ബെംഗളൂരു: ബെംഗളൂരുവില്‍ നടന്ന റാലിയില്‍ ‘പാകിസ്ഥാന്‍ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ച മകൾക്ക് തെറ്റു തിരുത്താൻ ഒരു അവസരം നൽകണമെന്ന ആവശ്യവുമായി യുവതിയുടെ അച്ഛൻ. പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച അമൂല്യ ലിയോണയെ 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. മകൾ ചെയ്‌ത തെറ്റു തിരുത്താൻ അവൾക്ക് ഒരു അവസരം കൂടി നൽകണമെന്നാണ് അമൂല്യ ലിയോണയുടെ പിതാവ് ഒസ്‌വാൾഡ് നൊറോണ ആവശ്യപ്പെട്ടിരിക്കുന്നത്.

“അവൾ ചെയ്‌തത് അംഗീകരിക്കാൻ സാധിക്കില്ല. എല്ലാ ഇന്ത്യക്കാരുടെയും വികാരത്തെയാണ് അവൾ വേദനിപ്പിച്ചത്. എങ്കിലും തെറ്റ് തിരുത്താൻ അവൾക്ക് ഒരു അവസരംകൂടി നൽകാമായിരുന്നു. അവൾ പറഞ്ഞതിനോട് ഞാനോ എന്റെ കുടുംബമോ യോജിക്കുന്നില്ല. ഇങ്ങനെയൊരു മുദ്രാവാക്യം വിളിച്ചതോടെ വലിയ മണ്ടത്തരമാണ് അവൾ ചെയ്‌തിരിക്കുന്നത്.” നൊറോണ പറഞ്ഞു.

Read Also: ആരാണ് അമൂല്യ ലിയോണ? ‘പാകിസ്ഥാന്‍ സിന്ദാബാദ്’ വിളിച്ച് പറയാന്‍ ശ്രമിച്ചതെന്ത്?

തന്റെ വീട്ടിൽ ഒരു സംഘം ആക്രമണം നടത്തിയെന്നാരോപിച്ച് നൊറോണ പൊലീസിൽ കേസ് കൊടുത്തിട്ടുണ്ട്. ആക്രമണത്തിൽ തന്റെ വീടിനു ഏറെ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും നൊറോൻ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തില്‍ സേവ് കോൺസ്റ്റിറ്റ‌്യൂഷൻ എന്ന പേരിൽ ബെംഗളൂരുവില്‍ നടന്ന റാലിയിലാണ് അമൂല്യ ലിയോണ പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്. നേരത്തേ പെൺകുട്ടിയെ തള്ളി അസദുദ്ദീൻ ഒവൈസി രംഗത്തെത്തിയിരുന്നു. തങ്ങൾക്ക് അതുമായി യാതൊരു ബന്ധവുമില്ലെന്ന് ഒവൈസി വ്യക്തമാക്കി. വിദ്യാർഥിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അസദുദ്ദീൻ ഒവൈസി അടക്കമുള്ളവർ പങ്കെടുത്ത പരിപാടിയിലാണ് സംഭവം.

Read Also: ഡെന്നീസ് ജോസഫ് തിരക്കഥ, ഒമർ ലുലു സംവിധാനം; പ്രധാന വേഷത്തിൽ സൂപ്പർ താരം

ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ സേവ് കോൺസ്റ്റിറ്റ‌്യൂഷൻ എന്ന പേരിൽ നടന്ന സി‌എ‌എ വിരുദ്ധ പ്രതിഷേധ വേദിയിലാണ് അമൂല്യ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം ഉയർത്തിയത്. അവർ പല തവണ മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് സംഘാടകർ മൈക്ക് പിടിച്ചു വാങ്ങുകയായിരുന്നു.

ഒവൈസി വേദിയിൽ എത്തിയതിന് പിന്നാലെ സംസാരിക്കാനായി സംഘാടർ യുവതിയെ ക്ഷണിച്ചു. വേദിയിലെത്തിയ ഇവർ മൈക്ക് കൈയ്യിൽ എടുത്ത ശേഷം പാക്കിസ്ഥാൻ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇത് ഏറ്റുചൊല്ലാൻ ഇവർ വേദിയിലുള്ളവരോട് ആവശ്യപ്പെടുകയും ചെയ്തു.

Read Also: ബിജെപിയിലെ തമ്മിലടി ‘വേറെ ലെവൽ’; സുരേന്ദ്രനോട് ‘മമത’യില്ലാത്തവർ

ലിയോണയെ കസ്റ്റഡിയിലെടുത്ത ശേഷം എഐഎംഐഎം മേധാവി ഒവൈസി റാലിയെ അഭിസംബോധന ചെയ്തു. “എന്റെ പ്രിയ സുഹൃത്തുക്കളേ, മുതിർന്നവരേ, ഇവിടെ പറഞ്ഞ വാക്കുകളുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല. എനിക്കോ എന്റെ പാർട്ടിക്കോ ഇതുമായി യാതൊരു ബന്ധവുമില്ല. നാം ജീവിച്ചിരിക്കുന്നിടത്തോളം കാലം ഭാരത് സിന്ദാബാദ് എന്ന മുദ്രാവാക്യമേ വിളിക്കൂ. ഞങ്ങൾക്ക് പാകിസ്ഥാനുമായി യാതൊരു ബന്ധവുമില്ല, ഒരിക്കലും ഉണ്ടാകില്ല,” ഒവൈസി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook