/indian-express-malayalam/media/media_files/uploads/2023/10/Karaikal-Port.jpg)
കാരക്കൽ പോർട്ട് | എക്സ്പ്രസ്സ് ഫൊട്ടൊ
അദാനി ഗ്രൂപ്പ് കൈവശം 2001-ൽ ഉണ്ടായിരുന്ന വലിയ തുറമുഖങ്ങളിലൊന്നായ മുന്ദ്ര മാത്രമായിരുന്നു. 2023 ആകുമ്പോൾ അവിടെ നിന്ന്, രാജ്യത്തെ തുറമുഖങ്ങളിലൂടെ കടന്നുപോകുന്ന ചരക്കുകളുടെ നാലിലൊന്ന് കൈകാര്യം ചെയ്യുന്ന 14 തുറമുഖങ്ങളും ടെർമിനലുകളും ഉള്ള ഏറ്റവും വലിയ സ്വകാര്യ ഓപ്പറേറ്ററായി മാറി.
ഈ അസാധാരണമായ വിപുലീകരണം, ഏറ്റെടുക്കലുകളിലൂടെ - കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ആറ് തുറമുഖങ്ങൾ. പ്രധാന ഇൻഫ്രാസ്ട്രക്ചർ മേഖലകളിലൊന്നിൽ സംഭവിക്കുന്ന വിപണി കേന്ദ്രീകരണത്തെ കുറിച്ച് മുൻ കോംപറ്റീഷൻ റെഗുലേറ്റർ ഉൾപ്പെടെ കുറഞ്ഞത് മൂന്ന് ഉന്നത ഉദ്യോഗസ്ഥർ, ഇന്ത്യൻ എക്‌സ്‌പ്രസുമായുള്ള സംഭാഷണത്തിൽ ആശങ്ക പ്രകടിപ്പിച്ചു.
ഇന്ത്യയുടെ 5,422-കിലോമീറ്റർ കടൽത്തീരത്ത്, ശരാശരി 500 കിലോമീറ്ററിലും അദാനിക്ക് സാന്നിധ്യമുണ്ട്, 10 വർഷം മുമ്പ് രാജ്യത്തിന്റെ വിദൂര പടിഞ്ഞാറൻ അറ്റത്ത് നിന്ന് ആരംഭിച്ചതാണ് ഇത്.
ഇവ പരിഗണിക്കുക:
അദാനി തുറമുഖങ്ങൾ കൈകാര്യം ചെയ്ത മൊത്തം ചരക്ക്, 10 വർഷത്തിനുള്ളിൽ, 2023 സാമ്പത്തിക വർഷത്തിൽ ഏകദേശം നാലിരട്ടിയായി വർദ്ധിച്ച് 337 ദശലക്ഷം ടണ്ണായി ഉയർന്നു; വാർഷിക വളർച്ചാ നിരക്കിൽ ഈ വ്യവസായത്തിന്റെ നാല് ശതമാനത്തിൽ നിന്ന് 14 ശതമാനമായി വർദ്ധിച്ചു. അദാനിയുടെ വിഹിതം നീക്കം ചെയ്താൽ, പിന്നീടുള്ള കണക്ക് കഷ്ടിച്ച് 2.7 ശതമാനമായി കുറയും.
മൊത്തം ചരക്ക് കൈകാര്യം ചെയ്യുന്നതിൽ ഗ്രൂപ്പിന്റെ വിപണി വിഹിതം 2013-ൽ ഏകദേശം ഒമ്പത് ശതമാനമായിരുന്നത് 2023-ൽ ഏകദേശം 24 ശതമാനമായി ഉയർന്നു. അതായത് ഏകദേശം മൂന്നിരട്ടി വർദ്ധന. ഇതേസമയം കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള തുറമുഖങ്ങളുടേത് 2013ലെ 58.5 ശതമാനത്തിൽ നിന്ന് 54.5 ശതമാനമായി കുറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ കീഴിലല്ലാത്ത തുറമുഖങ്ങളുടെ കാര്യമെടുത്താൽ അദാനിയുടെ വിപണി വിഹിതം 50 ശതമാനത്തിന് മുകളിലായി.
കേന്ദ്ര ഗവൺമെന്റ് നിയന്ത്രണത്തിലുള്ള 12 തുറമുഖങ്ങളുമായി കിടപിടിക്കുന്ന തീരദേശ ശൃംഖലയാണ് അദാനിക്കുള്ളത്. പോർട്ട് ഓപ്പറേറ്ററും ലോജിസ്റ്റിക്സ് കമ്പനിയുമാണ് ഇതെല്ലാം അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (APSEZ), നൽകുന്നത്.
വാസ്തവത്തിൽ, തുറമുഖ മേഖലയിലെ അദാനി ഗ്രൂപ്പിന്റെ വിപണി വിഹിതം - 10 വർഷത്തിനുള്ളിൽ ഒമ്പത് ശതമാനത്തിൽ നിന്ന് 24 ശതമാനമായി ഉയർന്നതിന്റെ ഒരു ഭാഗം - കേന്ദ്ര ഗവൺമെന്റ് നിയന്ത്രിത തുറമുഖങ്ങളുടെ (വാണിജ്യ ഭാഷയിൽ 'പ്രധാന തുറമുഖങ്ങൾ' എന്ന് വിളിക്കപ്പെടുന്നവയുടെ- ചെലവിൽ വന്നതാണ്. ) ആരുടെ ചരക്ക് വിഹിതമാണ് കുറഞ്ഞത്.
“ഇത് ആശങ്കാജനകമാണ്,” ധന മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
അദാനിയുടെ മൊത്തം കാർഗോ വോള്യം 2013 സാമ്പത്തിക വർഷത്തിനും 2023 സാമ്പത്തിക വർഷത്തിനും ഇടയിൽ 14 ശതമാനം വാർഷിക വളർച്ചാ നിരക്കിൽ വളർന്നു. 2023 സാമ്പത്തിക വർഷത്തിൽ ഇത് 337 ദശലക്ഷം ടണ്ണായിരുന്നു. ഇതേസമയം, മറ്റെല്ലാ തുറമുഖങ്ങളുടേയും ചരക്ക് അളവിലെ കോംപൗണ്ട് ആന്വൽ ഗ്രോത്ത് റേറ്റ് (സി എ ജിആർ) വർദ്ധനവ് വെറും 2.7 ശതമാനം മാത്രമാണ്. അതായത് 2013 സാമ്പത്തിക വർഷത്തിൽ 842.66 ദശലക്ഷം ടണ്ണായിരുന്നത് 2023 സാമ്പത്തിക വർഷത്തിൽ 1,096.39 ദശലക്ഷം ടണ്ണായി.
ഈ വളർച്ച അസ്വാഭാവികമാണ് എന്നത് ഒരു വിഭാഗം സർക്കാർ ഉദ്യോഗസ്ഥരുടെയും റഗുലേറ്റർമാരുടെയും ഇടയിൽ ശ്രദ്ധിക്കപ്പെടാതെ പോയിട്ടില്ല.
ഇന്ത്യൻ എക്സ്പ്രസ് വിശകലനം ചെയ്ത കാർഗോ ഹാൻഡ്‌ലിങ് ഡാറ്റ കാണിക്കുന്നത് അദാനി ഗ്രൂപ്പ് കഴിഞ്ഞ ദശകത്തിൽ ഏറ്റെടുത്ത തുറമുഖങ്ങൾ കമ്പനി കൈകാര്യം ചെയ്തിരുന്നത് മൊത്തം കാർഗോ വോള്യത്തിന്റെ മൂന്നിലൊന്നിലധികം (123.7 ദശലക്ഷം ടൺ 337 ദശലക്ഷം ടൺ അല്ലെങ്കിൽ 37 ശതമാനം) ആണ്.
"അത്തരം വളർച്ചാ മാതൃക വർദ്ധിച്ചുവരുന്ന കേന്ദ്രീകരണത്തിലെ അപകടസാധ്യതയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു," അതേ ഉദ്യോഗസ്ഥൻ പറഞ്ഞു.
അദാനി ഗ്രൂപ്പിന്റെ വികസിക്കുന്ന പരിധിയെ കുറിച്ചും സേവന മേഖലയിലെ കേന്ദ്രീകരണത്തിലെ (അറ്റൻഡന്റ് കോൺസൺട്രേഷൻ) അപകടസാധ്യതകളെക്കുറിച്ചും അഭിപ്രായം ആരാഞ്ഞ് അദാനി ഗ്രൂപ്പ് വക്താവിന് മെയിൽ അയച്ചെങ്കിലും അഭിപ്രായം ലഭിച്ചില്ല.
തുറമുഖ കാര്യക്ഷമതയുടെ പ്രധാന സൂചകങ്ങളായ ടേൺഎറൗണ്ട് സമയം - ഒരു ചരക്ക് കപ്പൽ വന്ന് ചരക്ക് നീക്കം നടത്തി തിരികെ പോകുന്നതിനും വേണ്ടി വരുന്ന സമയം - അദാനിയുടെ തുറമുഖങ്ങൾ സർക്കാരിനെക്കാൾ മികച്ചതാണ്. ഓഗസ്റ്റിൽ, കപ്പലുകൾക്ക് ഏകദേശം 0.7 ദിവസമാണ് ശരാശരി ടേൺറൗണ്ട് സമയമെന്നും കേന്ദ്ര ഗവൺമെന്റ് നിയന്ത്രണത്തിലുള്ള തുറമുഖങ്ങളിൽ ശരാശരി രണ്ട് ദിവസമാണെന്നും കമ്പനി പറഞ്ഞു.
എന്നിരുന്നാലും, തീരപ്രദേശത്തുടനീളം ഒരാളുടെ മാത്രം വർദ്ധിച്ചുവരുന്ന സാന്നിധ്യം - പടിഞ്ഞാറ് മുതൽ കിഴക്ക് വരെ - ഷിപ്പിംഗ് കമ്പനികളുടെ വിലപേശൽ ശക്തിയുടെ ക്രമാനുഗതമായ ശക്തിക്ഷയത്തെ അർത്ഥമാക്കുന്നു, പ്രത്യേകിച്ച് സവിശേഷമായ ഭൂപ്രകൃതിയിൽ.
അദാനി, തുറമുഖങ്ങൾ നന്നായി കൈകാര്യം ചെയ്യുന്നതും ലാഭകരവുമായ ബിസിനസ്സുമായിരിക്കാം, എന്നാൽ വിപുലമായ വിപണി കേന്ദ്രീകരണത്തിന് പിന്നിൽ ഗൗരവമായ അപകടസാധ്യതകളുണ്ടെന്ന് ഷിപ്പിംഗ് മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു - കുറഞ്ഞ മത്സരം, പുതിയതും ചെറുതുമായ സംരഭകർക്ക് വലിയ തടസ്സങ്ങൾ സൃഷ്ടിക്കും, പ്രബലരായ ബിസിനസുകാരോടുള്ള ആശ്രിതത്വം വർദ്ധിക്കും, ആധിപത്യം കൊണ്ടുള്ള ദുരുപയോഗത്തിനുള്ള സാധ്യതയേറും.
ഷിപ്പിംഗ് പോലുള്ള തന്ത്രപ്രധാന മേഖലയിൽ ഈ മാർക്കറ്റ് കേന്ദ്രീകരണത്തെക്കുറിച്ചുള്ള ആശങ്ക ആഴത്തിലാക്കിയത്, അദാനി ഗ്രൂപ്പിനെതിരെ ആദ്യം അക്കൗണ്ടിംഗ് തട്ടിപ്പ്, സ്റ്റോക്ക് കൃത്രിമം തുടങ്ങിയ ആരോപണങ്ങളുടെ പശ്ചാത്തലമാണെന്ന് സാമ്പത്തിക മന്ത്രാലയത്തിലെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു. യുഎസ് ആസ്ഥാനമായുള്ള ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ചും പിന്നീട് അടുത്തിടെ, ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്റ്റ് കരസ്ഥമാക്കിയ രേഖകളെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടുകൾ, ഗാർഡിയൻ, ഫിനാൻഷ്യൽ ടൈംസ് എന്നീ പത്രങ്ങളും പുറത്തുവിട്ടിരുന്നു.
ഈ ആരോപണങ്ങൾ അദാനി ഗ്രൂപ്പ് തുടർച്ചയായി നിഷേധിക്കുകയും നിക്ഷിപ്ത താൽപ്പര്യമാണെന്ന് ആരോപണങ്ങൾക്ക് പിന്നിലെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
/indian-express-malayalam/media/media_files/uploads/2023/10/Adani-Port-Map.jpg)
ഉയർച്ചയിൽ നിന്ന് ഉയർച്ചയിലേക്ക്
ഒരു ദശാബ്ദം മുമ്പ്, 2013 സാമ്പത്തിക വർഷത്തിൽ, അദാനി ഗ്രൂപ്പിന്റെ തുറമുഖ ബിസിനസ്സിന് ഏകദേശം 91 ദശലക്ഷം ടൺ ചരക്ക് വോളിയമാണ് ഉണ്ടായിരുന്നത്, എല്ലാ തുറമുഖങ്ങളും കൈകാര്യം ചെയ്യുന്ന മൊത്തം കാർഗോ വോള്യത്തിന്റെ 10 ശതമാനവും എല്ലാ ചെറുകിട തുറമുഖങ്ങളും കൈകാര്യം ചെയ്ത വോള്യത്തിലെ 23 ശതമാനവും (സർക്കാർ നിയന്ത്രണത്തിലല്ലെങ്കിൽ തുറമുഖം ഒരു ചെറിയ തുറമുഖമാണ്; തുറമുഖത്തിന്റെ വലുപ്പവുമായോ കൈകാര്യം ചെയ്യുന്ന ചരക്ക് വോള്യവുമായോ ഈ പ്രയോഗത്തിന് ബന്ധമില്ല). അതിനാൽ, ഏറ്റവും കൂടുതൽ ചരക്ക് കൈകാര്യം ചെയ്തിട്ടും അദാനിയുടെ ഉടമസ്ഥതയിലുള്ള മുന്ദ്രെ തുറമുഖം ഒരു ചെറിയ തുറമുഖമാണ് - 2023 സാമ്പത്തിക വർഷത്തിൽ 155 ദശലക്ഷം ടൺ ചരക്കാണ് കൈകാര്യം ചെയ്തത്, അത് കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള 12 തുറമുഖങ്ങളെക്കാളും കൂടുതലാണ്.
കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലല്ലാത്ത തുറമുഖങ്ങളിൽ, അദാനി ഗ്രൂപ്പിന് വളരെ വലിയ സ്വാധീനമാണുള്ളത്. FY23-ൽ, ചെറുകിട തുറമുഖങ്ങൾ (മൈനർ പോർട്ടുകൾ) - കേന്ദ്ര ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ളതല്ല - ഏകദേശം 650 ദശലക്ഷം ടൺ ചരക്ക് കൈകാര്യം ചെയ്തു, ഇന്ത്യയിലെ പ്രവർത്തനക്ഷമമായ എട്ട് ചെറുകിട തുറമുഖങ്ങളിൽ ഏകദേശം 337 ദശലക്ഷം ടൺ ചരക്കും കൈകാര്യം ചെയ്തത് അപ്സെസ് (APSEZ ) ആണ്.
ഈ തുറമുഖങ്ങൾ കൂടാതെ, മൂന്ന് പ്രധാന തുറമുഖങ്ങളിലും APSEZ ടെർമിനലുകൾ പ്രവർത്തിക്കുന്നു. ഒരു തുറമുഖം, കേരളത്തിൽ വിഴിഞ്ഞം, നിർമ്മാണത്തിലാണ്, ശ്യാമ പ്രസാദ് മുഖർജി തുറമുഖത്ത് (ഹാൽദിയ) ഒരു ടെർമിനലും. ഏപ്രിലിൽ പുതുച്ചേരിയിലെ കാരക്കൽ തുറമുഖത്തിന്റെ ഏറ്റെടുക്കലും കമ്പനി പൂർത്തിയാക്കി, എന്നാൽ 2023 സാമ്പത്തിക വർഷത്തിൽ അദാനി ഗ്രൂപ്പിന്റെ ഭാഗമല്ലാത്തതിരുന്നതിനാൽ അവിടുത്തെ ചരക്ക് നീക്കം അദാനിയുടെ മൊത്തം വിപണി വിഹിതത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഈ 10 വർഷങ്ങളിൽ, മിക്ക വർഷങ്ങളിലും പ്രധാന തുറമുഖങ്ങളും ചെറുകിട തുറമുഖങ്ങളും കൈകാര്യം ചെയ്യുന്ന വോള്യങ്ങളിൽ കണ്ടതിനേക്കാൾ ഉയർന്ന വളർച്ചയാണ് APSEZ-ന്റെ ചരക്ക് നീക്കത്തിൽ രേഖപ്പെടുത്തിയത്. 2021സാമ്പത്തിക വർഷത്തിൽ പോലും, ഇന്ത്യയുടെ മൊത്തത്തിലുള്ള തുറമുഖ ചരക്ക് നീക്ക വോള്യവും, പ്രധാന, ചെറുകിട തുറമുഖങ്ങളിലെ വോള്യവും, മഹമാരി മൂലം നാല് ശതമാനത്തിലധികം ചുരുങ്ങിയപ്പോൾ, APSEZ ന്റേത് മുൻ വർഷത്തേക്കാൾ ഏകദേശം 11 ശതമാനം ഉയർന്നു.
ASPEZ വിപുലീകരണത്തിന് ഊർജ്ജം പകർന്നത് ഏറ്റെടുക്കൽ പരമ്പരയായിരുന്നു: ഒഡീഷയിലെ ധമ്ര; തമിഴ്നാട്ടിലെ കാട്ടുപള്ളി; ആന്ധ്രാപ്രദേശിലെ കൃഷ്ണപട്ടണവും ഗംഗാവരവും; മഹാരാഷ്ട്രയിലെ ദിഘിയും. 2023സാമ്പത്തിക വർഷത്തിൽ, APSEZ-ന്റെ മുന്ദ്രെ തുറമുഖം ഒഴിവാക്കി കണക്കാക്കുമ്പോൾ ചരക്ക് നീക്കിലെ വോള്യം അതിന്റെ മൊത്തത്തിലുള്ള തുറമുഖ ചരക്കിന്റെ 54 ശതമാനം വരും, 2013 സാമ്പത്തിക വർഷം മുതൽ ഏകദേശം 36 ശതമാനമായി സി എ ജി ആർ (CAGR) വളർന്നു.
വർദ്ധിച്ചുവരുന്ന ആശങ്ക
കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) മുൻ ചെയർപേഴ്‌സൺ പറയുന്നതനുസരിച്ച്, തുറമുഖങ്ങളെ വിശാലമായ തലത്തിൽ സ്വാഭാവിക കുത്തകകളായി (natural monopolies) കണക്കാക്കാമെങ്കിലും, ഇതിൽ പ്രശ്‌നങ്ങളുണ്ട്. “അതിന്റെ (APSEZ) വിഹിതം പടർന്ന് പന്തലിക്കുന്ന രീതിയിൽ തുടർച്ചയായി വളരുകയാണ്. മറ്റുള്ളവരുടെ വീഴ്ചയ്ക്കോ ക്ഷീണത്തിനോ കാരണമാകുന്ന തരത്തിൽ ഒരു ബിസിനസുകാരന് പടർന്ന് പന്തലിക്കാനുള്ള ശേഷിയുണ്ടെങ്കിൽ അത് തീർച്ചയായും ആശങ്കാജനകമാണ്. ഇത് ഇപ്പോൾ വളരെ പ്രത്യക്ഷമായിരിക്കില്ല, പക്ഷേ അഞ്ച് മുതൽ 10 വർഷം വരെ കഴിയുമ്പോൾ, ഇത് ഒരു പ്രശ്നമായേക്കാം. സർക്കാരും സിസിഐയും ശ്രദ്ധിക്കണം," പേരു വെളിപ്പെടുത്തരുതെന്ന് നിബന്ധനയോടെ ഒരു മുൻ സിസിഐ മേധാവി പറഞ്ഞു.
തുറമുഖങ്ങളും വിമാനത്താവളങ്ങളും പോലെയുള്ള "സ്വാഭാവിക കുത്തകകൾ" വരുന്ന മേഖലകളിൽ ഒരു കമ്പനിയുടെ മാത്രം വളർച്ച അത്ര ആശങ്കാജനകമല്ല എന്നായിരുന്നു മറ്റൊരു മുൻ സി സി ഐ ചെയർപേഴ്‌സൻ മുന്നോട്ട് വച്ച കാഴ്ചപ്പാട്. "കുത്തകയുടെ ദുരുപയോഗം" പരിഹരിക്കുകയും തടയുകയും ചെയ്യുക എന്നതാണ് റഗുലേറ്റർ സംവിധാനത്തിനുള്ള വ്യക്തമായ ചുമതല. അതിനുള്ള തെളിവുകൾ ലഭിക്കുന്നത് വരെ, ഇടപെടാൻ സാധിക്കില്ല.
ആകസ്മികമായി, മറ്റ് ചില മേഖലകളിലും അദാനി ഗ്രൂപ്പിന്റെ പരിധി അതിവേഗം വികസിച്ചു. എട്ട് വിമാനത്താവളങ്ങളുള്ള ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ എയർപോർട്ട് ഓപ്പറേറ്ററാണ്. പുറമെ രാജ്യത്തെ ഏറ്റവും വലിയ സിമന്റ് നിർമ്മാതാവും സ്വകാര്യമേഖലയിലെ താപവൈദ്യുതി ഉത്പാദകരും കൂടിയാണ് അദാനി ഗ്രൂപ്പ്.
ചെറുകിട തുറമുഖങ്ങൾ സംസ്ഥാന സർക്കാരുകളുടെയും സംസ്ഥാന മാരിടൈം ബോർഡുകളുടെയും കീഴിലായതിനാൽ, അവയുടെ താരിഫ് മേജർ തുറമുഖങ്ങൾക്കായുള്ള താരിഫ് അതോറിറ്റി (TAMP) നിയന്ത്രിക്കുന്നില്ല, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിനും കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കും ഏറ്റവും പ്രധാനമായി ടേൺ എറൗണ്ട് സമയത്തിനും ഉയർന്ന താരിഫ് ഈടാക്കാൻ APSEZ-നെ അനുവദിക്കുന്നു. ടേൺ എറൗണ്ട് സമയം പ്രധാന തുറമുഖങ്ങളേക്കാൾ കുറവാണ്.
സാധാരണഗതിയിൽ, പോർട്ട് താരിഫുകൾ മൊത്തത്തിലുള്ള ഷിപ്പിംഗ് ചെലവുകളുടെ ഒരു ചെറിയ പങ്ക് വഹിക്കുന്നു, അതേസമയം കപ്പൽ വാടകയ്‌ക്കെടുക്കൽ നിരക്കുകൾ വളരെ കൂടുതലാണ്. ഇതിനർത്ഥം, ഉയർന്ന താരിഫുകൾ നൽകുന്നതാണെങ്കിൽ പോലും, ഉപഭോക്താക്കൾ സാധാരണയായി കുറഞ്ഞ ടേൺറൗണ്ട് സമയങ്ങളുള്ള പോർട്ടുകൾ ഉപയോഗിക്കുന്നു എന്നാണ്.
വിഷയത്തിൽ റെഗുലേറ്ററുടെ കാഴ്ചപ്പാട് അഭ്യർത്ഥിച്ച് സിസിഐക്ക് അയച്ച ഇ-മെയിലുകൾക്കൊന്നും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.