ന്യൂഡൽഹി: നോട്ട് നിരോധനത്തിന്റെ ഒന്നാം വാർഷികത്തിൽ അവകാശവാദവുമായി ബിജെപി രംഗത്ത്. നോട്ടു നിരോധനം വൻ വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. നോട്ട് നിരോധനത്തിലെ നിരവധി നേട്ടങ്ങളാണ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ മോദി പങ്കുവച്ചത്.

“നോട്ട് നിരോധനം ജനം ഏറ്റെടുത്തതിലൂടെ കള്ളപ്പണത്തിനെതിരായുള്ള തന്‍റെ സർക്കാരിന്‍റെ പോരാട്ടം വിജയം കണ്ടു”, മന്ത്രി പറഞ്ഞു. “സർക്കാരിന്‍റെ ഇത്തരം ശ്രമങ്ങളെ പിന്തുണയ്ക്കുന്ന രാജ്യത്തെ ജനങ്ങൾക്കു മുന്നിൽ തലകുനിക്കുന്നു”വെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി നോട്ട് നിരരോധനത്തിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞത്. അതേസമയം നോട്ട് നിരോധനത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി മുന്നോട്ട് വന്നു. “നോട്ട് നിരോധനം വലിയ ദുരന്തമായിരുന്നുവെന്ന് പറഞ്ഞ രാഹുൽ, പ്രധാനമന്ത്രിയുടെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി നൂറുകണക്കിന് ആളുകളുടെ ജീവിതമാർഗം ഇല്ലാതാക്കി” എന്ന് കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ