വാ​ഷിങ്ടൺ: യു​എ​സി​ലെ വാ​ഷിങ്ടണി​ൽ ബുള്ളറ്റ് ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ നിരവധിപ്പേർ കൊല്ലപ്പെട്ടു. ഉദ്ഘാടന ദിവസമാണ് ആം​ട്രാ​ക് ട്രെ​യി​ൻ പാ​ളം തെ​റ്റി ഹൈ​വേ​യി​ൽ പ​തി​ച്ചത്. അപകടത്തിൽ ഇതുവരെ 8 പേർ മരിച്ചു. പരുക്കേറ്റ നിരവധിപ്പേരുടെ നില അതീവ ഗുരുതരമാണ്.

​സീ​റ്റി​ലി​ൽ നി​ന്ന് പോ​ർ​ട്ട്ല​ൻ​ഡി​ലേ​ക്കു​ള്ള ഉ​ദ്ഘാ​ട​ന യാ​ത്ര​യി​ലാ​ണ് ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പി​യേ​ഴ്സ് കൗ​ണ്ടി​യി​ലെ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ൽ നി​ന്ന് പാ​ളം തെ​റ്റി ബോ​ഗി​ക​ൾ താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലേ​ക്കാ​ണ് ബോ​ഗി​ക​ൾ പ​തി​ച്ച​ത്.

പ​രുക്കേ​റ്റ എ​ഴു​പ​തോ​ളം യാ​ത്ര​ക്കാ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ര​ണ സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook