസ്പര സഹകരണത്തെകുറിച്ചോ അമേരിക്കയുടെ പിന്തുണയെ കുറിച്ചോ ഒന്നും പറഞ്ഞിരുന്നില്ല. ട്രംപിന്റെ ഈ നിലപാടിനോടും മെര്‍ക്കലിന് വിയോജിപ്പുണ്ട്. ഈ സാഹചര്യത്തിലാണ് മെർക്കലിന്രെ പ്രതികരണം എന്നാണ് വിലയിരുത്തപ്പെടുന്നത്.