scorecardresearch

ആരോഗ്യകരമായ ജനാധിപത്യം മാധ്യമപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കണം: ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

മാധ്യമ മേഖലയിലെ മികവിനുള്ള രാംനാഥ് ഗോയങ്ക അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.

chandrachud-1-crop

ന്യൂഡല്‍ഹി: ആരോഗ്യകരമായ ജനാധിപത്യം മാധ്യമപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. മാധ്യമ മേഖലയിലെ മികവിനുള്ള രാംനാഥ് ഗോയങ്ക അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. സാമൂഹിക ഐക്യത്തിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും പ്രാദേശികവും സമൂഹാധിഷ്ഠിതവുമായ മാധ്യമപ്രവര്‍ത്തനം വഹിക്കുന്ന പങ്ക് മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

നിയമത്തെയും പത്രപ്രവര്‍ത്തനത്തെയും കുറിച്ച് ചിന്തിക്കുമ്പോള്‍, പത്രപ്രവര്‍ത്തകരും അഭിഭാഷകരും (അല്ലെങ്കില്‍ ജഡ്ജിമാരും) ചില പൊതുവായ കാര്യങ്ങളില്‍ സമരാണെന്ന് എനിക്ക് തോന്നി. രണ്ട് തൊഴിലുകള്‍ ചെയ്യുന്നവരും പേന വാളിനേക്കാള്‍ ശക്തമാണ് എന്ന സൂക്തവാക്യത്തില്‍ വിശ്വസിക്കുന്നവരാണ്. പക്ഷേ, അവരുടെ തൊഴിലുകളുടെ ശക്തിയാല്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങളിലെ ചില ആപത്ത് ഘട്ടങ്ങളും നേരിടുന്നു. എന്നാല്‍ രണ്ട് പ്രൊഫഷനുകളിലുള്ളവരും അവരുടെ ദൈനംദിന ജോലികളില്‍ ഉറച്ചുനില്‍ക്കുന്നു, ഒരു ദിവസം, അവരുടെ തൊഴിലുകളിലെ പ്രശസ്തിയില്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

മാധ്യമങ്ങള്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും തുടക്കമിടുന്നു, അത് പ്രവര്‍ത്തനത്തിലേക്കുള്ള ആദ്യപടിയാണ്. എല്ലാ സമൂഹങ്ങളും അനിവാര്യമായും പ്രവര്‍ത്തനരഹിതവും അലസവും തങ്ങളെ അലട്ടുന്ന പ്രശ്നങ്ങളില്‍ നിന്ന് പ്രതിരോധിക്കുന്നതും ആയിത്തീരുന്നു. പത്രപ്രവര്‍ത്തനം (അതിന്റെ എല്ലാ രൂപങ്ങളിലും) ഈ കൂട്ടായ ജഡത്വത്തില്‍ നിന്ന് നമ്മെ മുന്നോട്ട് നയിക്കുന്ന പ്രധാന വശങ്ങളിലൊന്നാണ്. സമകാലിക സംഭവങ്ങളുടെ ഗതി രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ എല്ലായ്‌പ്പോഴും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ഇന്ത്യയില്‍, ഡല്‍ഹിയില്‍ നിര്‍ഭയയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ മാധ്യമങ്ങളുടെ വാര്‍ത്തകള്‍ വ്യാപകമായ പ്രതിഷേധത്തിനും പിന്നീട് ക്രിമിനല്‍ നിയമത്തിലെ പരിഷ്‌കാരങ്ങള്‍ക്കും കാരണമായി. ദൈനംദിന അടിസ്ഥാനത്തില്‍ പോലും, ചില വാര്‍ത്തകള്‍ പാര്‍ലമെന്റിലും സംസ്ഥാനങ്ങളുടെ നിയമനിര്‍മ്മാണ സഭകളിലും ചോദ്യങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമാകുന്നു. ഭരണകൂട സങ്കല്‍പ്പത്തിലെ നാലാമത്തെ തൂണാണ് മാധ്യമങ്ങള്‍, അങ്ങനെ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണവ. പ്രവര്‍ത്തനപരവും ആരോഗ്യകരവുമായ ഒരു ജനാധിപത്യം
പത്രപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കണം. മാധ്യമങ്ങളെ തടയുമ്പോള്‍ ഏതൊരു ജനാധിപത്യത്തിന്റെയും ചടുലത വിട്ടുവീഴ്ച ചെയ്യപ്പെടും. ഒരു രാജ്യം ജനാധിപത്യപരമായി നിലനില്‍ക്കണമെങ്കില്‍ മാധ്യമങ്ങള്‍ സ്വതന്ത്രമായി തുടരണമെന്നും അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Amnath goenka awards 2023 cji dy chandrachud journalism political activism773579