ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ വൈദ്യുതി കമ്പി ട്രാക്ടറിനു മുകളിലേക്ക് പൊട്ടിവീണ് 11 കർഷക തൊഴിലാളി സ്ത്രീകളടക്കം 13 പേർ മരിച്ചു. കർഷക സ്ത്രീകൾ സഞ്ചരിച്ചിരുന്ന ട്രാക്ടർ വൈദ്യുതി പോസ്റ്റിലിടിക്കുകയും കമ്പി പൊട്ടിവീഴുകയുമായിരുന്നു. ട്രാക്ടർ ഡ്രൈവറും സഹായിയുമാണ് മരിച്ച മറ്റു രണ്ടു പേർ.

പ്രകാശം ജില്ലയിലെ മാച്ചാവാരത്ത് വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം. മുളകുപാടങ്ങളിൽ ജോലിചെയ്തിരുന്ന 30ഓളം സ്ത്രീകൾ ട്രാക്ടറിൽ മടങ്ങിപ്പോവുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ജില്ലാ ഭരണ ഉദ്യോഗസ്ഥർ പറഞ്ഞു. ഡ്രൈവർക്ക് ട്രാക്ടറിന്റെ നിയന്ത്രണം തെറ്റിയതോടെ വൈദ്യുതി കാലിലിടിക്കുകയായിരുന്നു. മറ്റു യാത്രക്കാർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഹൈടെൻഷൻ ലൈനാണ് ട്രാക്ടറിനുമേൽ പൊട്ടിവീണത്.

Read More News: ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള ഉത്തരവ്: വിജയ് മല്യക്ക് തിരിച്ചടി; അപ്പീൽ ബ്രിട്ടിഷ് സുപ്രീം കോടതി പരിഗണിക്കില്ല

Read More News: പ്രളയം: കോവിഡിനൊപ്പം അധിക വെല്ലുവിളി; ഏത് സാഹചര്യവും നേരിടാൻ തയ്യാറാവണമെന്ന് മുഖ്യമന്ത്രി

Read More News: രാജ്യത്ത് എവിടെ നിന്നും റേഷൻ വാങ്ങാം; അതിഥി തൊഴിലാളികൾക്ക് അഭയ കേന്ദ്രങ്ങൾ: ധനമന്ത്രിയുടെ പ്രധാന പ്രഖ്യാപനങ്ങൾ അറിയാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook