ഹൈദരാബാദ്: ഇന്ത്യയിലെ യുവാക്കളുടെ ഇഷ്ട ഹോട് താരമാണ് സണ്ണി ലിയോൺ. 20 ഓളം സിനിമകളിൽ സണ്ണി ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. യുവാക്കളുടെ ഇഷ്ട നടിയായ സണ്ണി ലിയോൺ ആന്ധ്രാപ്രദേശിലെ ഒരു കർഷകന് പുതു ജീവൻ നൽകിയിരിക്കുന്നു. എങ്ങനെയെന്നല്ലേ? സണ്ണിയുടെ ഒരു ഫോട്ടോയാണ് ഈ കർഷകന്റെ ജീവിതം മാറ്റിമറിച്ചത്.

ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലെ കർഷകനാണ് 45 കാരനായ ചെഞ്ചു റെഡ്ഡി. ഓരോ വർഷവും കൃഷി ഇറക്കുമ്പോഴും ചെഞ്ചുവിന് നല്ല വിളവ് ലഭിക്കാറില്ല. ഇതിനു കാരണം റോഡിനു സമീപത്തായിരുന്നു അദ്ദേഹത്തിന്റെ 10 ഏക്കർ കൃഷി ഭൂമി. റോഡിലൂടെ യാത്ര ചെയ്യുന്നവരുടെയെല്ലാം കണ്ണ് ചെഞ്ചുവിന്റെ കൃഷി പാടത്തേക്കായിരുന്നു. ഇതാണ് തന്റെ വിളവ് നശിക്കാൻ കാരണമെന്നായിരുന്നു അദ്ദേഹം ചിന്തിച്ചത്.

കൃഷിയിടത്തിൽ ചെഞ്ചു വച്ച സണ്ണിയുടെ ബിക്കിനി ചിത്രം

ആളുകളുടെ കണ്ണ് നട്ടാതിരിക്കാൻ ചെഞ്ചു ഒടുവിൽ ഒരു ഉപായം കണ്ടുപിടിച്ചു. സണ്ണി ലിയോണിന്റെ ഒരു ബിക്കിനി ഫോട്ടോ കൃഷിയിടത്തിന്റെ ഒത്ത നടുക്കായി വച്ചു.

ഫോട്ടോയിൽ തെലുങ്കിൽ ഇങ്ങനെ എഴുതുകയും ചെയ്തു, ‘ഹേയ്, കരയരുതേ, എന്നോട് അസൂയയും തോന്നരുത്’. സണ്ണി ലിയോണിന്റെ ഫോട്ടോ വച്ചതോടെ ചെഞ്ചുവിന്റെ കൃഷിടത്തിൽ നൂറുമേനി വിളവുണ്ടായി. യാത്രക്കാരുടെ ആരുടെയും കണ്ണ് ചെഞ്ചുവിന്റെ കൃഷിയിടത്തിലേക്ക് എത്തിയില്ല. എല്ലാവരുടെയും കണ്ണ് സണ്ണിയുടെ നേർക്കായിരുന്നു.

സണ്ണി ലിയോണിന്റെ ആരാധകനൊന്നുമല്ല ഈ കർഷകൻ. സുഹൃത്തുക്കളിൽ ഒരാളാണ് സണ്ണിയെക്കുറിച്ച് തന്നോട് പറഞ്ഞത്. സണ്ണി ലിയോൺ വളരെ പ്രശസ്തയായ നടിയായതുകൊണ്ട് ഫോട്ടോ കിട്ടാൻ പ്രയാസം ഉണ്ടായില്ലെന്നും ചെഞ്ചു പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ