ഉംപുൻ ചുഴലിക്കാറ്റ്: പ്രധാനമന്ത്രി ഇന്ന് ബംഗാൾ സന്ദർശിക്കും

ഇന്നു രാവിലെ പത്തിനു കൊൽക്കത്ത വിമാനത്താവളത്തിൽ പ്രധാനമന്ത്രി എത്തിച്ചേരുമെന്നാണ് സൂചന

കൊൽക്കത്ത: ഉംപുൻ ചുഴലിക്കാറ്റിലുണ്ടായ നാശനഷ്‌ടങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബംഗാൾ സന്ദർശിക്കും. മുഖ്യമന്ത്രി മമത ബാനർജിക്കൊപ്പം ആകാശനിരീക്ഷണം നടത്തും. പ്രധാനമന്ത്രി ദുരന്തമേഖലകൾ സന്ദർശിക്കണമെന്ന് മമത നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഉംപുൻ നാശംവിതച്ച ഒഡീഷയിലും പ്രധാനമന്ത്രി സന്ദർശനം നടത്തും. ഇന്നു രാവിലെ പത്തിനു കൊൽക്കത്ത വിമാനത്താവളത്തിൽ പ്രധാനമന്ത്രി എത്തിച്ചേരുമെന്നാണ് സൂചന. അതിനുശേഷം അവലോകയോഗത്തിൽ പങ്കെടുക്കും.

പശ്ചിമ ബംഗാളിൽ കനത്ത നാശം വിതച്ചാണ് ഉംപുൻ ഇന്ത്യൻ തീരം വിട്ടത്. പശ്ചിമ ബംഗാളിൽ ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്ന് 72 പേർ മരിച്ചു. കൊൽക്കത്തയിൽ മാത്രം 15 മരണം. സംസ്ഥാനത്ത് സ്ഥിതിഗതികൾ മോശമാണെന്നും കേന്ദ്ര സഹായം വേണമെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്നലെ ആവശ്യപ്പെട്ടു. ഇതുപോലൊരു ദുരന്തം താൻ ഇതുവരെ കണ്ടിട്ടില്ലെന്നും ബംഗാൾ സന്ദർശിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും മമത ബാനർജി ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ബംഗാൾ സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കൊൽക്കത്തയിലെ വിമാനത്താവളങ്ങളിലടക്കം കനത്ത നാശനഷ്ടമാണ് ഉംപുൻ മൂലമുണ്ടായത്.

മണിക്കൂറിൽ 190 കിലോമീറ്ററോളം വേഗത്തിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. കൊൽക്കത്ത നഗരത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. സംസ്ഥാനത്തെ വൈദ്യുതി വിതരണ സംവിധാനത്തെയും കൊടുങ്കാറ്റ് ബാധിച്ചു. കൊൽക്കത്തയിൽ കൊടുങ്കാറ്റിൽ ഇലക്ട്രിക് ട്രാൻഫോർമർ പൊട്ടിത്തെറിക്കുകയും നിരവധി മരങ്ങൾ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. അഞ്ച് ലക്ഷം പേരെ സർക്കാർ മാറ്റിപ്പാർപ്പിച്ചു. കൊൽക്കത്തയിൽ മാത്രം 5,000 ത്തിലേറെ മരങ്ങളാണ് കടപുഴകി വീണത്.

കൊല്‍ക്കത്തയില്‍ 15, നോര്‍ത്ത് 24 പര്‍ഗനാസില്‍ 18, സൗത്ത് 24 പര്‍ഗനാസില്‍ 17, ഹൗറയില്‍ 7, ഈസ്റ്റ് മിദിനപൂറില്‍ 6, ഹൂഗ്ലിയില്‍ 2 എന്നിങ്ങനെയാണ് മരണ നിരക്ക്. കൊല്‍ക്കത്തയിലെ മേല്‍പ്പാലങ്ങള്‍ എല്ലാം തന്നെ അടച്ചിട്ടിരിക്കുകയാണ്. ഒഡീഷയിലും കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Amphan cyclone pm modi to conduct aerial review of odisha bengal today

Next Story
അടുത്ത മൂന്നു മാസത്തേക്ക് വിമാന ടിക്കറ്റ് നിരക്കുകൾ ഇങ്ങനെയാണ്flight service, വിമാന സർവീസ്, international flights, രാജ്യാന്തര വിമാന സർവീസ്, covid 19, കോവിഡ്-19, evacuation, കേരള ഹൈക്കോടതി. Kerala High court, ഒഴിപ്പിക്കല്‍, nri, എന്‍ആര്‍ഐ, nrk, പ്രവാസികള്‍, new visa rules india, ഇന്ത്യയിലെ പുതിയ വിസാ ചട്ടം, visa validity rules india, ഇന്ത്യയിലെ പുതിയ വിസാ കാലാവധി ചട്ടം, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com