നെല്ലൂർ: മണൽ ഖനനത്തിനിടെ പുരാതന ശിവ ക്ഷേത്രം കണ്ടെത്തി. ആന്ധ്രപ്രദേശിലെ നെല്ലൂരിലെ പെന്ന നദിക്കരയില്‍ പെരുമല്ലാപാട് ഗ്രാമത്തിന് സമീപം ഇന്നലെയാണ് ക്ഷേത്ര നിർമ്മിതി കണ്ടെത്തിയത്. ക്ഷേത്രത്തിന് 200 വർഷത്തോളം പഴക്കമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. പെന്ന നദി ദിശ മാറി ഒഴുകിയപ്പോൾ ക്ഷേത്രം മുങ്ങിപ്പോയതാകാമെന്നാണ് ഗവേഷകരുടെ നിരീക്ഷണം. 1850 ലെ വെള്ളപ്പൊക്കത്തിനുശേഷം ക്ഷേത്രം മണലിൽ മുങ്ങിയിരിക്കാമെന്നാണ് പുരാവസ്തു വകുപ്പ് കരുതുന്നത്.

ഇഷ്ടിക കൊണ്ടാണ് ക്ഷേത്രം നിർമ്മിച്ചിട്ടുളളത്. ഖനന സമയത്ത് ക്ഷേത്രത്തിന്റെ മകുട ഭാഗമാണ് ആദ്യം ദൃശ്യമായത്. മണൽ കൂടുതൽ മാറ്റിയപ്പോഴാണ് ക്ഷേത്രം ദൃശ്യമായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook