Latest News
വരും ദിവസങ്ങളില്‍ മഴ ശമിക്കും; ഇന്ന് നാല് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്
മരം മുറി കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ല; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം
Tokyo Olympics: ടേബിള്‍ ടെന്നിസ്: ശരത് കമാല്‍ പുറത്ത്; ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ജയം
29,689 പേര്‍ക്ക് കോവിഡ്; 132 ദിവസത്തിലെ കുറഞ്ഞ നിരക്ക്; 415 മരണം
ഐ.എസ്.ആര്‍.ഒ. ചാരക്കേസ്: നമ്പി നാരായണന്‍ ഉള്‍പ്പെട്ട ഭൂമി ഇടപാടുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണസംഖ്യ 200 കടന്നു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

പഞ്ചാബില്‍ ദസറ ആഘോഷത്തിനിടെ ട്രെയിന്‍ അപകടം; 50 മരണം

പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ ട്രെയിന്‍ വരുന്ന ശബ്ദം കേട്ടില്ലെന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്

പഞ്ചാബ്: അമൃത്‌സറില്‍ ദസറ ആഘോഷത്തിനിടയിലേക്ക് ട്രെയിനിടിച്ച് കയറി വന്‍ ദുരന്തം. അപകടത്തില്‍ 50 പേര്‍ മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. അമൃത്സറിലെ ധോബി ഖട്ടില്‍ വൈകിട്ട് 6.30ഓടെയാണ് അപകടമുണ്ടായത്. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദസറ ആഘോഷത്തോട് അനുബന്ധിച്ച് രാവണ രൂപം റെയില്‍ ട്രാക്കിന് സമീപം കത്തിക്കുന്നതിനിടെ ജനകൂട്ടത്തിനിടയിലേക്ക് ട്രെയിന്‍ ഇടിച്ചു കയറുകയായിരുന്നു.ട്രാക്കിലുണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം.

പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ ട്രെയിന്‍ വരുന്ന ശബ്ദം കേട്ടില്ലെന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്. എഴുനൂറോളം പേരാണ് സംഭവ സ്ഥലത്തുണ്ടായിരുന്നത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Amritsar train accident live updates over 50 feared dead rescue operation underway

Next Story
മുഴുവൻ സമയ സൈനിക കാവൽ ഇനി വേണ്ട; അതിർത്തി കാക്കാൻ പുത്തൻ സാങ്കേതികവിദ്യബംഗ്ലാദേശ്, Bangladesh, shuts down telecom services, ടെലികോം സർവീസുകൾ നിർത്തലാക്കി, India border, ഇന്ത്യൻ അതിർത്തി, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com