റോം: സ്വർണ നാണയങ്ങൾ നിറച്ച മൺകുടം കണ്ടെത്തി. ഇറ്റാലിയൻ പ്രവിശ്യയായ കോമോയിൽനിന്നും പുരാവസ്തു ഗവേഷകരാണ് നൂറിലധികം സ്വർണ നാണയങ്ങൾ അടങ്ങിയ കുടം കണ്ടെടുത്തത്. പുരാതന നഗരമായ നോം കോം സ്ഥിതി ചെയ്തിരുന്നത് ഇവിടെയാണെന്നാണ് കരുതപ്പെടുന്നത്.

മണ്ണ് കുഴിച്ചപ്പോഴാണ് രണ്ടു കൈപ്പിടിയുളള കുടം പുരാവസ്തു ഗവേഷകരുടെ കണ്ണിൽപ്പെട്ടത്. പാത്രത്തിന്റെ ഒരു വശം പൊട്ടിയനിലയിലായിരുന്നു. മണ്ണ് മാറ്റി എടുത്തുനോക്കിയപ്പോഴാണ് നിറയെ സ്വർണ നാണയങ്ങൾ കണ്ടത്. 300 ഓളം നാണയങ്ങളാണ് പാത്രത്തിൽ ഉണ്ടായിരുന്നത്. റോമൻ ചക്രവർത്തിയുടെ കാലത്തെ നാണയങ്ങളാണ് ഇവയെന്നാണ് കരുതുന്നത്. പുരാതന കാലത്ത് വൈൻ പോലുളള പാനീയങ്ങൾ സൂക്ഷിക്കുന്നതിനാണ് ഇത്തരം കുടങ്ങൾ ഉപയോഗിച്ചിരുന്നത്.

Read: മണ്ണിൽ പുതഞ്ഞു കിടന്നത് 500 വർഷം, അപൂർവ്വ മോതിരം കണ്ടെത്തി

ചരിത്രപരമായ വിശദാംശങ്ങളും സാംസ്കാരിക പ്രാധാന്യവും സംബന്ധിച്ച പൂർണ വിവരങ്ങൾ അറിവായിട്ടില്ലെന്നും എന്നാൽ പ്രദേശം പുരാവസ്തുഗവേഷക സംഘത്തിന് ഒരു യഥാർത്ഥ നിധിയാണെന്നും കൾച്ചറൽ ഹെറിറ്റേജ് ആന്റ് ആക്ടിവിറ്റീസ് മന്ത്രി ആൽബർട്ടോ ബോണിസോലി പറഞ്ഞു.

അതേസമയം, മൺപാത്രത്തിൽ കണ്ടെത്തിയ സ്വർണനാണയങ്ങളുടെ മൂല്യം നിർണയിക്കാനാവാത്തതാണെന്ന് ഐന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഈ പ്രദേശത്തുനിന്നും ഇത്തരത്തിലുളള നിധി കണ്ടെത്തുന്നത് ആദ്യത്തെ സംഭവമാണെന്നാണ് ചരിത്രകാരന്മാർ പറയുന്നത്.

Read: മണ്ണില്‍ പുതഞ്ഞ് 12 വര്‍ഷം; കാണാതായ വജ്രമോതിരം തിരികെ കൊണ്ടുവന്നത് ഒരു കാരറ്റ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook