ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജിഎസ്ടി)യെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കാനായി കേന്ദ്ര സർക്കാർ അമിതാഭ് ബച്ചനെ തിരഞ്ഞെടുത്തു. അമിതാഭ് നായകനായുളള പ്രചാരണ വിഡിയോകൾ ഉടൻ പുറത്തിറങ്ങും. ദേശീയ പതാകയിലെ മൂന്നു നിറങ്ങൾ പോലെ രാജ്യത്തെ ഒന്നിപ്പിക്കുന്നതാണ് ജിഎസ്ടിയെന്ന് ബച്ചൻ വിഡിയോയിൽ പറയുന്നുണ്ട്. ഒരു രാജ്യം, ഒരു നികുതി, ഒരു വിപണി എന്ന സന്ദേശമാണ് വിഡിയോയിലുളളത്.

ജൂലൈ ഒന്നിനാണ് രാജ്യത്ത് ജിഎസ്ടി നിലവിൽ വരിക. രാജ്യത്താകമാന ഒരൊറ്റ നികുതി സമ്പ്രദായം നടപ്പാക്കുന്നതിനു കേന്ദ്ര സർക്കാർ ആവിഷ്കരിച്ചതാണ് ചരക്കു സേവന നികുതി. കേന്ദ്രവും സംസ്ഥാനങ്ങളും ചുമത്തുന്ന പരോക്ഷ നികുതികൾക്കു പകരമാണിത്. ജിഎസ്ടി വരുന്നതോടെ എക്സൈസ് തീരുവയും സർവീസ് ടാക്സും വാറ്റുമൊക്കെ ഇല്ലാതാകും. പകരം കേന്ദ്ര ജിഎസ്ടിയും സംസ്ഥാന ജിഎസ്ടിയും മാത്രമാകും. ജിഎസ്ടി നിലവിൽ വരുന്നതോടെ വിമാന ടിക്കറ്റ്, ബാങ്കിങ് സേവനങ്ങൾ, മദ്യം, സിഗരറ്റ്, തുണിത്തരങ്ങൾ, ബ്രാൻഡഡ് ആഭരണങ്ങൾ തുടങ്ങിയവയ്ക്കു വില കൂടും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook