/indian-express-malayalam/media/media_files/uploads/2017/05/islamic-state-759.jpg)
ഇസ്‌ലാമിക നിയമങ്ങള്‍ ലംഘിക്കുന്നു എന്നു കണ്ടെത്തിയാല്‍ ശിക്ഷകള്‍, പ്രാദേശിക നേതാക്കള്‍ നടത്തുന്ന കടകള്‍, 'യുദ്ധചരക്കുകളില്‍' നിന്നുമുള്ള വരുമാനം, റൊട്ടിയാണ് മിക്കവാറുമുള്ള ഭക്ഷണം, തമ്മില്‍ കൂടി ചേരുന്ന സമയങ്ങളില്‍ ഗ്രീന്‍ ടീ. ടെലഗ്രാം എന്ന രഹസ്യ സ്വഭാവം വച്ചുപുലര്‍ത്തുന്ന ആപ് വഴി സെപ്റ്റംബര്‍ 26 മുതല്‍ ഇന്ത്യന്‍ എക്സ്പ്രസ്സുമായി നടത്തിയ നിരന്തര സംഭാഷണങ്ങളില്‍ ബെസ്റ്റിന്‍ വിന്‍സെന്‍റ് എന്ന യഹിയ പറയുന്നു. കേരളത്തില്‍ നിന്നും ഭാര്യയുമൊത്ത് 'കാലിഫേറ്റില്‍ ചേരുവാന്‍' എന്ന ഉദ്ദേശത്തോടെയാണ് യഹിയ പോവുന്നത്. അഫ്‌ഗാനിസ്ഥാനിലെ നൻഗർഹറിൽ ഇസ്‌ലാമിക് സ്റ്റേറ്റിന്‍റെ നിയന്ത്രണ പ്രദേശത്തു നിന്നും യഹിയ നല്‍കുന്ന അപൂർവവും വിശദവുമായ ഇസ്‌ലാമിക് സ്റ്റേറ്റ് ജീവിതാനുഭവങ്ങള്‍.
"(ധാരാളം ഇന്ത്യന്‍ കുടുംബങ്ങളുണ്ട് ഇവിടെ, പക്ഷെ..) സുരക്ഷാ കാരണങ്ങള്‍ ചൊല്ലി ഇന്ത്യക്കാരെ ഒരുമിച്ച് നിര്‍ത്തിക്കുകയോ ജോലി ചെയ്യിക്കുകയോ ചെയ്യേണ്ട എന്നാണ് തീരുമാനം. എന്നിരുന്നാലും എല്ലാവരും തമ്മില്‍ കാണാറുണ്ട്. മൊത്തം എത്ര ഇന്ത്യക്കാരുണ്ട് എന്നു വെളിപ്പെടുത്താന്‍ എനിക്ക് സാധിക്കില്ല. ഖുറാനില്‍ നിന്നും സൂറത്തിൽ നിന്നുമെടുത്ത ചെയ്യാവുന്നതും ചെയ്തുകൂടാത്തതുമായ നിര്‍ദേശങ്ങള്‍ ആണ് ഇവിടത്തെ നിയമങ്ങള്‍. അത് പാലിക്കാത്തവര്‍ക്ക് ശിക്ഷകളുമുണ്ട് " യഹിയ എഴുതി. കഴിഞ്ഞവര്‍ഷം കേരളത്തില്‍ നിന്നും ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് ചേർന്നെന്ന് പറയപ്പെടുന്നവരിൽ ഒരാളാണ് യഹിയ. കഴിഞ്ഞ ശനിയാഴ്ച അഫ്ഗാനില്‍ യുഎസ് നടത്തിയ ബോംബ് സ്ഫോടനത്തില്‍ യഹിയ മരിച്ചെന്നു അദ്ദേഹത്തിന്‍റെ പിതാവിന് വിവരം ലഭിച്ചിരുന്നു.
ഐഎസില്‍ ചേര്‍ന്നുവന്നപേരില്‍ എന്‍ഐഎ അന്വേഷിക്കുന്ന രണ്ടുപേരെയെങ്കിലും തനിക്ക് അറിയാം എന്ന് മെസേജുകളിലൂടെ യഹിയ പറയുന്നു. ക്രിസ്തുമതത്തില്‍ നിന്നും ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടയാള്‍ ആയിട്ടുകൂടി തന്‍റെ വിശ്വാസപരമായ മാറ്റത്തില്‍ ആരെങ്കിലും പങ്കുവഹിച്ചതായി യഹിയ നിരസിക്കുന്നു. ഫെബ്രുവരിയില്‍ എന്‍ഐഎ കുറ്റപത്രം നല്‍കിയ സക്കീർ നായിക്കിന്റെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനിലെ അർഷി ഖുറേഷിയെ പറ്റി യഹിയ ഇങ്ങനെ എഴുതുന്നു. " ഖുറേഷിയുമായി എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. ഇസ്‌ലാമിക് സ്റ്റേറ്റിനെകുറിച്ചും ജിഹാദിനെ കുറിച്ചും അദ്ദേഹത്തോട് പറയുന്നത് ഞാനാണ്. അതിനെപറ്റി അദ്ദേഹം എന്നോട് ഇങ്ങോട്ട് സംസാരിച്ചിട്ടില്ല എന്ന് മാത്രമല്ല, ഇസ്‌ലാമിക് സ്റ്റേറ്റ് സത്യമാണ് എന്ന വാദത്തെപ്പോലും അദ്ദേഹം അംഗീകരിച്ചിരുന്നില്ല."
Read More: ഇസ്‌ലാമിക് സ്റ്റേറ്റ് ഡയറി: 'ഒരു ഈച്ച പോലും നോവിക്കപ്പെട്ടില്ല' മരണത്തിന് മുൻപ് അയാളെഴുതി
തീവ്രവാദ വിരുദ്ധ സെല്ലും കേരളാ പൊലീസും താനെയില്‍ വച്ചു അറസ്റ്റ് ചെയ്ത റിസ്വാന്‍ ഖാനെ കുറിച്ചും യഹിയ എഴുതിയിട്ടുണ്ട് : "റിസ്വാന്‍ ഭായിക്ക് ഞങ്ങളുടെ ഹിജ്റയുമായി ഒരു ബന്ധവും ഇല്ല. എന്‍റെ വിവാഹത്തിനു മറ്റാരും ഇല്ലായിരുന്നു. അദ്ദേഹം മാത്രമായിരുന്നു സാക്ഷിയായത്. "ഫെബ്രുവരിയില്‍ റിസ്വാന്‍ ഖാനെതിരെ ചാര്‍ജ്ഷീറ്റ് രേഖപ്പെടുത്താന്‍ മാത്രം തെളിവുകള്‍ ഒന്നും തങ്ങളുടെ പക്കല്‍ ഇല്ലാ എന്നാണ് മുംബൈ കോടതിയെ എന്‍ഐഎ അറിയിച്ചത്.
യഹിയയുടെ വാദങ്ങളെ സ്വതന്ത്രമായി പരിശോധിക്കാന്‍ ദി ഇന്ത്യന്‍ എക്സ്പ്രസ്സിനു സാധിച്ചിട്ടില്ല.
യഹിയയുടെ മെസേജുകളില്‍ നിന്നും എഡിറ്റ് ചെയ്ത ഭാഗങ്ങള്‍
ഗ്രീന്‍ ടീ സവിശേഷമാണ്
" (ഭരണ വ്യവസ്ഥ ) ഞങ്ങള്‍ക്ക് പണം നല്‍കുകയും കടകള്‍ നിയന്ത്രിക്കുകയും ചെയ്യുന്നു. പണം നല്‍കാന്‍ ബുദ്ധിമുട്ടുള്ളപ്പോള്‍ അവര്‍ അവശ്യ വസ്തുക്കള്‍ ഞങ്ങളുടെ വാതില്‍ക്കല്‍ എത്തിച്ചു തരുന്നു. മിക്കവാറും എല്ലാവര്‍ക്കും ഇവിടെ തോട്ടം ഉണ്ട്. പ്രാഥമിക ആവശ്യങ്ങള്‍ക്കായുള്ള പച്ചക്കറികള്‍ അവിടെ കൃഷിചെയ്യുന്നുണ്ട്. ഞങ്ങളുടെ പറമ്പുകളില്‍ തന്നെ ആവശ്യത്തിനു സ്ഥലമുണ്ട് എങ്കിലും അതിനു മാത്രം പരിചയസമ്പത്തോ സമയമോ ഞങ്ങള്‍ക്കില്ല. മിക്കവാറും റൊട്ടിയാണ് ഞങ്ങളുടെ ഭക്ഷണം. ഗ്രീന്‍ ടീയും സവിശേഷമാണ്. എപ്പോഴൊക്കെ ഞങ്ങള്‍ സഹോദരങ്ങള്‍ ഒന്നിച്ചിരിക്കുന്നോ അപ്പോഴൊക്കെ ഗ്രീന്‍ ടീ നിര്‍ബന്ധമാണ്.
ഭാഷ ഒരു തടസ്സമാണ്
"കലിഫതിൽ വേതനം കുറവാണ് എന്ന കാരണത്താല്‍ മുജാഹിദീനുകള്‍ ഖിലാഫ ഉപേക്ഷിക്കുകയാണ് എന്ന് ഒരു അന്തര്‍ദേശീയ മാധ്യമത്തില്‍ വന്ന വാര്‍ത്ത ഞാന്‍ വായിക്കുകയുണ്ടായി. എന്തൊരു തമാശയാണത്. "
"ഖിലാഫയില്‍ വേതനം ഇല്ല എന്നതാണ് വസ്തുത. ജോലി ഇല്ലാത്ത മുതിര്‍ന്ന ഒരാള്‍ പോലും ഇവിടെയില്ല. അതിന്‍റെ ചുമതല വഹിക്കുന്ന അമീര്‍ ഓരോരുത്തരെയും പൊലീസിലോ മെഡിക്കല്‍ വിഭാഗത്തിലോ സൈനിക യൂണിറ്റിലോ നിയമിക്കുന്നു. ഞങ്ങള്‍ ഓരോരുത്തരും വിദ്യാഭ്യാസമുള്ളവരും ഘടനകളെ നിയന്ത്രിക്കാന്‍ പ്രാപ്തരുമാണ്. പക്ഷെ ഭാഷ ഒരു തടസ്സമാണ്..."
"ഘനിമ ( യുദ്ധചരക്കുകള്‍) ആണ് പ്രധാന വരുമാനം. ശത്രുവിനെ തോല്‍പ്പിക്കുകയും അവരുടെ ഭൂമി പിടിച്ചെടുക്കുകയും ചെയ്യുമ്പോള്‍ കിട്ടുന്നതൊക്കെ. മുജാഹിദീനുകളെ സംബന്ധിച്ച് ഇത് വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ അള്ളായില്‍ നിന്നും ലഭിക്കുന്നതെന്താണെന്ന് നമുക്കറിയില്ല. ചിലപ്പോള്‍ വലിയൊരു തുക വരും... മറ്റു ചിലപ്പോള്‍ കുറയും... കഫാലയാണ് (കുടിയേറ്റക്കാര്‍ക്കുള്ള പ്രയോക്താവാകുന്ന വ്യവസ്ഥ) വരുമാനത്തിനുള്ള മറ്റൊരു മാര്‍ഗ്ഗം. ആണിനും പെണ്ണിനും കുട്ടികള്‍ക്കും സമയാസമയങ്ങളിലായി ഇത് നല്‍കേണ്ടി വരുന്നു. വരുമാനത്തിനായി കേക്കും ആയുധങ്ങളും മറ്റും വില്‍ക്കുന്ന കച്ചവടങ്ങളില്‍ ഏര്‍പ്പെടുന്നവരും ഉണ്ട്."
ആഴ്ചയില്‍ ഇരുപത്തിനാലു മണിക്കൂറും ഡ്രോണുകള്‍, ജെറ്റുകള്‍
" ഞങ്ങള്‍ ഇസ്‌ലാമികമായ വസ്ത്രങ്ങളെ ധരിക്കാറുള്ളൂ. ഇവിടെ ആര്‍ഭാടങ്ങള്‍ ഇല്ല. ആര്‍ഭാടം എന്താണ് എന്ന്‍ ഇവിടത്തെ പ്രാദേശിക വാസികള്‍ക്ക് അറിയുക കൂടിയില്ല. തങ്ങളുടെ പ്രദേശം ഇസ്‌ലാമിക സൈന്യത്തെ നിരസിക്കുന്ന മുസ്‌ലിംകളാൽ ചുറ്റപ്പെടുകയാണ് എങ്കില്‍ പോലും ഒരാള്‍ക്കും ഭയമില്ല... കഴിഞ്ഞ ഏതാനും മാസങ്ങളായി ഞങ്ങള്‍ക്കും ജിഹാദില്‍ പങ്കാളികളാവാന്‍ പറ്റി..
ഒരു അതിര്‍ത്തി പ്രദേശത്ത് രണ്ടോ മൂന്നോ മാസങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ മാത്രമാണ് കരമാര്‍ഗ്ഗമുള്ള ആക്രമണം നടക്കുന്നത്. അടുത്തോ ദൂരെയോ ഉള്ള പ്രദേശങ്ങളിലായി എപ്പോഴും യുദ്ധം നടക്കുന്നുണ്ട്. വ്യോമാക്രമണം ഇടക്കിടെ നടക്കാറുണ്ട്. ആഴ്ചയില്‍ ഇരുപത്തിനാലു മണിക്കൂറും ഡ്രോണുകളും ജെറ്റുകളുമാണ്."
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us