കൊറോണ ഭീതി: അമൃതാനന്ദമയി ദർശനം നൽകുന്നത് നിർത്തിവച്ചു

പനിയും ജലദോഷവും കാരണം ഫ്രാൻസിസ് മാർപാപ്പ റോമിലെ പ്രാർത്ഥനാ ചടങ്ങുകളിൽ നിന്നു വിട്ടുനിന്നതും നേരത്തെ വാർത്തയായിരുന്നു

കൊല്ലം: ആത്മീയാചാര്യ അമൃതാനന്ദമയി ദർശനം നൽകുന്നത് തൽക്കാലത്തേക്ക് നിർത്തിവച്ചു. കൊറോണ വെെറസ് ഭീതിയുടെ പശ്ചാത്തലത്തിലാണ് നടപടി. രാജ്യത്തിന്റെ പലയിടത്തായുള്ള ആശ്രമങ്ങളിൽ ദർശനം നൽകുന്നത്, ആരോഗ്യവകുപ്പിന്റെ നിർദേശത്തെ ത്തുടർന്ന് നിർത്തിവച്ചതായി ‘ദ ഹിന്ദു’ റിപ്പോർട്ട് ചെയ്തു.

ആശ്രമത്തിലെത്തുന്ന ഭക്‌തരെ ആലിംഗനം ചെയ്‌താണ് അമൃതാനന്ദമയി അനുഗ്രഹിക്കുക. അമൃതാനന്ദമയിയുടെ അനുഗ്രഹം വാങ്ങാൻ ഭക്‌തർ മണിക്കൂറുകൾ വരിനിൽക്കാറുണ്ട്. കൊറോണ പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ കർശന നിർദേശത്തെത്തുടർന്ന് കൊല്ലത്തെ അമൃതപുരി ആശ്രമത്തിലേക്ക് ഭക്‌തരെ പ്രവേശിപ്പിക്കുന്നില്ലെന്ന് ആശ്രമ അധികൃതർ പുറപ്പെടുവിച്ച നോട്ടീസിൽ പറയുന്നു. മനുഷ്യർ അടുത്തിടപഴുകുന്നതിലൂടെ കൊറോണ വൈറസ് പടരാൻ സാധ്യതയുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് കനത്ത ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുനിന്നും നിരവധി പേരാണ് അമൃതാനന്ദമയി മഠത്തിലേക്ക് എത്താറുള്ളത്. അനുഗ്രഹം വാങ്ങാനായി മണിക്കൂറുകൾ വരിനിൽക്കേണ്ടി വരാറുണ്ട്.

ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടര്‍ന്ന് മാതാ അമൃതാനന്ദമയി മഠത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി വ്യസനസമേതം അറിയിക്കുന്നതായി അമൃതാനന്ദമയി മഠത്തിന്റെ ഔദ്യോഗിക വെബ്‌സെെറ്റിൽ പറയുന്നു. വിദേശികളും സ്വദേശികളുമായ നിരവധി ഭക്തർ അധിവസിക്കുന്ന ആശ്രമം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്‍മാരോ വിദേശികളോ ആയ ഭക്തരെ ആശ്രമത്തില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്നും ഇവർ വ്യക്‌തമാക്കുന്നു.

Read Also: ‘പണിവരുന്നുണ്ട് അവറാച്ചാ’; ട്രാൻസിനെ ശപിച്ച് പാസ്റ്റർ

പനിയും ജലദോഷവും കാരണം ഫ്രാൻസിസ് മാർപാപ്പ റോമിലെ പ്രാർത്ഥനാ ചടങ്ങുകളിൽ നിന്നു വിട്ടുനിന്നത് നേരത്തെ വാർത്തയായിരുന്നു. തുടർച്ചയായി അഞ്ച് ദിവസത്തോളം റോമിലെ എല്ലാ പ്രാർത്ഥനകളിൽ നിന്നും ഫ്രാൻസിസ് മാർപാപ്പ വിട്ടുനിന്നിരുന്നു. പോപ്പിനു കൊറോണയുണ്ടോയെന്ന ആശങ്ക പരന്നിരുന്നു. എന്നാൽ, പോപ്പിനു പനി മാത്രമാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മാർപാപ്പയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പിന്നീട് സ്ഥിരീകരിച്ചു.

അതേസമയം, ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 31 ആയി. ലോകമെമ്പാടും കൊറോണ ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. ഇന്നു രാവിലെ വരെയുള്ള കണക്കനുസരിച്ച് 98,420 പേരാണ് ആകെ കൊറോണ ബാധിതർ. കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 3,385 ആയി. 55,622 പേർ കൊറോണ ബാധയിൽനിന്ന് മുക്‌തരായി. ഇതിൽ പലരും ഇപ്പോഴും നിരീക്ഷണത്തിൽ കഴിയുകയാണ്.

Read Also: മുഖത്ത് സ്‌പർശിക്കുന്നത് എങ്ങനെ നിർത്താം?

ചെെനയിലെ കൊറോണ ബാധിതരുടെ എണ്ണം 80,552 ആയി. 3,042 പേർക്കാണ് കൊറോണ ബാധ മൂലം ചെെനയിൽ മാത്രം ജീവൻ നഷ്‌ടപ്പെട്ടത്. ഇറ്റലിയിൽ 148 പേരും ഇറാനിൽ 108 പേരും കൊറോണ ബാധിച്ചു മരിച്ചു. ദക്ഷിണ കൊറിയയിൽ 40 പേർ മരിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Amritanandamayi stops darshan and hug corona fear

Next Story
മൊറട്ടോറിയത്തിനു പിന്നാലെ യെസ് ബാങ്കിന്റെ ഓഹരി വില 85 ശതമാനം ഇടിഞ്ഞുYES bank, യെസ് ബാങ്ക്, YES bank moratorium, യെസ് ബാങ്ക് മൊറട്ടോറിയം, YES bank withdrawl limit, യെസ് ബാങ്ക് പണം പിൻവലിക്കൽ പരിധി, YES bank Shares crash, യെസ് ബാങ്ക് ഓഹരിവില കൂപ്പുകുത്തി, YES bank latest share price, യെസ് ബാങ്ക് ഓഹരിവില, RBI on YES bank, യെസ് ബാങ്കിൽ ആർബിഐ നടപടി, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com