ന്യൂഡൽഹി: ചെങ്കോട്ടയ്ക്കകത്തുനിന്നും വെടിയുണ്ടകളും സ്ഫോടക വസ്തുക്കളുമടങ്ങിയ പെട്ടികൾ കണ്ടെടുത്തു. ചെങ്കോട്ടയ്ക്കകത്തെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് പെട്ടികൾ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസെത്തുകയും ഈ വിവരം എൻഎസ് ജി അറിയിക്കുകയും ചെയ്തു.
എൻഎസ്‌ജിയുടെ ബോംബ് നിർവീര്യമാക്കുന്ന സംഘവും ഡൽഹി പൊലീസിന്രെ ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്തുണ്ട്. അഞ്ചു മോർട്ടറുകളും 44 ബുള്ളറ്റുകളും കണ്ടെടുത്തതായി എൻഎസ്ജി അധികൃതർ അറിയിച്ചു.
യുനസ്കോയുടെ ലോക പൈതൃകസ്ഥാനങ്ങളുടെ പട്ടികയിൽ ചെങ്കോട്ടയുടെ പേരുമുണ്ട്. സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നത് ഇവിടെ നിന്നാണ്. അതീവ സുരക്ഷയിലുള്ള മേഖലയാണിത്.