/indian-express-malayalam/media/media_files/uploads/2023/10/andhra-pradesh-train-accident-updates.jpg)
വിശാഖപട്ടണം-രായഗഡ പാസഞ്ചർ സ്പെഷ്യൽ ട്രെയിൻ വിശാഖപട്ടണം-പലാസ പാസഞ്ചറിൽ പിന്നിൽ നിന്ന് ഇടിച്ചതിനെ തുടർന്ന് നിരവധി കോച്ചുകൾ പാളം തെറ്റുകയായിരുന്നു
ആന്ധ്രാപ്രദേശിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി, പരിക്കേറ്റ 51 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
കണ്ടകാപ്പള്ളിക്കും അലമാണ്ടക്കും ഇടയിൽ വിശാഖപട്ടണം–രായഗഡ പാസഞ്ചർ ട്രെയിനും വിശാഖപട്ടണം–പലാസ പാസഞ്ചർ ട്രെയിനുമാണ് കൂട്ടിയിടിച്ചത്. അപകടത്തെതുടർന്ന് കോച്ചുകൾ പാളംതെറ്റുകയായിരുന്നു.
അപകടസ്ഥലത്തെ ട്രാക്കുകൾ ഇന്ന് വൈകുന്നേരത്തോടെ പ്രവർത്തനക്ഷമം ആകുമെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ (ഇസിഒആർ) വൃത്തങ്ങൾ അറിയിച്ചു.
"രക്ഷാപ്രവർത്തനം പൂർത്തിയാക്കി പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയ ശേഷം, പാളങ്ങൾ പൂർവ്വസ്ഥിതിയിലാക്കാൻ ഞങ്ങളുടെ ടീം കഠിനമായി പരിശ്രമിക്കുന്നുണ്ട്. വൈകുന്നേരം 4 മണിയോടെ ട്രാക്കുകൾ ക്രമീകരിക്കും. 18 ട്രെയിനുകൾ റദ്ദാക്കുകയും 11 എണ്ണം ഭാഗികമായി റദ്ദാക്കുകയും ചെയ്തു. 22 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു,” ഇസിഒആർ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ബിശ്വജിത് സാഹു അറിയിച്ചു.
പ്രാഥമിക അന്വേഷണത്തിൽ സിഗ്നൽ ഓവർഷൂട്ടിങ്ങാണ് അപകടത്തിലേക്ക് നയിച്ചതെങ്കിലും കൃത്യമായ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്ന് ബിശ്വജിത് സാഹു പറഞ്ഞു.
East Coast Railway General Manager Manoj Sharma, along with Principal Heads of Departments of ECoR and Divisional Railway Manager, Waltair, is monitoring the restoration work at the accident site. As many as eight poclain machines, one 140 rail crane, and 800 to 900 people are engaged in the restoration work, said officials.
ഈസ്റ്റ് കോസ്റ്റ് റെയിൽവേ ജനറൽ മാനേജർ മനോജ് ശർമ്മ, ഇസിഒആർ വകുപ്പുകളുടെ പ്രിൻസിപ്പൽ മേധാവികൾ, ഡിവിഷണൽ റെയിൽവേ മാനേജർ, വാൾട്ടെയർ എന്നിവർ അപകടസ്ഥലത്തെത്തി പുനരുദ്ധാരണ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരികയാണ്. എട്ട് മണ്ണുമാന്തി യന്ത്രങ്ങളും,140 റെയിൽ ക്രെയിനുകളും 900ത്തോളം ആളുകളും പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും പരുക്കേറ്റ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട 50-ലധികം പേർക്കും നഷ്ടപരിഹാരത്തുകയും വേണ്ട സഹായങ്ങളും ചെയ്യാനുള്ള തീവ്രശ്രമത്തിലാണ് ഉദ്യോഗസ്ഥർ.
രക്ഷാപ്രവർത്തനങ്ങൾക്കായി രണ്ടാമത്തെ ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്) തിങ്കളാഴ്ച പുലർച്ചെ അപകടസ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി. ഞായറാഴ്ച രാത്രി ഒരു എൻഡിആർഎഫും രണ്ട് എസ്ഡിആർഎഫും അപകടസ്ഥലത്തെത്തിയിരുന്നു.
പിന്നിൽ നിന്നും കൂട്ടിയിടിച്ച ട്രെയിനിലെ ലോക്കോ പൈലറ്റ് സിഗ്നൽ മറികടന്നതാണെന്നാണ് റെയിൽവേ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. "അയാൾ ചുവപ്പ് സിഗ്നൽ മറികടന്ന് പിന്നിൽ കൂട്ടിയിടിക്കുകയായിരുന്നു. മുൻവശത്തുള്ള ലോക്കൽ ട്രെയിൻ വളരെ കുറഞ്ഞ വേഗതയിലായിരുന്നു, ഇഴഞ്ഞു നീങ്ങുന്നത്പോലെ," ഉദ്യോഗസ്ഥൻ പറഞ്ഞു.
"ഡിആർഎം/വാൾട്ടയർ (ഡിവിഷണൽ റെയിൽവേ മാനേജർ, വാൾട്ടെയർ ഡിവിഷൻ) കൂടാതെ അവരുടെ ടീമും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. പ്രാദേശിക ഭരണകൂടവും രക്ഷാപ്രവർത്തനത്തിൽ സഹകരിക്കുന്നുണ്ട്. അപകട ദുരിതാശ്വാസ ട്രെയിനുകളും മറ്റ് രക്ഷാപ്രവർത്തന മാർഗ്ഗങ്ങളും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിവരുന്നു. കൂടാതെ ഹെൽപ്പ് ലൈൻ നമ്പറുകളും നൽകിയിട്ടുണ്ടെന്നും" ഇസിഒആർ പ്രസ്താവനയിൽ പറഞ്ഞു.
അപകടത്തെത്തുടർന്ന് ചെന്നൈ-ഹൗറ റൂട്ടുകളിലെ സർവീസുകൾ തടസ്സപ്പെട്ടു, കൂടാതെ റൂട്ടിലെ നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി, പരുക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു," പ്രധാനമന്ത്രിയുടെ ഓഫീസ് സോഷ്യൽ മീഡിയ കുറിപ്പിൽ പറയുന്നു.
The Prime Minister has announced an ex-gratia of Rs. 2 lakh from the PMNRF for the next of kin of each deceased due to the train derailment between Alamanda and Kantakapalle section. The injured would be given Rs. 50,000. https://t.co/K9c2cRsePG
— PMO India (@PMOIndia) October 29, 2023
മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതായും ട്വീറ്റിൽ പറയുന്നു.
ഇതിനകം തന്നെ നക്ഷ്ടപരിഹാരത്തുക വിതരണം ചെയ്യാൻ തുടങ്ങിയെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 5 ലക്ഷം രൂപയും നൽകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.