Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

ആന്ധ്രയിലെ പട്ടണത്തിൽ അജ്ഞാത രോഗം; കേന്ദ്ര സംഘം സന്ദർശിക്കും

രോഗികളിൽ ഭൂരിഭാഗവും 20-30 വയസിനും ഇടയിൽ പ്രായമുള്ളവരാണ്. 12 വയസ്സിന് താഴെയുള്ള 45 കുട്ടികളിലും രോഗം സ്ഥിരീകരിച്ചു

Andhra Pradesh mystery illness, Andhra Pradesh mystery disease, ആന്ധ്രാ പ്രദേശിൽ അജ്ഞാതരോഗം, eluru news, എലുരു വാർത്തകൾ, eluru mysterious disease, eluru illness, എലുരു അജ്ഞാതരോഗം, Andhra Pradesh water contamination, ആന്ധ്രാ പ്രദേശ് ജല മലിനീകരണം, Jagan Mohan Reddy, ജഗൻ മോഹൻ റെഡ്ഡി, andhra news, ആന്ധ്രാ പ്രദേശ് വാർത്തകൾ, india news, ദേശീയ വാർത്തകൾ, news in malayalam, malayalam news, മലയാളം വാർത്തകൾ,  todays malayalam news, ഇന്നത്തെ മലയാളം വാർത്തകൾ, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ്‌ മലയാളം, ie malayalam, ഐഇ മലയാളം 

ഹൈദരാബാദ്: ആളുകൾ കൂട്ടത്തോടെ കുഴഞ്ഞുവീഴുക, അതിലെറെയും യുവജനങ്ങൾ. ഇങ്ങനെയൊരു അജ്ഞാതരോഗത്തിന്റെ പിടിയിലാണ് ആന്ധ്രാ പ്രദേശിലെ ഒരു നഗരം. വെസ്റ്റ് ഗോദാവരി ജില്ലയുടെ ആസ്ഥാനമായ എലുരുവിൽ 347 പേരെയാണ്  അജ്ഞാതരോഗവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അതേസമയം, രോഗത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്ന് അംഗ കേന്ദ്ര സംഘം ചൊവ്വാഴ്ച ആന്ധ്രയിലെത്തും. എയിംസ് അസോസിയേറ്റ് പ്രൊഫസർ (എമർജൻസി മെഡിസിൻ) ഡോ. ജംഷേദ് നായർ, പൂനെ എൻ‌ഐ‌വിയിലെ വൈറോളജിസ്റ്റ് ഡോ. അവിനാശ് ദേശോഹ്‌തവർ, നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ ഡെപ്യൂട്ടി ഡയറക്ടർ ഡോ സങ്കേത് കുൽക്കർണി എന്നിവരടങ്ങുന്ന സംഘമാണ് ആന്ധ്രയിലെത്തുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രോഗം വന്നവരിൽ ഇരുന്നൂറിലേറെ പേർ  ഡിസ്ചാർജ് ആയെങ്കിലും ഒരാൾ മരിച്ചു. എലുരു 1 ടൗൺ പ്രദേശത്തുള്ള നാൽപ്പത്തി അഞ്ചുകാരനാണ് മരിച്ചത്. വിജയവാഡ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം ഞായറാഴ്ചയാണ് മരിച്ചത്.

വിജയവാഡയിൽനിന്ന് അറുപതോളം കിലോ മീറ്റർ അകലെയുള്ള എലുരുവിൽ കഴിഞ്ഞ ദിവസമാണ് ആളുകൾക്ക് കൂട്ടത്തോടെ അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങിയത്. രോഗികളിൽ ഭൂരിഭാഗവും 20-30 വയസിനിടയിലുള്ളവരാണ്. 12 വയസിനു താഴെയുള്ള 45 കുട്ടികളിലും രോഗം സ്ഥിരീകരിച്ചു.

കൊതുകിനെ തുരത്താൻ ഉപയോഗിക്കുന്ന പുകയാണോ കൂട്ടത്തോടെ രോഗം പിടിപെടാൻ കാരണമായതെന്ന സംശയം നിലനിൽക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഛർദിയും തളർച്ചയും ബാധിച്ചും പെ​ട്ടെന്ന്​ തലചുറ്റി വീണതുമായുള്ള അവസ്ഥയിലാണ് ആളുകളെ ആശുപത്രിയിലെത്തിച്ചതത്.

രക്തപരിശോധനയും സിടി സ്കാനുകളും നടത്തിയെങ്കിലും ഇതുവരെ രോഗകാരണം കണ്ടെത്താൻ കഴിഞ്ഞില്ല. ചികിത്സയിൽ പ്രവേശിപ്പിക്കുന്നവരിൽ ഭൂരിഭാഗം പേരും മിനിറ്റുകൾക്കുള്ളിൽ തിരികെ ആരോഗ്യം വീണ്ടെടുക്കുന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് കമ്മിഷണർ കതമനേനി ഭാസ്കർ പറഞ്ഞു

ആരോഗ്യവകുപ്പ് ജീവനക്കാർ വീടുകൾ തോറും സന്ദർശിച്ച് സർവേ എടുക്കുന്നുണ്ട്. എലുരു മേഖലയിലേക്ക് പ്രത്യേക വൈദ്യസംഘത്തെ അയച്ചിട്ടുമുണ്ട്. മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ആശുപത്രിയിലെത്തി രോഗികളെ സന്ദർശിച്ചു.

മംഗലഗിരിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഡോക്ടർമാരുടെ സംഘം ആശുപത്രി സന്ദർശിച്ച് വിശദമായ പരിശോധനയ്ക്കായി രോഗികളിൽ നിന്ന് രക്തസാമ്പിളുകൾ ശേഖരിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Andhra cm jagan mohan reddy visits hospitalised victims of mystery disease

Next Story
ഭാരത് ബന്ദ് സമാധാനപരമായിരിക്കണമെന്ന് കർഷക സംഘടനകൾ; നിർബന്ധിച്ച് കടകൾ അടപ്പിക്കരുത്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express